ജീവിതം നദി പോലെ…[wanderlust]

Posted by

കാറിന്റെ ഹെഡ് ലൈറ്റ് ഓഫാക്കി, സ്റ്റീരിയോയിൽ നിന്ന് പതിഞ്ഞ ശബ്ദത്തിലുള്ള സിനിമാഗാനത്തെപശ്ചാത്തല സംഗീതമാക്കി ഞങ്ങൾ കലാപരിപാടി ആരംഭിച്ചു. ആദ്യ നാല് ബോട്ടിലുകൾ തീർന്നപ്പോഴേക്കും തലയിൽ സോമരസത്തിന്റെ തരിപ്പനുഭവപ്പെടാൻ തുടങ്ങിയിരുന്നു. അപ്പോഴേക്കും പതിവായി പറയുന്ന കഥകളുടെയും, പരദൂഷണത്തിന്റെയും സ്റ്റോക്കും തീർന്നിരുന്നു 😇. അച്ചു ഏതോ ഒരു കറക്കു കമ്പനിയുമായി ഫോണിൽ സംസാരിക്കുന്നു, സംസാരത്തിൽ നിന്നും സുഖം തേടിയിറങ്ങിയ ഏതോ ഒരു ആന്റിയാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഓർത്തു ഇവനെക്കൊണ്ട് എങ്ങനെ ഇങ്ങനെയൊക്കെ സാധിക്കുന്നു. ഇത് കഴിഞ്ഞാൽ അടുത്തത് തുടങ്ങും. ഇതൊക്കെ പോരാഞ്ഞു ആശാൻ കാശു കൊടുത്ത് കൊച്ചിയിലെ കുളിരു തേടി പോകാറുമുണ്ട്. ഇതൊക്കെയാണ് അണ്ടി ഭാഗ്യം എന്നോർത്ത് ഞാൻ അറിയാതെ ചിരിച്ചു പോയി. കൈയിൽ പുകയുന്ന സിഗരെട്ടും, ചുണ്ടിൽ ചിരിയുമായി ഇരിക്കുന്ന എന്നെ കണ്ടു അച്ചു പുരികമുയർത്തി എന്തേയെന്ന് ചോദിച്ചു, ഞാൻ ഒന്നുമില്ല എന്ന് തല കുലുക്കി. അപ്പോഴേക്കും അവൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു കാറിലേക്ക് കയറി, ചാറ്റൽ മഴ വീണു അവന്റെ ഷർട്ടൊക്കെ നനഞ്ഞിരുന്നു.

“എന്തേ ഇന്ന് പെട്ടെന്ന് നിർത്തിയത്,, ആരായിരുന്നു? ” ഞാൻ ചോദിച്ചു.

“കഴിഞ്ഞ ആഴ്ച കടയിൽ വന്നതാ, മുളന്ത്തുരുത്തിയിൽ ഉള്ളതാണ്, ആനി.. ചുമ്മാ ഒരു no ഇട്ടു നോക്കിയതാ, ചേച്ചി പെട്ടെന്ന് തന്നെ വീണു. അപ്പോൾ അടുത്ത ആഴ്ച നീ എന്നെ ഒന്ന് മുളന്തുരുത്തി വരെ ഒന്ന് ഡ്രോപ്പ് ചെയ്യണം ” ഒരു ചിരിയോടെ അവൻ പറഞ്ഞു നിർത്തി.

“പോ, മൈരേ നിന്നെ രാത്രി കള്ളവെടിവെക്കാൻ കൊണ്ട് പോകലാണല്ലോ എന്റെ പണി ” ഞാൻ ആട്ടി.

“ഡാ, ചേട്ടായി ” കാര്യം കാണാൻ ആണ് ആ ചേട്ടായി വിളി. “ഫുൾ ചിലവ് എന്റെ വക പ്ലീസ്, എന്റെ വണ്ടിയുമായി ഒറ്റക്ക് പോയാൽ, വണ്ടി വഴിയിൽ ഇടേണ്ടി വരും, അത് വല്ല ചൊറിയന്മാരും കണ്ടാൽ പിന്നെ കുടുംബസ്ഥ ആയ ആനി ചേച്ചിക്കും, മോസ്റ്റ്‌ എലിജിബിൾ ബാച്ചിലർ ആയ എനിക്കും പേര് ദോഷം ആവത്തില്ലയോ?” അവൻ പറഞ്ഞു നിർത്തി..

“മോസ്റ്റ്‌ എലിജിബിൾ ബാച്‌ലർ, കോപ്പാണ് ” ഞാൻ പുച്ഛിച്ചു. ഒപ്പം മൂന്നാമത്തെ ബിയർ പകുതിയോളം ഒറ്റ സിപ്പിൽ തീർത്തു.

Leave a Reply

Your email address will not be published. Required fields are marked *