സഹോദരങ്ങൾ എല്ലാം അക്കാദമിക് ബ്രില്ലിൻസ് ഉള്ളത് കൊണ്ടു വീട്ടിൽ എന്നോടുള്ള മനോഭാവം പുച്ഛമായിരുന്നു. പ്രായം 30 ആകാറായിട്ടും ഇത് വരെയും നല്ലത് എന്ന് പറയാവുന്ന ജോലിയോ, ബിസ്സിനസോ എനിക്കില്ലായിരുന്നു. കുറച്ചു റെന്റ് എ കാർ പരിപാടി, അല്ലറ ചില്ലറ വണ്ടി കച്ചവടം പിന്നെ ഒരു കൂട്ടുകാരന്റെ കസിൻ ഇക്കയുടെ wholsale-retail ഷോപ്സിന്റെ മേൽനോട്ടം. സ്റ്റൈലിൽ മാനേജർ എന്നൊക്കെ പറയുമെങ്കിലും, മറ്റുള്ളവരുടെ കണ്ണിൽ അതൊക്കെ ഒരു ജോലി ആണോടെ എന്നായിരുന്നു വീട്ടുകാരുടെയും, ബന്ധുക്കളുടെയും ഭാവം. ഞാനും, അനിയനും കൊച്ചിയിൽ ആയിട്ട് പോലും താമസം രണ്ടായിട്ടാണ് എന്ന് പറയുമ്പോൾ മനസ്സിലാക്കുമല്ലോ ഞങ്ങളുടെ ബന്ധത്തിന്റെ ആഴം 😂. കുടുംബകഥ പറഞ്ഞു കാടു കേറുന്നില്ല, ഞാൻ ഇനി എന്നെക്കുറിച്ച് മാത്രം പറയാം. അപ്പോൾ തുടങ്ങാം, 🙏
പൊതുവെ ഞാൻ ഒരു അന്തർമുഖനാണ്, സുഹൃത്തുക്കൾ എന്ന് പറയാൻ കോളേജിൽ കൂടെ പഠിച്ച 4-5 പേര്, ഇപ്പോൾ നിൽക്കുന്ന ഷോപ്സിന്റെ ഓണർ അഫ്സൽ ഇക്ക, പിന്നെ അവിടെയുള്ള സ്റ്റാഫിൽ ഉള്ള ചിലരും. അതിൽ തന്നെ അച്ചു എന്ന് വിളിക്കുന്ന അനന്തു ആണ് കമ്പനി എന്ന് പറയാവുന്ന ഒരാൾ. അവനാണ് എനിക്ക് കാർ ബിസിനസ്സിൽ മിക്കവാറും ക്ലയന്റ്‌സ്നെ ഒപ്പിച്ചു തരുന്നത്, പിന്നെ ഞങ്ങൾ രണ്ടുപേരുമാണ് ബാർ മേറ്റ്സ് 🍻. അച്ചു ഒരു ഒന്നൊന്നര കോഴിയാണ്, ഏതു പെണ്ണിനേയും സംസാരിച്ചു വീഴ്ത്തും ഫേസ്ബുക്/വാട്സ്ആപ്ചാറ്റിങ് ആണ് പുള്ളിയുടെ മെയിൻ. ബാർ മേറ്റ്സ് ആയതു കൊണ്ടാണോ, അതോ എന്തോ ഞങ്ങൾ ഭയങ്കര കമ്പനി ആയിരുന്നു എല്ലാ കാര്യവും പരസ്പരം ഷെയർ ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരു നാല് കൊല്ലം മുൻപാണ് എന്റെ ജീവിതം മാറാൻ കാരണമായ സംസാരം ഞങ്ങൾ തമ്മിൽ ഉണ്ടാകുന്നത്.
പെരുന്നാൾ ആയതിനാൽ അടുത്ത ദിവസം കട അവധിയായതിനാൽ ഞങ്ങൾ തലേന്ന് രാത്രി പതിവ് പോലെ ബീയറടിയിലേക്ക് തിരിഞ്ഞു. നേരെ ഇടപ്പള്ളി ഐശ്വര്യയിൽ നിന്ന് 7-8 തണുത്ത ബീയറും വാങ്ങി, ടോൾ ജംഗഷനിലെ തട്ടുകടയിൽ നിന്ന് സൈഡ് ഡിഷായി ബീഫ് ഫ്രൈയും വാങ്ങി കാറുമായി നേരെ hmt ജങ്ഷനിലേക്ക്, അവിടെ നിന്നും നേരെ കോളേജ് ഗ്രൗണ്ടിന്റെ ഒരു കോണിലേക്ക്, മഴ ചാറുന്നുണ്ടായിരുന്നു.