മുതലാളിയോട് എന്തു പറയും.. പുതിയ ഈക്കോ വാനാണ് കളഞ്ഞിട്ട് ഓടിപോന്നത്…
മുതലാളിയെ കൈവെയ്ക്കാൻ ധൈര്യം കാണിച്ചവനെ കുറച്ചു കാണാൻ പാടില്ലായിരുന്നു…
ദാമുവും കൂട്ടരും ഓടി പോയതോടെ ശിവനെയും കൂടെയുള്ളവരെയും കൈ അടിച്ച് അർപ്പുവിളികളോടെ കുട്ടികൾ യാത്രയാക്കി…
നിങ്ങളെ കോളേജിൽ വിട്ട ശേഷമേ ഞങ്ങൾ പോകൂ എന്ന് പറഞ്ഞുകൊണ്ട് തിരികെ പോകുമ്പോഴും ബസ്സിന്റെ പുറകിൽ എസ്‌ക്കോർട്ടായി അവരുടെ ജീപ്പും ഉണ്ടായിരുന്നു…
അപ്പോഴും ഇവർ തന്റെ ചേട്ടനും കൂട്ടുകാരും ആണെന്ന് ശ്രുതി ആരോടും പറഞ്ഞില്ല.. പറയരുത് എന്ന് ശിവന്റെ നിർദ്ദേശം ഉണ്ടായിരുന്നു…
തന്റെ മുൻപിൽ നീരുവെച്ചു വീർത്ത മുഖവുമായി തലകുനിച്ചു നിൽക്കുന്ന ദാമുവിനോട് ഭാർഗവൻ പറഞ്ഞു…
ഡാ.. നമ്മുടെ കൈലാണ് തെറ്റ്… കുറച്ചു കൂടി സൂക്ഷിക്കണമായിരുന്നു.. നീ വിഷമിക്കാതെ… ആദ്യം പോയി ഏത് എങ്കിലും വൈദ്യന്മാരെ കണ്ട് മരുന്നു വാങ്ങി കഴിക്ക്…
അതുകഴിഞ്ഞ് കുറേ മിടുക്കന്മാരായ പിള്ളേരെ കൂടെ കൂട്ട്.. ഇപ്പോൾ ഉള്ള മൊണ്ണകളെയൊക്കെ ഒഴിവാക്ക്.. അവനെ എനിക്ക് വേണം ദാമു…
എനിക്ക് നാട്ടുകാരുടെ മുഖത്ത് നോക്കണമെങ്കിൽ ഈ പരുന്തും പാറ ടൗണിൽ കൂടി അവനെ കയറിൽ കെട്ടി വലിക്കണം…
അതിന് എന്ത് സന്നാഹങ്ങൾ വേണമെങ്കിലും ഒരുക്കാം.. എത്ര പണം വേണമെങ്കിലും ചിലവാക്കാം…
ഭാർഗവൻ പറയുന്നത് കേട്ടുകൊണ്ട് അടുത്തേക്ക് വന്ന രാജേന്ദ്രൻ പറഞ്ഞു…
എനിക്ക് തോന്നുന്നത് ആ ശിവനെന്നു പറയുന്നവൻ ഒറ്റയ്ക്കല്ല.. അവന്റെ പിന്നിൽ മാറ്റാരൊക്കെയോ ഉണ്ട്.. അല്ലാതെ വെറും ഒരു റബ്ബർ വെട്ടുകാരന്റെ മകന് ഇത്രയും ധൈര്യം കിട്ടില്ല….
ങ്ങും.. അങ്ങിനെ ആരെങ്കിലും ഉണ്ടങ്കിൽ അവന്മാരെയും പൊക്കണം.. അതിന് പോലീസ് സഹായം വേണമെങ്കിൽ അതും നമുക്ക് കിട്ടും…
ഇനിയും ശ്രുതി ആ കോളേജിൽ പഠിക്കുന്നത് സുരക്ഷിതം അല്ല എന്ന് തോന്നിയതുകൊണ്ട് ഇതേ മാനേജ്മെന്റിന്റെ കീഴിൽ ഇറോഡിൽ ഉള്ള മറ്റൊരു കോളേജിലേക്ക് അവളെ മാറ്റുവാൻ ശിവൻ തീരുമാനിച്ചു…
ഇങ്ങനെ തിരിച്ചടി കിട്ടിയ ഒരു സംഭവം ദാമുവിൻറെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. അതുകൊണ്ട് തന്നെ ശിവനെ കൊടുക്കേണ്ടത് അവന്റെ പ്രസ്റ്റീജിന്റെ പ്രശ്നം കൂടിയായി മാറി…
അന്ന് വൈകുന്നേരം ഭാർഗവൻ തന്റെ സുഹൃത്തായ dysp മഹേന്ദ്രനെ വിളിച്ചു ഒന്ന് കാണണം മെന്ന് പറഞ്ഞു…