മിലിറ്ററി : അത് കള്ളകേസ് ആണ് സാർ എൻ്റെ മോനെ കുരുക്കാൻ ഈ പട്ടി ചെയ്തത് ….
രാജഗോപാൽ സാർ: ദൈവ ദോഷം പറയല്ലേ സാറേ ഈ കൊച്ചാണ് നിങ്ങടെ മോനെ രുദ്രൻ സാറിനോട് ഒരുപാട് പറഞ്ഞ് രക്ഷിച്ച് കൊണ്ട് പോയത് ….
സി ഐ : പോരട്ടെ പോരട്ടെ കാര്യങ്ങള് ഓരോന്നായി….ഡോ എന്തായി ഷിബു വന്നോ
മാമൻ : ഇല്ല …
ഞാൻ : കണ്ടോ സാർ ഇവന് എന്നോട് വൈരാഗ്യം ഉണ്ട് അതാ … ഒരു നല്ലത് ചെയ്തിട്ട് പോലും ഇയാള് പറയുന്നത് കണ്ടോ …
സി ഐ: എടാ ചെറുക്കാ എന്തിനാ ടാ ഇവന് നിന്നോട് വൈരാഗ്യം …
ഞാൻ : അത് സാർ പ്രൈവസി വേണം … ഇയാളോട്
സി ഐ: അതെ ചേട്ടൻ ഒന്ന് പുറത്ത് …. ഇനി പറ
ഞാൻ തിരിഞ്ഞ് നടന്ന് സൂര്യയെ വലിച്ച് മുന്നിലേക്ക് കൊണ്ട് വന്നു ….
ഞാൻ : സാർ ഇവന് ഒരു കുട്ടിയെ ഇഷ്ട്ടം ആണ് അത് ഇവൻ്റെ മുറപ്പെണ്ണ് ആണ് അവളെ ഇവൻ കെട്ടി കഴിഞ്ഞ ആച ആണ് നടന്നത് അതിൻ്റെ സാക്ഷി ഞാനും ഈ ഇര ആയ കുട്ടിയും ആഞ്ഞ് സാറിന് വേണേ സംശയം ഉണ്ടെങ്കിൽ രജിസ്ട്രാറെ വിളിച്ച് ചോദിക്കാം അല്ലെങ്കിൽ നേരിട്ട് …
സി ഐ: എന്ത് അളിഞ്ഞ കേസ് ആണ് ഇത് നമ്പർ എടുക്ക് ഡോ രുദ്ര
മാമൻ : ഞാൻ വിളിക്കാം സാർ മാമൻ എൻ്റെ ഫോൺ വാങ്ങി പുറത്തേക്ക് പോയി …
സി ഐ: നീ പറ …
ഞാൻ ; സാർ അപ്പോ അത് തന്നെ അവരുടെ കല്യാണം നടത്തി കൊടുത്തതിൻ്റെ ദേഷ്യം ആയിരിക്കും ….
വിഷ്ണു ഓടി വന്ന് എന്നെ ചവിട്ടി താഴെ ഇട്ടു…
വിഷ്ണു : നായിൻ്റെ മോനേ നിന്നെ ഞാൻ കൊല്ലും ….
ഞാൻ നിലത്തേക്ക് വീണു …
സി ഐ എണീറ്റ് അവൻ്റെ മോന്ത അടിച്ച് പൊട്ടിച്ചു…. ഇത് പോലീസ് സ്റ്റേഷൻ ആണ് കൊറേ നേരം ആയി അവരാതം