തമ്പുരാട്ടി 2 [രാമന്‍]

Posted by

ആ കയ്യിൽ നിന്നും ഉള്ള ശക്തി ഉപയോഗിച്ച് ഞാൻ കുതറി മാറി. ബാക്കിലുള്ള ആളൊന്നു കാറി.സോഫയിൽ നിന്ന് ചാടി എഴുന്നേറ്റ് ഞാൻ ഒറ്റ സെക്കന്റ്‌ കൊണ്ടു തിരിഞ്ഞു. മുന്നിൽ ,എന്റെ മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന എന്റെ ചേച്ചി!!! വിശ്വസിക്കാൻ കഴിയാതെയാണെന്ന് തോന്നുന്നു എന്റെ കണ്ണ് മങ്ങി. ഇരുട്ട് കേറി…ഞാൻ ബാക്കിലെ സിംഗിൾ സോഫയിലേക്ക് കാലു തളർന്നു ഇരുന്നു പോയി.

“മോനൂസേ…..” ഒരു വിളി മാത്രമേ കേട്ടുള്ളു. ഒരു സെക്കന്റ്‌ നേരത്തേക്ക് എന്റെ കണ്ണിൽ ഇരുട്ട് കേറി. വിട്ടില്ല!! അങ്ങനെ ബോധം കെട്ടുവീഴാൻ എന്റെ പട്ടി നിൽക്കും!എനിക്കെന്താ പറ്റുന്നെന്ന് പോലും എനിക്കറിയില്ല. കണ്ണിലെ ഇരുട്ട് മാഞ്ഞപ്പോ അനുഷേച്ചി ആദിയോടെ എന്റെ അടുത്തേക്ക് വരുന്നത് കണ്ടു.  മിന്നിൽ വേഗതത്തിൽ ഞാൻ എഴുനേറ്റ് അനുഷേച്ചിയെ എന്റെ കയ്യിലാക്കി.ഞെട്ടലും,സന്തോഷവും എല്ലാം കൊണ്ടും എനിക്ക് പിടി വിട്ട് പോയി.

“അനു. .ഷേച്ചീ….” എത്രയോ കാലം ഞാൻ വിളിക്കാൻ കൊതിച്ച പേര്.ഒന്നടുത്തു കിട്ടാനും സങ്കടങ്ങൾ പറയാനും,കൊഞ്ചാനും കാത്തിരുന്ന എന്റെ കൂടപ്പിറപ്പ്. ആ ബോധം ഉള്ളത് കൊണ്ടു തന്നെ ചേച്ചിയെ വലിഞ്ഞു മുറുക്കി ഞാൻ കരഞ്ഞു പോയി.ചേച്ചിയും പിടി വിട്ടു നിൽക്കാണ്. എന്റെ കഴുത്തിൽ വന്നു വീഴുന്ന നനവ് ചേച്ചിയുടെ കണ്ണുനീർ ആണെന്ന് മനസ്സിലാക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല.

“ചേച്ചി….ചേച്ചി…” കരച്ചിലിനിടയിൽ ഞാൻ വിക്കി തടഞ്ഞു. ഉള്ളിലെ വിഷമങ്ങളും ,സന്തോഷങ്ങളും , വിശേഷങ്ങളുമെല്ലാം ഒരുമിച്ചു ചേച്ചിയോട് നിരത്താൻ എനിക്ക് വെമ്പൽ കൊണ്ടു.

“മ്…” എന്റെ പുറത്ത് തഴുകി, എന്റെ കവിളിൽ അമർത്തി ഉമ്മ തന്ന് ചേച്ചി ആ വിശേഷങ്ങൾ കേൾക്കാൻ വിളി കേൾക്കുന്നപോലെ മൂളി.

“ചേച്ചീടെ മോന് സുഖാണോടാ..,ന്റെ ഉണ്ടക്കു..ട്ടൻ ആകെ മാ…മാറിപ്പോയി…പേരക്കയുടെ രുചിയൊക്കെ പോയ്യിട്ടോ……”വിങ്ങിക്കൊണ്ടുള്ള ആ വാക്കുകളും കൂടെ കേട്ടത്തോടെ ഞാൻ ആകെ തളർന്നു. കരച്ചിൽ ഉച്ചതിലായി.ഓമന കവിളിൽ അമർത്തി ഉമ്മ വെച്ചു ഞാൻ ചേച്ചിയെ സ്നേഹം കൊണ്ടു മൂടി. അത് ഇത്തിരി നേരം നീണ്ടു.ചേച്ചിയുടെ കരച്ചിൽ ഉച്ചത്തിലായപ്പോ,എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. പെട്ടന്ന് ചേച്ചിയെ അമർത്തി ഞെരിക്കുന്ന എനിക്ക് ബാധമുണ്ടായി. ചേച്ചിക്ക് ഏഴാം മാസം .വയറ്റിൽ കുഞ്ഞിവാവയില്ലേ? എന്നാ എന്റെ ശരീരത്തിൽ അമർത്തി വെച്ച ആ വയറിനു ഒരു വലിപ്പവുമില്ലെന്ന് എനിക്ക് മനസ്സിലായി.ആ ഞെട്ടൽ എന്റെ കരച്ചിൽ മെല്ലെ നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *