ഏട്ടത്തി ചുറ്റും നോക്കുന്ന ആളുകൾക്കിടയിൽ നിന്ന് വിയർക്കുന്നുണ്ട്.കരച്ചിൽ ആ മുഖത്തു എത്തി നിൽക്കുന്ന പോലെ തോന്നി. പെട്ടന്നാ കയ്യിലെ ആ കവർ നിലത്തേക്ക് വെച്ചപ്പോ. ഞാൻ ആദ്യമായി അവളെ കണ്ടു.എന്റെ ഏട്ടന്റെ മോളെ .ഏട്ടത്തിയുടെ ഒക്കെത്ത് പതുങ്ങി കിടക്കുന്ന സുന്ദരി കുട്ടിയെ.രണ്ടോ,മൂന്നോ വയസ്സുള്ള പിഞ്ചു കുട്ടിയുടെ ഒന്നുമറിയാത്ത നില്‍പ്പ് കൂടെ കണ്ട് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. ഇത്ര കലായിട്ടും ഒന്ന് പോയി കണ്ടില്ലല്ലോ ഞാനവരെ.ഇത്രേം മോശമവസ്ഥ അവർക്കുണ്ടേൽ, എനിക്കാണോ സഹായിക്കാൻ പ്രശ്നം. ഏട്ടത്തിയുടെ അവസ്ഥയും,ആ നിൽപ്പും കണ്ട് എനിക്കനങ്ങാൻ കഴിഞ്ഞില്ല. എന്നാ എന്റെ നോക്കിയുള്ള നിൽപ്പ് ചന്ദ്രൻ നല്ലപോലെ കണ്ടു.അയാൾ മുഖത്തു എന്തോരു മൂർച്ചയുള്ള ചിരി വെച്ചുകൊണ്ട് വീണ്ടും ഏട്ടത്തിയെ നോക്കി.
“ഇനി നീ ഞാൻ ഓരോന്ന് പറഞ്ഞു വന്നതാന്ന് കരുതണ്ട. .അതാ തമ്പുരാട്ടി വേണമെന്നില്ലല്ലോ അവനോട് ചോയ്ക്ക്.ഓനും കൂടെ അറിയുന്ന കാര്യാണല്ലോ…”ചന്ദ്രന്റെ എന്നെ നോക്കികൊണ്ടുള്ള പറച്ചിൽ.
എനിക്കൊന്നു മാറാൻ കഴിയുന്നതിനു മുന്നേ. ഏട്ടത്തിയുടെ നിറഞ്ഞ കണ്ണ് എന്റെ നേർക്ക് വന്നു.അമ്മേ….!!.ആ നോട്ടം. നേർത്ത ചൂടു വെള്ളം തലയിലൂടെ ഒഴുകിയ പോലെ എന്നെ വിറപ്പിച്ചു.ഏട്ടത്തിയുടെ നോട്ടം എതോ നല്ല ഫിലിം കാമറയില്‍ പതിഞ്ഞ അഴകൊത്ത സ്ലോമോഷന്‍ പോലെ തോന്നിയെനിക്ക്.പിന്നിൽ നിന്നാരോ കാർണാട്ടിക് സംഗീതത്തിൽ പാടുന്നുണ്ടോ?മൃതംഗത്തിന്റെ താളവും,വയലിന്‍റെ ഈണവും മെല്ലെ ഞാന്‍ കേള്‍ക്കുന്നുണ്ടല്ലോ?.എല്ലാമെന്റെ തോന്നലാണ്. ആദ്യമായി നായകൻ,സിനിമയിൽ നായികയെ കാണുമ്പോ ബാക്ഗ്രൗണ്ടിൽ മുഴുങ്ങുന്ന പാട്ടു പോലെ എന്‍റെ പിന്നിലും ഇങ്ങനെയൊന്നോ?. പ്രാണന്‍ പോലെ സ്നേഹിക്കുന്ന പെണ്ണിന്‍റെ നോട്ടം, ഒരു നിമിഷം കിട്ടിയ പോലെ ഏട്ടത്തിയുടെ നോട്ടം എന്‍റെ ഉള്ളം തുടിപ്പിച്ചു കളഞ്ഞു.
എന്നാലുമീശ്വരാ ആ പാവം പെണ്ണിനെ എന്തിനാണാവോ ഇങ്ങനെ കരയിക്കുന്നത്?.സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ ഇന്ന് വരെ,ഒരു സ്വസ്ഥത അതിന് കിട്ടിയിട്ടുണ്ടാവില്ല.കവിളിലേക്ക് ഇറങ്ങിയ കണ്ണുനീർ തുടച്ചു ഏട്ടത്തി ഒന്നുകൂടെ എന്നെ നോക്കി. എനിക്ക് ചന്ദ്രനെ തിരുത്താനോ, ഏട്ടത്തിയെ ആശ്വാസിപ്പിക്കാനോ കഴിയുന്നില്ല. ഉറഞ്ഞു പോയ മരക്കുറ്റി കണക്കെ ഞാന്‍ നിന്നു.ചന്ദ്രൻ എന്നെ നോക്കി ചിരിച്ചു.നേരത്തെ എന്നോടുള്ള ദേഷ്യത്തിന്റെ പകരം വീട്ടിയതാണ് നാറി. ഞാനും കൂടെ അറിഞ്ഞുകൊണ്ടാണ് ഈ നാടകം എന്ന് ഏട്ടത്തിക്ക് തോന്നിയോ?. ആ ചുണ്ടിൽ പണ്ട് എന്നോട് പണ്ട് കാട്ടിയിരുന്ന ചിരി കാണാനില്ല.ചേച്ചി ചെറുതിനെ ചേർത്തു പിടിച്ചു നാട്ടുകാരുടെ മുന്നിലൂടെ കരഞ്ഞുകൊണ്ട് പോയി.