തമ്പുരാട്ടി 2 [രാമന്‍]

Posted by

ചന്ദ്രൻ കണ്ണിൽ നിന്ന് മാഞ്ഞുന്ന് തോന്നിയപ്പോ,നാട്ടുകാരുടെ ചെറിയ ചിരിയും വാങ്ങി ഞാൻ മെല്ലെ നടന്നു.

ഇപ്പൊ ചന്ദ്രനോട് പെരുമാറിയത് പോലെ,ആരോടും ഞാനിങ്ങനെ പെരുമാറലില്ല.എനിക്കീ അമ്മയുടെ പദവിയും,വലുപ്പമൊന്നും വേണമെന്നുമില്ല. എന്നാലും ചന്ദ്രൻ ഇപ്പൊ വന്നു വാങ്ങിക്കൂട്ടിയതല്ലേ.

സൈഡിൽ നിന്നും നീട്ടിയ ഒരു വിസിൽ. ഇടത്തെ കടയിൽ നിന്ന് എന്റെ കൂട്ടുകാരൻ സെന്തിൽ കൈ പൊക്കി കാട്ടി. അവന്റെ കൂടെ കളിക്കൂട്ടുകാരിയും,കാമുകിയും എല്ലാമായ വൈഷ്ണവി എന്നെ കണ്ട് നല്ല ചിരി ചിരിച്ചു. ചെറുപ്പം മുതലേ ഞങ്ങൾ മൂന്നും തമ്മിൽ നല്ല അടുപ്പമാണ്. വൈഷ്ണവി അവന് പറ്റിയ കുട്ടിയാണ്, അവരുടെ പ്രേമം എനിക്കൊക്കെ അസൂയ തോന്നിക്കുന്ന തരത്തിലുമാണ്. എന്ത് സ്നേഹമാണ് രണ്ടാൾക്കും. ഞാൻ ഊരയിലും താടിയിലും കൈ കൊടുത്തു അവരെ നോക്കി നിന്നു ചിരിച്ചു.

ഇങ്ങനെ പരസ്യമായി,അവർ ഒന്നിച്ചു വരാൻ തുടങ്ങിയത് എപ്പോ മുതലാണെന്നുള്ള ചോദ്യം അതിലുണ്ടായിരുന്നു. എന്റെ മുന്നിൽ നിന്ന് ഇത്തിരി ദൂരെ നിൽക്കുന്ന അവരോട് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. പിന്നെ വരാമെന്ന് കൈ കാട്ടി ചിരിച്ച സെന്തിലിനും, വൈഷ്ണവിക്കും ഞാൻ ഒരു ഫ്ലയിങ് കിസ്സ് കൊടുത്ത് തിരിഞ്ഞപ്പോ ചന്ദ്രന്റെ ഒച്ച പതിഞ്ഞെവിടുന്നോ വീണ്ടും കേട്ടു .

“അങ്ങനെയൊക്കെ പറഞ്ഞാ. ..എങ്ങനെയാ മോളെ? .. നാലഞ്ചു മസായില്ലേ..ഇറക്കി പുറത്തു വിടാൻ എനിക്കറിയാഞ്ഞിട്ടല്ലന്ന് അറിയാലോ…” ആ പ്രശ്നം കേൾക്കാൻ നിക്കണ്ടാന്നായിരുന്നു മനസ്സിൽ. എന്നാ ആ പരട്ട ശബ്‌ദം ഏതോ പാവത്തിനെ തിന്നാണല്ലോന്ന് ഓർത്തപ്പോ ഞാൻ തിരിഞ്ഞു നോക്കി.

ആദ്യമായി ഷോക്ക് എന്താണെന്ന് അറിഞ്ഞ സമയത്തെ പോലെ,ഒരു തരം തരിപ്പ് എന്റെ തലയിൽ കേറി.ചന്ദ്രന്റെ വൃത്തികെട്ട കണ്ണിന്റെ മുന്നിൽ നിൽക്കുന്ന  പെണ്ണിന്റെ മുഖം നാട്ടുകാരുടെ നടുവിൽ ആയതുകൊണ്ട് കൂടി വിളറി വെളുത്തു നിൽക്കുന്നത് കണ്ട് എന്റെ നെഞ്ച് വിങ്ങിപ്പോയി.വേറാരുമല്ല എന്റെ ഏട്ടത്തിയമ്മ!!

അറിയാതെ എന്റെ നാക്കിൽ ആ പേര് വന്നു ‘ആനി’. കരച്ചിൽ എങ്ങനെയാണ് വന്നത്. അവസാനം ഞാൻ കണ്ട കോലമേയല്ല ഏട്ടത്തിയുടെ .ഒരുപാട് മെലിഞ്ഞു പോയി,ഇട്ട ചുരിതാറും ആ ശരീരവും തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്ത പോലെ.നിറം മങ്ങി മുഖമെല്ലാം കരുവാളിച്ചു ,കീറിയ പിന്നി തുടങ്ങിയ ചുരിതാറും ഇട്ട്. പഴയ ചിരി പോലും ആ മുഖത്തു നിന്നായിരുന്നോ വന്നതെന്നു പോലും സംശയിപ്പിക്കുന്ന കോലം.

Leave a Reply

Your email address will not be published. Required fields are marked *