മുനി ടീച്ചർ 1 [Decent]

Posted by

കുളി കഴിഞ്ഞു ഒരു വെള്ള മുണ്ടും ടിഷർട്ടും ധരിച്ചു അടുക്കളയിൽ വന്ന ഞാൻ കണ്ടത് അവിടെ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു തേജസ്സോടെ കോഫി സിപ് ചെയ്യുന്ന ടീച്ചറെയാണ്. ലിസിമ്മ മുറ്റത്തു പോയിരിക്കുന്നു.

ടീച്ചർ ഒന്നും മിണ്ടിയില്ല. ഇതെനിക്കൊരു പരീക്ഷണമാണെന്ന് മനസിലായി. എന്തെങ്കിലും ഒന്ന് ചോദിക്കണ്ട? …

“ലിസിമ്മ എവിടെ?“

“മുറ്റത്തേക്കിറങ്ങി.“

“ഇന്ന് ജോലിയില്ലേ?” ഒരു ഫോര്മാലിറ്റിക്കു ഞാൻ ചോദിച്ചു.

“ജോലിയെല്ലാം തീർന്നു”.

“അപ്പൊ ഇന്ന് സ്കൂളില്ലേ?”

സ്കൂളിലൊന്നും ഇപ്പൊ പോകുന്നില്ല. ഒരു ജോലി ശ്രമിക്കുന്നുണ്ട്. അത് ശരി: ഞാൻ പറഞ്ഞു.

അപ്പൊ ടീച്ചർ ഇപ്പോൾ ജോലി ചെയ്യുന്നില്ല എന്ന് മനസിലായി. ഉടനെ ലിസിമ്മയെത്തി.

“കുട്ടന് കോഫി കൊടുക്കു ചേച്ചീ. നല്ല വിശപ്പുണ്ടാകും”. ചേച്ചീ എന്നാണ് ടീച്ചർ ലിസിമ്മയെ വിളിക്കുന്നത്.

ലിസിമ്മ: രാത്രി വന്നു ഒന്നും കഴിക്കാതെ ഉറങ്ങിയതാ…. നീ ടീച്ചറെ പരിചയപ്പെട്ടോ?

അതെ എന്ന് ഞാൻ ഉത്തരം പറഞ്ഞു.  ടീച്ചറുടെ മുഖത്തേക്ക് നോക്കാൻ എന്തോ എനിക്ക് ഒരു നാണം. അവർ എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുകയാണോ എന്നൊരു തോന്നൽ.

ലിസിമ്മ കോഫീ എടുത്തു എന്റെ മുന്നിൽ വച്ചു.

“ടീച്ചർക്ക് കൊടുത്തോ?”

“ഇതാ.” കയ്യിലെ കോഫി ഒന്ന് ഉയർത്തിക്കൊണ്ട് അവർ പറഞ്ഞു… എനിക്ക് ഇനിയും സ്റ്റേഷൻ കിട്ടിയിട്ടില്ല എന്ന് ടീച്ചർക്ക് മനസ്സിലായി. ലിസിമ്മയും ചേച്ചിയും ഒന്ന് ചിരിച്ചു. ഞാൻ വീണ്ടും ചമ്മി.

“ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ?” ഞാൻ ചോദിച്ചു.

“നേരം പതിനൊന്നു മണിയായി” ലിസിമ്മയാണ് മറുപടി പറഞ്ഞത്.

ഞാൻ ഒന്ന് ചിരിച്ചു… “ഭയങ്കര ക്ഷീണം…”

ഇനിയും കിടന്നുറങ്ങാൻ നോക്കണ്ട. നാളെയാണ് രഘുവിന്റെ മോളെ കല്യാണം. അവിടെ ഒന്ന് പോയിട്ട് വാ. ഇതും പറഞ്ഞു ലിസിമ്മ ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു മുകളിലേക്ക് പോയി. ടെറസിൽ എന്തോ വെയിലത്തിടാൻ വേണ്ടിയാണ് പോയത്.

ഞാനും വരുന്നു എന്ന് പറഞ്ഞു ടീച്ചർ എണീറ്റു. വേണ്ട വേണ്ട, നിങ്ങൾ സംസാരിച്ചിരി, എന്ന് പറഞ്ഞു ലിസിമ്മ. ടീച്ചർ അവിടെ തന്നെ ഇരുന്നു.

“എത്ര നാൾ ലീവുണ്ട്?”

“ഒരു വീക്ക്.”

“അപ്പൊ ഒരു വീക്ക് ഇവിടെ തന്നെ കാണുമോ?”

Leave a Reply

Your email address will not be published. Required fields are marked *