മുരളി ചേട്ടന്റെ വൈഫ് ആണ്. കുട്ടൻ വരുമെന്ന് കുട്ടന്റെ അമ്മ പറഞ്ഞിരുന്നു. എപ്പോ എത്തി?”
“രാത്രി.”
“ഞാൻ കാരണം ഉറക്കം പോയോ? സോറി. “
ഹേ ഇല്ല. ഉണർന്നിരുന്നു എന്ന ഒരു കള്ളം പറഞ്ഞു.
“എന്നാൽ ഞാൻ പോയിട്ട് പിന്നെ വരാം.“
“ലിസിമ്മ ഇവിടെ തന്നെ ഉണ്ടാകും. ഇപ്പൊ തന്നെ വരുമായിരിക്കും. ഇവിടെ ഇരുന്നോളു: ഞാൻ പറഞ്ഞു.
സിറ്റ് ഔട്ടിൽ ഇരുന്നു അവർ മനോരമ പത്രം എടുത്തു വായിക്കാൻ തുടങ്ങി. ഇനി എന്ത് പറയണം എന്നറിയാതെ പത്രത്തിലൂടെ കണ്ണോടിക്കുന്ന അവരെ നോക്കി ഞാൻ കുറച്ചു നേരം അവിടെ തന്നെ നിന്നു.
കുറച്ചു സെക്കന്റിനുള്ളിൽ തന്നെ അവരെ ഞാൻ ഒന്ന് മുഴുവനായി വീക്ഷിച്ചു. വെളുവെളുത്ത കൈകൾ. കൈ മുട്ട് വരെ ഉള്ള ബ്ലൗസ് ധരിച്ചിരിക്കുന്നു. അതികം തടിയില്ലാത്ത എന്നാൽ മെലിഞ്ഞിട്ടല്ലാത്ത ശരീരം. ഒതുക്കി കെട്ടി വച്ച എണ്ണ തേച്ചു മിനുക്കിയ തലമുടി. നെറ്റിയിൽ സിന്ദൂരം. പോളിഷ് ചെയ്ത മൃദുവായ വിരലുകളും നഖങ്ങളും. നല്ല അടക്കമുള്ള സാരി. റെഡ് പോളിഷ് ചെയ്ത കാൽ നഖങ്ങൾ. ഒരു മോഡേൺ സ്കൂൾ ടീച്ചർ ആണ് എന്ന് ആദ്യത്തെ നോട്ടത്തിൽ തന്നെ ആർക്കും തോന്നും. മുനി ടീച്ചർ എന്നാണു അമ്മ പറയാറുണ്ടായിരുന്നു എന്ന് പെട്ടെന്ന് എന്റെ മനസിലേക്ക് വന്നു. ഒരു അര മിനുട്ടോളം അവരെ വീക്ഷിച്ച ഞാൻ അവരുടെ പെട്ടെന്നുള്ള ചോദ്യം കേട്ടു ഞെട്ടി. പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി ചോദിച്ച ചോദ്യം ഞാൻ തീരെ പ്രതീക്ഷിച്ചില്ല.
“ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ?”
ഞാൻ: “കഴിച്ചു… ഇല്ല.” എന്റെ വെപ്രാളം അവരുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർത്തി. അത് പുറത്തു കാണിക്കാത്ത മട്ടിൽ അവർ പത്രത്തിലേക്ക് തന്നെ നോക്കി.
എന്തിനാ എന്നെ നോക്കി നിൽക്കുന്നത് എന്നാണു അവരുടെ ചോദ്യത്തിന്റെ അർഥം എന്ന് മനസിലാക്കാൻ എനിക്ക് ഒരു അഞ്ചു സെക്കന്റ് കൂടി വേണ്ടി വന്നു.
“ഇരിക്കൂ, ലിസിമ്മ ഇപ്പോൾ വരുമായിരിക്കും”
“ലിസിമ്മ എന്നാണോ അമ്മയെ വിളിക്കുന്നത്??”
“അതെ”
ഇപ്പോൾ വരാം എന്ന് പറന്നു ഞാൻ അകത്തേക്ക് പോയി. രാവിലെ തന്നെ പറ്റിയ കൊചു അമളിയോർത്തു ഒരു കൊച്ചു ചമ്മൽ തോന്നി. സാരമില്ല. ഞാൻ ബ്രഷ് ചെയ്യാൻ പോയി. രണ്ടുമിനിറ്റ് കഴിഞ്ഞപ്പോൾ ലിസിമ്മയുടെ സംസാരം കേട്ടു. ഇപ്പോഴാണ് ഒരു ആശ്വാസം. ഇനി അവരോട് എന്ത് ചോദിക്കും എന്ന് മനസ്സിൽ കണക്കു കൂട്ടുകയായിരുന്ന എനിക്ക് ഒരു വലിയ ആശ്വാസം. സിറ്റിയിലൊക്കെയാണെങ്കിലും സ്ത്രീകളുമായി ഇടപെടുമ്പോൾ എനിക്ക് ഇപ്പോഴും ഒരു വെപ്രാളമാണ്.