അയൽപക്കത്താണെങ്കിലും ഞങ്ങളുടെ വീടുകൾ തമ്മിൽ കുറച്ചകലമുണ്ട്. ചെറിയ റോഡിൻറെ മറുവശത്താണ് ടീച്ചറുടെ വീട്. ചെമ്പകം എന്നായിരുന്നു മുമ്പ് ആ വീടിന്റെ പേര്. മുനി ടീച്ചറും ഭർത്താവും താമസം തുടങ്ങിയ ശേഷവും പേര് മാറ്റിയിട്ടില്ല. വലിയ ഒരു ചെമ്പകമരമുണ്ട് ആ വീടിന്റെ മുമ്പിൽ. അച്ഛന്റെയൊക്കെ കുട്ടിക്കാലം മുതൽതന്നെ അതവിടെയുണ്ടെന്ന് അച്ഛൻ പറയാറുണ്ട്.
മുരളി എന്നാണു ടീച്ചറുടെ ഭർത്താവിന്റെ പേര്. പൊതുമരാമത്തു വകുപ്പിലാണ് മുരളി സാർനു ജോലി. അഞ്ചുവർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇവർ രണ്ടു പേരുമാണ് ചെമ്പകത്തിൽ താമസം.
ലിസിമ്മയിൽ നിന്നു ടീച്ചറെയും മുരളി ചേട്ടനെയും കുറിച്ച് പല തവണ ഫോണിൽ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി അവരെ ഞാൻ കാണുന്നത് ഇത്തവണ വെക്കേഷന് വന്നപ്പോഴാണ്.
ഞാൻ ഇന്നലെ വെള്ളിയാഴ്ച രാത്രി വീട്ടിലെത്തി. ഇന്ന് ആഗസ്റ്റ് പതിനഞ്ചായത്കാരണം ഇന്നലത്തെ ട്രാഫിക് വളരെ ഇഴഞ്ഞാണു നീങ്ങിയത്. അതിനാൽ തന്നെ കുറെ നേരം ബസ്സിലിരിക്കേണ്ടിവന്നു. ക്ഷീണിച്ചാണ് വീട്ടിൽ വന്നുകയറിയതു. ഓണത്തിന് പിറ്റേദിവസം തന്നെ പരീക്ഷകൾ ഉള്ളതുകൊണ്ട് ഓണക്കാലത്തു വീട്ടിൽ വരാൻ പറ്റില്ല എന്നുറപ്പാണ്. അതുകൊണ്ടാണ് കിട്ടിയ അവസരത്തിൽ ഒരാഴ്ച്ച ലീവെടുത്തു ഇങ്ങോട്ടുവിട്ടത്.
കിടന്നുറങ്ങിയ ഞാൻ ഡോർ ബെൽ റിങ് ചെയ്യുന്നത് കേട്ടാണ് രാവിലെ എഴുന്നേറ്റത്. നേരം പത്തുമണി ആയിരിക്കുന്നു.. ജനലിലൂടെ താഴേക്കു നോക്കിയപ്പോൾ പരിചയമില്ലാത്ത ഒരു യുവതി നിൽക്കുന്നു. സാരിയാണ് വേഷം. ഷർട്ടീട്ടു താഴെയെത്തി നോക്കുമ്പോൾ അമ്മ വീട്ടിലില്ല. വാതിൽ തുറന്നു നോക്കുമ്പോൾ പൂ പോലൊരു സുന്ദരി നിൽക്കുന്നു. ഒരു മുപ്പതു വയസ്സ് തോന്നിക്കും. നല്ല സ്റ്റൈലിഷ് ആയി ഡ്രസ്സ് ചെയ്ത ഒരു സെമി-മോഡേൺ ലേഡി.
“അമ്മയെവിടെ?” ഞാൻ എന്തെങ്കിലും ചോദിക്കും മുമ്പ് അവർ ചോദിച്ചു.
ഇവിടെ ഉണ്ടല്ലോ എന്ന് ഞാൻ പറഞ്ഞു.
“കാണുന്നില്ലല്ലോ.”
“ഇപ്പൊ വിളിക്കാം”. ഞാൻ വീട് മുഴുവൻ തിരഞ്ഞു. ലിസിമ്മ. എവിടെ പോയി എന്നറിയില്ല.
“അമ്മയെ കാണുന്നില്ലല്ലോ… പുറത്തെവിടെയെങ്കിലും പോയിക്കാണും”.
“കുട്ടനല്ലേ? എപ്പോ എത്തി? ”
നല്ല പരിചയമുള്ള ആ ചോദ്യം കേട്ടപ്പോൾ നിങ്ങൾ ആരാ എന്ന് ചോദിക്കാൻ എനിക്ക് തോന്നിയില്ല. എനിക്ക് മനസ്സിലായില്ല എന്ന് അറിഞ്ഞ അവരുടെ അടുത്ത ചോദ്യം: “മനസ്സിലായില്ലല്ലേ?