മുനി ടീച്ചർ 1 [Decent]

Posted by

“ചേട്ടന്റെ കുളി കഴിഞ്ഞില്ലേ?”

“ഓഹ്, ഒരു ഇരുപതു മിനിറ്റെങ്കിലും പിടിക്കും ഇനി പുറത്തിറങ്ങാൻ. ദീർഘ നേരത്തെ കുളിയാണ് ശീലം. ഭയങ്കര വൃത്തിയും വെടിപ്പുമാണ് ആൾക്ക്. ”

“അത് നല്ലതാണല്ലോ” ഞാൻ പറഞ്ഞു.

ഉത്തരമായി “ഉം” എന്ന മൂളൽ മാത്രം കിട്ടി.

“എന്തൊക്കെയുണ്ട് കല്യാണ വീട്ടിൽ വിശേഷം?”

“എന്ത് വിശേഷം, സാധാരണ പോലെ!! പിന്നെ, കുറേ ആളുകളുണ്ട്. നാട്ടിൽ വരുമ്പോൾ ഇങ്ങനെ കല്യാണവീടുകളിൽ പോകുമ്പോഴാ കൂട്ടുകാരെയും നാട്ടുകാരെയുമൊക്കെ കാണുക. കുറച്ചധികൾ നേരം അവിടെയായിരുന്നു. ടീച്ചർ പോകുന്നില്ലേ?”

“ഇല്ല, നാളെ കല്യാണത്തിന് പോകാം, ചേട്ടൻ വൈകുന്നേരം പോയിരുന്നു. അവിടുന്ന് വന്ന ശേഷമുള്ള കൂളിയാണ്.”

“അങ്ങിനെയാണെങ്കിൽ ഞാൻ കണ്ടിട്ടുണ്ടാകുമല്ലോ, ആളെ അറിയാത്തതുകൊണ്ട് തിരിച്ചറിയാത്തതാകും.”

എന്തായാലും ആളെ ഒന്ന് പരിചയപ്പെടാൻ തന്നെയാണ് ഞാൻ വന്നത്.

“കുട്ടൻ ഇനി എന്നാ തിരിച്ചു പോകുന്നത്?”

“ഒരു ആഴ്ചയുണ്ട്. ഇന്നലെ പറഞ്ഞല്ലോ”

“പോകാനുള്ള ടിക്കറ്റ് എടുത്തോ?”

“അതെ. റിട്ടേൺ ബുക്ക് ചെയ്തിട്ടാ വന്നത്. അല്ലെങ്കിൽ ടിക്കറ്റ് കിട്ടൂല.”

“ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഒരു തവണ പോയിട്ടുണ്ട് ബാംഗ്ലൂരിൽ. നല്ല അടിപൊളി സിറ്റിയാണല്ലോ അല്ലേ.”

“പണ്ടൊക്കെ അങ്ങനെയായിരുന്നു. ഇന്ന് എല്ലാ ബിഗ് സിറ്റിയുടെ പ്രശ്നങ്ങൾ അവിടെയും വന്നുതുടങ്ങി…. എന്നാലും മറ്റു പല സിറ്റികളെക്കാളും നല്ലതാ… ഇതിപ്പോ ഇത്ര ദൂരമൊന്നും ഇല്ലല്ലോ, എപ്പോൾ വേണമെങ്കിലും വന്നു വിസിറ്റു ചെയ്യലോ.”

“എന്നാലും ഒന്ന് ക്ഷണിക്കുന്നില്ലല്ലോ”

“എപ്പോ വേണമങ്കിലും വരാം. നൂറുവട്ടം സ്വാഗതം!!”

“അങ്ങനെ സ്വാഗതം പറഞ്ഞിട്ടെന്തു കാര്യം!!”

“എന്നാൽ ഒരു ദിവസം എന്റെ കൂടെ പോരൂ. സിറ്റിയൊക്കെ കാണിച്ചു തരാം. ” ധൈര്യം സംഭരിച്ചു കൊണ്ട്, മുരളി ചേട്ടൻ ബാത്ത് റൂമിൽ തന്നെയാണെന്ന് ഉറപ്പിച്ച ശേഷം  ഞാൻ പറഞ്ഞു.

“ആഗ്രഹമുണ്ട്. ഓഫറിന് വളരെ നന്ദി. പക്ഷെ…” ആ പക്ഷെയുടെ അർഥം എനിക്ക് മനസ്സിലായി.

“മുരളിച്ചേട്ടനെയും കൂട്ടിവാ, ഒരുനാൾ. അവിടെയെല്ലാം കറങ്ങിയിട്ടു വരാം.”

“അതൊന്നും നടക്കില്ല കുട്ടാ!!”

അവരുടെ വാക്കിൽ ഒരു സങ്കടം ഒളിഞ്ഞു കിടക്കുന്ന പോലെ എനിക്ക് തോന്നി. ഇങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു. ചേച്ചിയുമായുള്ള സംസാരം ഞാൻ നല്ലോണം ആസ്വദിച്ചു. ചേച്ചിയും സംസാരിക്കാൻ താല്പര്യമുള്ള കൂട്ടത്തിലാണെന്നു എനിക്ക് വീണ്ടും ഉറപ്പായി. അല്ലെങ്കിൽ എന്നെ തനിച്ചാക്കി അകത്തു പോയി കോഫി ഉണ്ടാക്കുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *