ഏകദേശം അഞ്ചു മണി ആയിക്കാണും. പെട്ടെന്നാണ് മുനിച്ചേച്ചിയുടെ രൂപം മനസിലേക്ക് വന്നത്. ഇന്ന് വൈകുന്നേരം വീട്ടിൽ വരാൻ പറഞ്ഞതാണല്ലോ. ഇവിടത്തെ തിരക്കിനിടക്ക് അത് മറന്നു. ഇന്നെന്തായാലും അവിടെ പോകണം. ഞാൻ രഘു ചേട്ടനോടും ഭാര്യയോടും കല്യാണപ്പെണ്ണ് ആവണിയോടും രാത്രി ഭക്ഷണത്തിനുണ്ടാകും എന്ന് വാക്കുകൊടുത്തു വീട്ടിലേക്കു നടന്നു.
വീട്ടിലെത്തി ഒന്നു കുളിച്ചു ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു നേരെ ചെമ്പകത്തിലേക്കു വച്ചുപിടിച്ചു. ടീച്ചറെ കാണാൻ എനിക്ക് വെമ്പൽ ആയി. എന്തിനാ അന്യന്റെ പെണ്ണിനെ കാണാൻ ഇത്ര തിടുക്കം? വെറുതെ മനസ് മനസ്സിനോട് തന്നെ ചോദിച്ചു. സ്‌കൂൾകാലത്തു പുതുതായി ക്ലാസ്സിൽ ജോയിൻ ചെയ്ത സുന്ദരിയായ പെൺകുട്ടിയുമായി സംസാരിക്കാൻ മനസ് വെമ്പൽ കൂട്ടുന്ന പോലെ ആയിരുന്നു ടീച്ചറോട് ഒന്നുകൂടി സംസാരിക്കാൻ എന്റെ ഹൃദയം മിടിക്കുന്നു. എന്തോ, ടീച്ചറുടെ പെരുമാറ്റം എന്നെ അവരിലേക്കടുപ്പിക്കുന്നു. മുരളിച്ചേട്ടൻ എങ്ങിനെയുള്ള ആളാ എന്നൊന്നും ചിന്തിക്കാതെ നേരെ റോഡ് ക്രോസ് ചെയ്തു. ഗേറ്റ് കടന്നു ഞാൻ മുറ്റത്തേക്ക് കടന്നു. മനോഹരമായി അലങ്കരിച്ച പൂന്തോട്ടം. ചേച്ചിയുടെ പരിപാലനമാണെന്നു മനസിലായി. വർണച്ചെടികളും വള്ളിച്ചെടികളും പൂക്കളും കൊണ്ട് നിറഞ്ഞിരിക്കുന്ന മുറ്റം.
പുറത്താരെയും കാണാനില്ല. പക്ഷെ അകത്തു ആളുണ്ടെന്ന് മനസിലായി. സിറ്റ് ഔട്ടിലേക്കു പടികൾ കയറി ബെൽ അടിക്കാൻ ആഞ്ഞപ്പോൾ വാതിലതാ മെല്ലെ തുറക്കുന്നു.
“ഹാ!! കുട്ടനോ !! കയറിയിരിക്കു.”
“ചേട്ടനില്ലേ?”
“കുളിക്കാൻ കയറി.”
ഇതും പറഞ്ഞു ടീച്ചർ വാതിലിൽ ചാരി നിന്ന് എന്നോട് ചിരിച്ചു. മണി അഞ്ചരയായിരുന്നു.
“ഇരിക്കു കുട്ടാ.”
കുട്ടാ എന്ന വിളി എന്നെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. പക്ഷെ അത് ഇപ്പോൾ ടീച്ചറോട് പറയാൻ പറ്റില്ലല്ലോ.
“ഇരിക്കൂ, ഞാൻ കാപ്പിയെടുക്കാം.”
“കാപ്പിയൊന്നും വേണ്ട, ഞാൻ കല്യാണ വീട്ടിൽ പോയി വരികയാണ്. അവിടന്ന് കുടിച്ചു.”
“അവിടെന്നു കുടിച്ചാൽ ഇവിടന്നു കുടിക്കില്ല എന്നുണ്ടോ?”
“ഏയ്, അങ്ങിനൊയൊന്നുമില്ല, ഇപ്പോൾ വേണ്ട, അത്രതന്നെ.” ഞാൻ ഒരു ഫോര്മാലിറ്റിക്കു വേണ്ടി പറഞ്ഞു. എന്നാൽ ടീച്ചറുടെ കൈ കൊണ്ട് ഒരു കോഫി കിട്ടിയാൽ കൊള്ളാമായിരുന്നു എന്നുണ്ട് എന്റെ മനസ്സിൽ.
വീട്ടിൽ നിന്ന് വന്ന ശേഷം ടീച്ചർ വീണ്ടും കുളിച്ചിരിക്കുന്നു. സാരി മാറ്റിയിട്ടുണ്ട്. ഇപ്പോൾ ഒരു ബ്രൗണിഷ് യെല്ലോ നിറമുള്ള കോട്ടൺ ശരിയാണ് വേഷം. വാതിൽക്കൽ ചാരി നിന്ന് സംസാരിക്കുന്ന ടീച്ചറെ കാണാൻ എന്ത് ഭംഗി!! ഈ ടീച്ചറുടെ ഭർത്താവാകാൻ ഭാഗ്യം സിദ്ധിച്ച മുരളി ചേട്ടനെ കാണാൻ ആകാംഷയായി.