മുനി ടീച്ചർ 1
Muni Teacher Part 1 | Author : Decent
ഒരാഴ്‌ചത്തെ വക്കേഷൻ : ഭാഗം – 1
എന്റെ പേര് സതീഷ്. വയസ് ഇരുപത്തിരണ്ട്. ബാംഗ്ളൂരിൽ ഒരു കോളേജിൽ ഡിഗ്രി കോമേഴ്‌സ് പഠിക്കുന്നു. ഇപ്പോൾ രണ്ടാം വർഷ ക്ലാസ്സുകൾ കഴിഞ്ഞു. വെക്കേഷൻ ആവുന്നു. സ്‌കൂൾ വിദ്യാഭ്യാസം നാട്ടിൽ കേരളത്തിൽ തന്നെയായിരുന്നു.
വീട്ടിൽ ഇളയമ്മയുണ്ട്. ലിസി എന്നാണ് ഇളയമ്മയുടെ പേരു. അച്ഛന്റെ രണ്ടാമത്തെ ഭാര്യയാണവർ. ലിസിമ്മ എന്നാണ് ഞാൻ വിളിക്കാറ്. ലിസിമ്മയാണ് മാത്രമാണ് വീട്ടിലുള്ളത്.
അച്ഛൻ ബിസിനസ് ആണ്. അമ്മയെ ഒരുപാടു സ്നേഹിച്ചിരുന്ന അച്ഛൻ അമ്മ പോയശേഷം വീട്ടിലേക്കു വരവ് കുറവാണ്. ലിസിമ്മയെ അച്ഛൻ ഒരുപാടു സ്നേഹിക്കുന്നുണ്ടെങ്കിലും അച്ഛൻ ആഗ്രഹിച്ചപോലെയുള്ള ഒരാളല്ല അവർ. അതിനാൽ തന്നെ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് അച്ഛൻ വീട്ടിലേക്കു വരുന്നത്. ഇടക്ക് ബാംഗ്ലൂരിൽ വന്നു എന്നെ കാണാറുണ്ട് എന്റെ കൂടെ താമസിക്കാറുമുണ്ട്. അച്ഛനാണ് ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി. അച്ഛന്റെ അധ്വാനശീലവും മറ്റുള്ളവരോടുള്ള പെരുമാറ്റവുമെല്ലാം ആർക്കും മാതൃകയാക്കാവുന്നതാണ്.
ബാംഗ്ലൂരിൽ വന്ന ശേഷം ഈ സിറ്റിയെ ശരിക്കും ഇഷ്ടപ്പെട്ടു. വീട്ടിൽ ലിസിമ്മ മാത്രമായതുകാരണം വീട്ടിൽ പോക്ക് വളരെ കുറവാണ്. വെക്കേഷൻ മിക്കവാറും ഇവിടെത്തന്നെ കഴിച്ചുകൂട്ടാനാണ് പതിവ്. ഒരാഴ്ച്ചയോ മറ്റോ വീട്ടിൽ പോയി നിൽക്കും. അത്ര തന്നെ.
ലിസിമ്മയുമായി എനിക്ക് അത്ര നല്ല ബന്ധമില്ലെങ്കിലും വീട്ടിലേക്കു ഞാൻ രണ്ടോ മൂന്നോ നാൾ കൂടുമ്പോൾ ഒരിക്കലെങ്കിലും വിളിക്കും. ലിസിമ്മയെ വിളിക്കണമെന്ന് അച്ഛനും പറയാറുണ്ട്. വീട്ടിലെ കാര്യങ്ങളെല്ലാം അങ്ങിനെയറിയും.
സാധാരണ വീട്ടിലെത്തിയാൽ ഒരാഴ്ച്ച എങ്ങിനെയൊക്കെയോ തള്ളിനീക്കാറാണ് പതിവ്. പിന്നെ വീട്ടിലെ ഒരുപാട് ജോലികൾ ചെയ്തുതീർക്കാനുമുണ്ടാവും. എന്നാൽ ഇത്തവണത്തെ വെക്കേഷനിൽ ഞാൻ ഒരിക്കലുമൂഹിക്കാത്ത ചിലതൊക്കെ വീട്ടിൽ എന്നെക്കാതിരിപ്പുണ്ടായിരുന്നു.
ടീച്ചർ: ആദ്യത്തെ കൂടിക്കാഴ്ച്ച
മുനി ടീച്ചർ ഞങ്ങളുടെ അയൽ വീട്ടിൽ ആണ് താമസം. അവർ അവിടെ വന്നിട്ട് രണ്ടു വര്ഷമായിക്കാണും. ലിസിമ്മയുമായി അവർ നല്ല അടുപ്പത്തിലാണ്. അച്ചൻ നാട്ടിലില്ലാത്തതു കാരണം ലിസിമ്മക്കു ടീച്ചർ ഒരു നല്ല കൂട്ടാണ്. ഇടക്കിടക്ക് വീട്ടിൽ ലിസിമ്മയുമായി സംസാരിച്ചിരിക്കാൻ വരും. വീട്ടിൽ എല്ലാ ഫങ്ക്ഷനുകൾക്കും അവർ ഉണ്ടാകും. ഞാൻ ഹോസ്റ്റലിൽ ആയതു കൊണ്ട് ഇതുവരെ ടീച്ചറെ നേരിൽ കണ്ടിട്ടില്ല. ഞാൻ വീട്ടിൽ വരുമ്പോഴൊന്നും ടീച്ചറെ അവിടെ കണ്ടിട്ടില്ല. ബാംഗ്ലൂരിൽ ആയതു കൊണ്ട് നാട്ടിലെ ആളുകളെയും പരിപാടികളും എല്ലാം എനിക്ക് അന്യമായി തുടങ്ങിയിരുന്നു.