ജീവിത സൗഭാഗ്യം 11 [മീനു]

Posted by

“പറ ഡാ…”

അലൻ: എവിടെയാ നീ? ഒരു വിവരവും ഇല്ലല്ലോ

മീര: ഡാ ഇന്ന് നിമ്മി ടെ last working day ആണ്, സൊ നല്ല തിരക്ക് ആണ്.

അലൻ: ആണോ… അവൾ എവിടെ പോവാ?

മീര: അവൾക്ക് വേറെ ജോലി കിട്ടി.

അലൻ: വൈകുന്നേരം ഞാൻ വരാം.

മീര: ഡാ.. വേണ്ട… വൈകുന്നേരം സിദ്ധാർഥ് വരും എൻ്റെ ഫ്രണ്ട്, അവനും ഞാനും നിമ്മിയും കൂടെ പ്ലാൻ ഇട്ടിട്ടുണ്ട്.

അലൻ: ഓക്കേ… എവിടെയാ?

മീര: അത് തീരുമാനിച്ചില്ല.

അലൻ: ഞാൻ അവിടെ നിന്ന് നിന്നെ ഡ്രോപ്പ് ചെയ്യാം.

മീര: അത് വേണോ?

അലൻ: നീ നോക്ക്… എന്നിട്ട് പറ.

മീര: ശരി… ഞാൻ നോക്കട്ടെ….

മീര സിദ്ധു നു അവൻ്റെ ചാറ്റ് ൻ്റെ സ്ക്രീൻ ഷോട്ട് അയച്ചു കൊടുത്തു.

സിദ്ധാർഥ്: അവൻ നിന്നെ വിടില്ല.

മീര: ഹ്മ്മ്… എന്താ ചെയ്യണ്ടേ?

സിദ്ധാർഥ്: നീ ആലോചിച്ച ചെയ്യ്…

മീര: ഹ്മ്മ്…. വൈകുന്നേരം നമുക്ക് കാണുമ്പോൾ തീരുമാനിക്കാം…

സിദ്ധാർഥ്: ഓക്കേ ഡീ….

നിമ്മിയുടെ sent off പ്രോഗ്രാം ഉം കേക്ക് കട്ടിങ് ഒക്കെ ആയി അന്നത്തെ ദിവസം ഉച്ചക്ക് ശേഷം അങ്ങനെ പോയി. ആറ് മണി ആയപ്പോൾ സിദ്ധാർഥ് എത്തി.

സിദ്ധാർഥ് മീരയെ വിളിച്ചു.

“ഡീ ഞാൻ പുറത്തു ഉണ്ട്.”

മീര: ഓക്കേ ഡാ…

“നിമ്മീ… സിദ്ധു വന്നു… ”

നിമ്മി: വാ ഇറങ്ങാം.. ഞാൻ റെഡി ആണ്.

നിമ്മി എല്ലാവരോടും ബൈ പറഞ്ഞു ഇറങ്ങി. സിദ്ധു വെയിറ്റ് ചെയ്തു നില്പുണ്ടായിരുന്നു. നിമ്മി ബാക് സീറ്റ് ലും മീര ഫ്രണ്ട് സീറ്റ് ലും കയറി. സിദ്ധു അടുത്തുള്ള കഫേ ലേക്ക് കാർ വിട്ടു.

മീര: സിദ്ധു, അലൻ വരാം എന്നും പറഞ്ഞു മെസ്സേജ് ഇട്ടു എന്നെ ഡ്രോപ്പ് ചെയ്യാൻ.

സിദ്ധാർഥ്: നീ എന്ത് പറഞ്ഞു?

മീര: ഞാൻ ഒന്നും പറഞ്ഞില്ല, നടക്കില്ല ഡാ, ലേറ്റ് ആവും. ഞാൻ പറഞ്ഞോളാം ഇന്ന് കാണാൻ പറ്റില്ല എന്ന്. നീ എന്നെ ഡ്രോപ്പ് ചെയ്യ് വേഗം.

Leave a Reply

Your email address will not be published. Required fields are marked *