അമ്മിണി : മം.. എന്ത് പറയാനാ ഇവരുടെയൊക്കെ ഒരു കാര്യം
മയൂഷ : അല്ല അമ്മ എന്താ ഞാൻ വീട്ടിൽ പോവുന്നുണ്ടോന്ന് ചോദിച്ചത്?
അമ്മിണി : അത് അവൻ അവിടെയിരുന്നു മോളെ ചീത്ത വിളിക്കുന്നുണ്ടായിരുന്നു, അതാ ഞാൻ ചോദിച്ചത് അവൻ വിളിച്ചിരുന്നോന്ന്
എന്നെ നോക്കി
മയൂഷ : ഹമ്…, എന്തായാലും പോണം ഡ്രെസ്സൊക്കെ നനച്ചിടാന്നുണ്ട്
അമ്മിണി : മോള് പോയി അവനോട് വഴക്കിടാനൊന്നും നിൽക്കണ്ട
മയൂഷ : അമ്മയാണ് എല്ലാത്തിനും വളം വെച്ച് കൊടുക്കുന്നത്
അമ്മിണി : ഞാൻ വേറെ എന്ത് പറയാനാ മോളെ, മുൻപ് അവൻ ഇങ്ങനെയായിരുന്നില്ലല്ലോ
മയൂഷ : ഹമ്… അല്ല ഇന്ദു വന്നിട്ടുണ്ടോ?
( രാജന്റെ ഭാര്യ )
അമ്മിണി : ആ താഴെയുണ്ട്
മയൂഷ : മം ഞാൻ എന്നാ വീട്ടിൽ പോയേച്ചും രാത്രിയിലെ ഭക്ഷണവുമായി വരാം
അത് കേട്ടതും വേഗം എഴുന്നേറ്റ്
ഞാൻ : എന്നാ ഞാനും ഇറങ്ങുവാണ്
മയൂഷ : പോവാണോ?
ഞാൻ : ആ പോയിട്ട് കുറച്ചു പരിപാടിയുണ്ട്
പുഞ്ചിരിച്ചു കൊണ്ട്
മയൂഷ : എന്നാ ഒരുമിച്ചിറങ്ങാം അർജുൻ, ഞാൻ ഒന്ന് ഡ്രസ്സ് മാറട്ടെ
അമ്മിണി : മോള് ഭക്ഷണം കഴിക്കുന്നില്ലേ?
മയൂഷ : വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം
എന്ന് പറഞ്ഞ് ഡ്രസ്സ് മാറാൻ നടന്നു
ഞാൻ : ഞാൻ എന്നാ പുറത്തു കാണും
എന്ന് പറഞ്ഞ് വേഗം പുറത്തിറങ്ങി വാതിൽ അടച്ചു, അൽപ്പം കഴിഞ്ഞ് ബ്ലൂ പ്രിന്റ്ഡ് ബ്ലൗസും ആർട്ട് സിൽക്ക് ഗ്രേ ഫാബ്രിക്ക് സാരിയും ധരിച്ച് പൊട്ടൊക്കെ തൊട്ട് കൈയിൽ ഒരു കവറുമായി പുറത്തേക്ക് വന്ന
മയൂഷ : പോവാം…
ഞാൻ : എങ്ങോട്ട് പോവാൻ?
എന്റെ കൈയിൽ പിടിച്ചു വലിച്ച്
മയൂഷ : നീ വാ…
എന്ന് പറഞ്ഞ് മുന്നോട്ട് നടന്നു, പുറകേ ഞാനും നടന്നു, സ്റ്റെപ്പ് ഇറങ്ങും നേരം എന്റെ കൈയിൽ നിന്നും പിടിവിട്ട് നടന്നു കൊണ്ട്
മയൂഷ : ഫുഡ് കഴിക്കണ്ടേ?
ഞാൻ : എവിടെന്ന്?
മയൂഷ : കാന്റീനിൽ പോവാം, നല്ല ചൂട് മസാലദോശ കിട്ടും