“അയ്യോ അതു വേറെ ആരോടെങ്കിലും പറ ഇതൊക്കെ മേടിച്ചു വന്നിട്ട് ”
“അതൊന്നും സാരവില്ല മോളെ”
“മ്മ് ” അല്ലേലും ചേട്ടൻ ഇങ്ങനെയാ കോപ് മുടാക്കി പോകും അവൾക്ക് നല്ല ദേഷ്യം വന്നെങ്കിലും അവൾ പുറത്തു കാണിച്ചില്ല.
“എന്നാൽ പോട്ടെ അവൻ പെട്ടന്ന് തന്നെ സോഫയിൽ നിന്നു ചാടി എണീച്ചു കിർത്തിക്ക് ഒരു ഉമ്മ കൊടുത്തു ഒരു കുടയും എടുത്തു പുറത്തേക്ക് ഇറങ്ങി ഓടി.
എന്ത് കഷ്ടം ആണ് ഇയാളെ കെട്ടിയപ്പോൾ മുതല് ഈ ഓട്ടം ആണ് കിർത്തി മനസ്സിൽ ചിന്തിച്ചു. പിന്നെ സ്വയം ശപിച്ചു കൊണ്ടു ആ ഡ്രസ്സ് മാറാനായി റൂമിലേക്ക് നടന്നു. അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത് അവൾ ഓടി പോയ്യി അതെടുത്തു. ഈശ്വരാ അഖിലേട്ടൻ ആണല്ലോ എന്തോ മറന്നെന്നാ തോന്നുന്നേ
“എന്താ ഏട്ടാ ”
“എഡി വണ്ടിയുടെ ചാവി ആ ടേബിളിൽ ഉണ്ട് സമയം ഇല്ല നീ അതെടുത്തു വേഗം റോട്ടിലോട്ടു വാ ”
“ഇപ്പോൾ വരാം ഏട്ടാ ഈ ഡ്രസ്സ് ഒന്ന് മാറട്ടെ”
“കിർത്തി എനിക്ക് ഒട്ടും സമയം ഇല്ല നീ മാറി വരുമ്പോളേക്കും സമയം ഒത്തിരിയാകും തത്കാലം അതിന്റെ മേലെ ആ 100 രൂപ കോട്ടു എടുത്തിട്ടു വേഗം വാ വിട് പുട്ടാൻ മറക്കല്ലേ കള്ളന്മാരുടെ ഏരിയ ആണ് അപ്പോളേക്കും ഞാൻ വണ്ടിയുടെ ടയർ ഒക്കെയ് ഒന്ന് ചെക്ക് ചെയ്യട്ടെ വേഗം ഫാസ്റ്റ്. ചേട്ടായിടെ പൊന്നു മോൾ അല്ലെ.അഖിൽ ഫോൺ കട്ട് ചെയ്തു കിർത്തി അവിടെ ഉണ്ടായിരുന്ന മഞ്ഞ കളർ കോട്ട് എടുത്തു ആ നൈറ്റ് ഡ്രെസ്സിന്റെ മേലെ കൂടെ ഇട്ടു അതിന്റെ തൊപ്പി എടുത്തു തലയിൽ കൂടി ഇട്ടു ലോക് ചെയ്തു വെച്ചു പിന്നെ വണ്ടിയുടെ ചാവിയും വീടിന്റെ ചാവിയും എടുത്തു പുറത്തിറങ്ങി തിരക്ക് കുട്ടി വീടിന്റെ മെയിൽ ഡോർ പുട്ടി എന്നാൽ വാതിൽ പുട്ടി അവൾ തിരിഞ്ഞതും അവളുടെ നിർഭക്യം കൊണ്ടു ആ വീടിന്റെ സിംഗിൾ ചാവി തെറിച്ചു കലങ്ങി നിറഞ്ഞു ഇരിക്കുന്ന മുറ്റത്തിലെ വെള്ള കെട്ടിലേക്ക് വീണു.
അയ്യോ താഴേ വെട്ടം കുറവാണു ഇപ്പോൾ അതു തപ്പാൻ നിന്നാൽ സമയം പോകും അവൾ വേഗം ഇട വഴിയിലൂടെ ഇറങ്ങി തോടും കടന്നു മെയിൻ റോട്ടിൽ എത്തി അഖിലിനു വേഗം ചാവി കൊടുത്തു.
“എഡി വേഗം വീട്ടിൽ പോകോ ഞാൻ നാളെ രാത്രിയെ എത്തു ഇ കോലത്തിൽ നിന്നേ ആരേലും കണ്ടാൽ റേപ് ചെയ്യും ”
“അതെന്ന”
“എഡി എല്ലാം നിഴൽ അടിച്ചു കാണാം വേഗം വിട്ടോ ”
” മ്മ് വേഗത്തിൽ വരാൻ നോക്കണം കേട്ടോ”