ഇത് കേട്ടു അമ്മായി, ” നിങ്ങള് അമ്മോനും മരോനും കൂടി എനിക്ക് നൈസ് ആയിട്ട് പണി തരാനുള്ള പരിപാടി ആണ് ല്ലേ ”
‘
അങ്ങനൊന്നും ഇല്ല, താത്പര്യം ഉണ്ടേൽ ചെയ്യാവുന്നതേയുള്ളു. അല്ലേൽ പത്താം ക്ലാസും ഗുസ്തീം ന്ന് പറഞ്ഞ് ആരേലും കളിയാക്കിയാൽ കേട്ട് നില്കണ്ടേ – ഞാൻ പറഞ്ഞു.
അത് അമ്മായിക്ക് ചെറുതായ് ഒന്ന് കൊണ്ടു. കാരണം വലിയഅമ്മാവന്റെ ഭാര്യ ഡിഗ്രികാരി ആണ്. നാട്ടിൽ നിൽക്കാൻ തുടങ്ങിയാൽ പിന്നെ അവരെ സഹിക്കണോല്ലോ.
“നീ പഠിക്കാൻ സഹായിക്കും എന്നുണ്ടേൽ നോക്കാം.” ഇങ്ങനെ പറഞ്ഞ് ബോള് എന്റെ കോർട്ടിലേക്ക് തന്നെ തട്ടി.
അങ്ങനെ അമ്മാവന് വേണ്ടി വെച്ചത് അമ്മായിക്ക് ആണ് കിട്ടിയത്. ഓൺലൈൻ ആയി അന്ന് തന്നെ രജിസ്റ്റർ ചെയ്തു കൊടുത്തു.
ആ വെക്കേഷൻ അവസാനിക്കാൻ ആകുമ്പോഴേക്കും അമ്മാവന് പെട്ടെന്ന് ക്യാമ്പിൽ നിന്ന് എമർജൻസി ആയി തിരിച്ചു ചെല്ലണം എന്നു പറഞ്ഞു വിളി വന്നു. പഞ്ചാബിലെ അതിർത്തി പ്രദേശത്തെ പ്രശ്നബാധിത മേഖലയിൽ ഡ്യൂട്ടി ചെയ്യാനുള്ള ഓർഡർ കിട്ടിയതിന് പിറ്റേ ആഴ്ച തന്നെ നാട്ടിൽ നിന്ന് ക്യാമ്പിലേക്ക് തിരിച്ചു മടങ്ങി. ഇറങ്ങുമ്പോൾ ആയിരുന്നു ആ ക്യാമ്പിലേക്ക് വരേണ്ട, നേരിട്ട് പുതിയ സ്ഥലത്തേക്ക് പോയാൽ മതി എന്ന് ഓർഡർ കിട്ടുന്നത്.
അപ്പോൾ അമ്മാവന്റെ നാട്ടിലെ വീടുപണി ഏകദേശം പൂർത്തിയായിക്കഴിഞ്ഞിരുന്നു തറവാട്ടുവീടിനു അടുത്ത് തന്നെയായിരുന്നു പുതിയ വീട് പണിതത്. വീട്ടിൽ കൂടൽ പെട്ടെന്ന് നടത്തി അമ്മായിയെ നാട്ടിൽ ആക്കി തിരിച്ചുപോകാം എന്നും അനുകൂല സാഹചര്യ വരുമ്പോൾ വീണ്ടും കൊണ്ടു പോകാമെന്നും തീരുമാനിച്ചു.
അങ്ങനെ അമ്മാവൻ തിരിച്ചുപോയി. രാത്രികളിൽ അമ്മായിക്ക് കൂട്ടുകെടക്കാൻ വലിയ അമ്മാവന്റെ മകൾ സമീറ വരും.
ഞാൻ സെമ്മെസ്റ്റർ എക്സാം കഴിഞ്ഞു ക്ലാസ് തുടങ്ങിയതോടെ ഹോസ്റ്റലിലേക്ക് തിരിച്ചു പോയി. കുറച്ചു കടുകട്ടി ആയിരുന്നു ഇത്തവണ സബ്ജെക്ട് എന്നതിനാൽ വല്ലാണ്ട് ഫ്രീ ആയിരുന്നില്ല. അങ്ങനെ അത്തവണ ഓണാവധി വന്നപ്പോൾ അമ്മയോടൊപ്പം തറവാട്ടിലേക്ക് പോയി. അമ്മാവന്റെ പുതിയ വീട്ടിലേക്ക് പോയപ്പോഴാണ് അമ്മായിയുടെ ആ ചോദ്യം. എന്നെ ഒരു കോഴ്സിനു ചേർത്ത് പണി തന്നിട്ട് മുങ്ങി അല്ലേ?