അക്കാലത്ത് തന്നെ പുരികം ത്രെഡ് ചെയ്യുന്ന, കൈനഖങ്ങളിലും കാൽ നഖങ്ങളിലും ഡാർക്ക് ഷേഡ് ഉള്ള നെയിൽ പോളിഷ് ഇട്ടു നടക്കുന്ന, ചെറുതായ് ലിപ് ബാം ഉപയോഗിക്കുന്ന അമ്മായിയുടെ സൗന്ദര്യബോധം പള്ളി കമ്മിറ്റി മെമ്പർ ഒക്കെ ആയ വലിയ അമ്മാവന് ഇഷ്‌ടപ്പെടുന്നില്ലെന്നത് സത്യവുമാണ്.
ആ നാട്ടിൻപുറത്ത് ഒരുപക്ഷേ ആദ്യമായി ഷോർട്ട് ടോപ് ചുരിദാർ ധരിച്ചത് അവരായിരിക്കണം എന്ന് പറഞ്ഞാൽ അതിശയോക്തിപരമായി തോന്നാം. പക്ഷേ ഇത്ര കാലമായിട്ടും കുട്ടികൾ ഇല്ലാത്തത് ഇവരുടെ വലിയൊരു സ്വകാര്യ ദുഃഖം ആയി കിടന്നു.
ഞാൻ ബി ടെക് ഫോർത്ത് സെമെസ്റ്റർ പഠിക്കുന്ന കാലം. അത്തവണ വെക്കേഷന് അമ്മാവനും അമ്മായിയും ലീവിന് വന്നു. അങ്ങനെ അവര് എന്റെ വീട്ടിൽ വന്ന സമയത്ത് ഞാനും ഉണ്ടായിരുന്നു. അങ്ങനെ സംസാരത്തിനിടയിൽ അമ്മാവൻ പറഞ്ഞു.
രണ്ട് വർഷം കൂടി കഴിഞ്ഞാൽ സൈന്യത്തിൽ ചേർന്ന് 17 വർഷം പൂർത്തിയാകും. അപ്പോൾ വിടുതൽ വാങ്ങി നാട്ടിലേക് തിരിച്ചു പോരണം എന്ന് കരുതുന്നുണ്ട്.
പണ്ട് SSLC കഴിഞ്ഞ് നാട്ടിൽ കുതിര കളിച്ചു നടക്കുന്ന സമയത്ത് ആണ് അമ്മാവൻ മിലിട്ടറിയിൽ ചേരുന്നത്. അത് കൊണ്ട് പിന്നെ പഠനം നടത്തിയിരുന്നില്ല. അമ്മായിയും SSLC കഴിഞ്ഞ ഉടനെ ആ ഏപ്രിലിൽ റിസൾട്ട് വരുന്നതിനു മുമ്പ് തന്നെ കല്യാണം കഴിഞ്ഞത് കൊണ്ട് പിന്നെ പഠിക്കാൻ ശ്രമിച്ചില്ല. തട്ടീം മുട്ടീംപാസ്സ് ആയത് കൊണ്ട് അക്കാലത്തു പ്രീഡിഗ്രി ക്ക് കോളേജിൽ സീറ്റും കിട്ടില്ലായിരുന്നു. പിന്നെ കെട്ട്യോന്റെ കൂടെ കഴിയാനുള്ള അവസരം കളയണ്ട എന്നും കരുതി നേരെ അമ്മാവന്റെ കൂടെ പോയി.
അമ്മാവാ, ഇപ്പൊ വേണേൽ പ്ലസ് ടു വിനു ഡിസ്റ്റൻസ് ആയി അപ്ലൈ ചെയ്യാനുള്ള സമയം ആണ് ട്ടോ. പ്ലസ് ടു അഡ്മിഷൻ ചെയ്താൽ രണ്ട് കൊല്ലം കഴിയുമ്പോഴേക്ക് അതങ്ങ് മുഴുവനാക്കാം. എന്നാ പിന്നെ അത് വെച്ച് ഒരു ജോലി നോക്കാമല്ലോ.
എടാ, ഞാനൊന്നും ഈ പ്രായത്തിൽ അവിടത്തെ ജോലിയുടെ കൂടെ ഇത് കൂട്ടിയാൽ കൂടൂല, നീ വേണേൽ ഷഹലയോട് ചോദിച്ചു നോക്ക്.