മുഹബ്ബത്തിന്റെ മുന്തിരിച്ചാറ് 1 [Dream Catcher]

Posted by

മുഹബ്ബത്തിന്റെ മുന്തിരിച്ചാറ് 1

Muhabathinte Munthirichaaru | Author : Dream Catcher


ശനിയാഴ്ച അവധിയുടെ ആലസ്യത്തിൽ ബെഡിൽ ഒന്നൂടെ മൂടി പുതച്ച് കിടക്കുമ്പോഴാണ് മൊബൈൽ റിംഗ് ചെയ്യുന്നത്. നോക്കിയപ്പോൾ അമ്മാവൻ. സമയം പത്ത് മണി ആയിട്ടുണ്ട്. പക്ഷേ അബ്ഷിതയുടെ ഫ്ലാറ്റിൽ നിന്ന് തിരിച്ചു റൂമിൽ വന്നു കിടന്നത് തന്നെ രാവിലെ 5 മണിക്ക് ആണല്ലോ. ഉറക്കച്ചടവ് കാണിക്കാതെ ഫോൺ അറ്റൻഡ് ചെയ്തു. ഇല്ലേൽ അതിനും വിശദീകരണം നൽകണമല്ലോ. അങ്ങനെ തുറന്നു പറയാൻ പറ്റാത്ത കാര്യം ആയത് കൊണ്ട് തന്നെ അതിനും വേറൊരു കിടുക്കാച്ചി കളവ് കണ്ടു പിടിക്കണം.

 

ഫോൺ എടുത്തു ഹലോ പറഞ്ഞു. കുശലം പറഞ്ഞ ശേഷം അമ്മാവനു കാര്യം പറയാൻ എന്തോ മടി ഉള്ളത് പോലെ. എന്താണെന്ന് ചോദിച്ചപ്പോൾ നേരെ പറഞ്ഞു.

 

“എടാ, ഷഹലയ്ക്ക് ഇങ്ങോട്ട് പോരണം എന്ന് പറയുന്നുണ്ട്ഓളെ വിസിറ്റിംഗ് നു ഒന്ന് കൊണ്ട് വന്നാലോ?”

 

ഷഹല എന്ന ഷഹല പർവീൺ അമ്മാവന്റെ ഭാര്യ ആണ്. എന്റെ അമ്മായി. എന്നേക്കാൾ 5 വയസിനു മുതിർന്നതാണെങ്കിലും അമ്മായി എന്നതിനേക്കാൾ വലിയൊരു അടുപ്പവും സൗഹൃദവുമാണ് ചെറുപ്പം മുതൽ തന്നെ. ഉമ്മയുടെ ഇളയ ആങ്ങള റിയാസ് ഇവരെ കല്യാണം കഴിച്ചു തറവാട്ടിലേക്ക് കൊണ്ട് വരുമ്പോൾ തന്നെ കുട്ടിയായി ഞാൻ അവിടെ ഉള്ളത് കൊണ്ടാവും വല്യ അമ്മായിയെക്കൾ ഇവരോട് സൗഹൃദം ഉണ്ടായത്.

 

അമ്മാവന്റെ ചോദ്യത്തിനു എപ്പോഴാണ് കൊണ്ട് വരേണ്ടതെന്നും വിസയും താമസ സൗകര്യവും ഒക്കെ നോക്കേണ്ടേ എന്നും ചോദിച്ചു.

“വിസിറ്റിംഗ് നു വിസ നിനക്ക് ശരിയാക്കാവുന്നതല്ലേ? അടുത്ത തവണ നീ നാട്ടിൽ പോയി വരുമ്പോൾ അമ്മായിയെ കൂടെ കൊണ്ട് വന്നൂടെ? താമസം എവിടെ ശരിയാക്കാമെന്ന് നോക്കാമല്ലോ .”

 

ചുരുക്കി പറഞ്ഞാൽ വിസ, ഫ്ലൈറ്റ് ടിക്കറ്റ്, താമസം എല്ലാം എന്റെ പിരടിക്ക് ഇടാനുള്ള പരിപാടി ആണ്. കുഞ്ഞമ്മാവൻ അല്ലേ, ആദ്യത്തെത് രണ്ടും ഏൽക്കാം. പക്ഷേ താമസം…

 

Leave a Reply

Your email address will not be published. Required fields are marked *