വീട്ടിൽ എത്തിക്കഴിഞ്ഞ ശേഷമാണ് പ്രശ്നം… ഒന്നു സംസാരിക്കാൻ പോലും ആരുമില്ല.. പിന്നെ അടുത്തൊരു ക്ലബ് ഉണ്ട് അവിടെയൊക്കെ പോയി ക്യാരംസ് കളിച്ചൊക്കെ സമയം കളയും…
താൻ ഭാഗ്യവതിയാണ്.. രണ്ടു മക്കളില്ലേ.. അവരുടെ കാര്യങ്ങൾ നോക്കി ജീവിക്കാലോ…
ഹാ.. ഞാൻ ഇങ്ങനെ നിർത്താതെ പറഞ്ഞു കൊണ്ടിരുന്നാൽ എങ്ങിനെയാ..
താനും പറയ്… മടിക്കേണ്ട എന്നോട് എന്തും തുറന്ന് പറയാനുള്ള സമയമാണ് ഇത്….
ഞാൻ.. ഞാൻ എന്തു പറയാനാണ്… രണ്ടു മക്കളിൽ മോളേ കെട്ടിച്ചു വിട്ടു.. അവളും ഭർത്താവും സെറ്റിലായി…
പിന്നെയുള്ളത് ആസിയാണ്… അവനും പഠിക്കാനൊക്കെ ദൂരെ എവിടെങ്കിലും പോകണമെന്നാണ് പറയുന്നത്…
അപ്പോൾ താനും തനിച്ചാകും അല്ലേ.. അങ്ങനെയാണെങ്കിൽ നമുക്ക് അങ്ങ് കൂട്ട് കൂടിയാലോ…
നൂറയുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി കൊണ്ടാണ് അയാൾ അത് പറഞ്ഞത്…
അവൾ നാണത്തോടെ തലകുനിച്ചു..
ഈ പ്രായത്തിലെ നാണത്തിനും ഒരു ഭംഗിയുണ്ട്…
നന്നായി സംസാരിക്കുന്നുണ്ടല്ലോ..?
കുട്ടികളെ ഇഗ്ളീഷ് സാഹിത്യം പഠിപ്പിക്കുന്ന മാഷല്ലേ ഞാൻ.. സംസാരമൊക്കെ അതുകൊണ്ട് താനേ വരും…!
നൂർജഹാൻ ഒന്നും പറഞ്ഞില്ലല്ലോ…?
എന്നേ ഇഷ്ടമുള്ളവർ നൂറ എന്നാണ് വിളിക്കുന്നത്.. എനിക്കും അതാണ് ഇഷ്ടം…
ആഹ്.. ഇത്രയും കേട്ടാൽ മതി നൂറാ… ഞാൻ നാളെ തന്നെ അളിയനോടും പെങ്ങളോടും പറയാം..
നൂറക്ക് ആരോടാണ് പറയാനുള്ളത്.
മക്കളോടും മരുമോനോടും…
ആഹ്… അവരോട് ഇന്നുതന്നെ വിളിച്ചു പറയ്.. ഇനി അധികം താമസിപ്പിക്കേണ്ട…
അത്രയ്ക്ക് തൃതി ആണോ… തൃതി അല്ല നൂറാ.. കൊതി… തന്നെ അന്ന് സ്കൂളിൽ വെച്ചു കണ്ടപ്പോൾ മുതൽ തുടങ്ങിയ കൊതിയാണ്…
അത് കേട്ട് അവൾ ചൂളിപ്പോയി…
എല്ലാവരോടും ഇങ്ങനെയാണോ..
എല്ലാവരോടും ഇല്ല… കൊതിപ്പിക്കാൻ കഴിയുന്നവരോടല്ലേ കൊതി തോന്നുക.. നൂറ എന്നേ കൊതിപ്പിച്ചു കളഞ്ഞു…
പിന്നെയും കുറേ നേരം സംസാരിച്ചിരുന്ന ശേഷമാണ് ആസിഫ് വന്നത്…
രണ്ടു പേരുടെയും ഇരിപ്പും സംസാരവും കണ്ടപ്പോഴേ ഇവർ ഒരു തീരുമാനത്തിൽ എത്തിയെന്ന് അവന് മനസിലായി…
അന്ന് രാത്രി ഫിദയെ വിളിച്ചു നൂറ കാര്യങ്ങൾ പറഞ്ഞു…
നന്നായി ഉമ്മാ.. നല്ല തീരുമാനം… കുറച്ചു കൂടി നേരത്തെ ആയിരുന്നു എങ്കിൽ എനിക്ക് പണി കുറഞ്ഞേനെ…