റോഷൻ: അരുൺ ഐശ്വര്യ യിലേക്കുള്ള എന്റെ വഴിയെ കുറിച്ച് ഓർത്ത് നീ വെപ്രാളപ്പെടുവേ പരവേശപ്പെടുകയോ ഒന്നും വേണ്ട നിനക്ക് ഒരു ബുദ്ധിമുട്ടും ദോഷവും ഉണ്ടാവില്ല വളരെ പ്രധാനപ്പെട്ട ഒഴിച്ചുകൂടാൻ പറ്റാത്ത സമയത്ത് മാത്രമേ ഞാൻ പുറത്തുനിന്നുള്ള നിന്റെ സഹായവും സപ്പോർട്ടും ആവശ്യപ്പെടുകയുള്ളൂ
അരുൺ: ഐശ്വര്യയെ കുറിച്ച് എനിക്കറിയാവുന്നതൊക്കെ ഞാൻ നിനക്ക് പറഞ്ഞുതന്നു കഴിഞ്ഞു അപ്പോൾ നാളെ എങ്ങനെയാണ്
റോഷൻ: നീ ഇനി ഒന്നും പറഞ്ഞു തരേണ്ട ഇനി എല്ലാം നീ ഇരുന്ന് കണ്ടാൽ മതി. നാളെ നമ്മൾ കൃത്യം 11 മണിക്ക് അവന്റെ വീട്ടിൽ പോകും പക്ഷേ അവനോട് 12 മണിക്ക് വരൂ എന്നു പറഞ്ഞാൽ മതി അവൻ ചോദിച്ചാൽ ഞാൻ ശരത്തിനോട് 12 മണിക്കാണ് പറഞ്ഞിട്ടുള്ളത് നീയായിട്ട് തിരുത്താൻ നിൽക്കണ്ട അതും കൂടി പറയാനാണ് ഇപ്പോൾ വിളിച്ചത് 10 മുക്കാൽ ആവുമ്പോഴേക്കും ഞാൻ നിന്റെ വീട്ടിൽ വന്നു എന്നെയും കൂട്ടിയിട്ട് പോകും ഇതാണ് ഇപ്പോൾ ഞാൻ പ്ലാൻ ചെയ്തു വെച്ചിട്ടുള്ള സമയം അപ്പോൾ നാളെ പറഞ്ഞ സമയത്ത് റെഡിയായി നിന്റെ വീട്ടിൽ നിൽക്കുക
അരുൺ: എന്നാൽ അങ്ങനെ
( ഇരുവരും അവിടുന്ന് പിരിഞ്ഞു പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റു കുളിച്ചു ഫ്രഷായി റോഷൻ അമ്പലത്തിൽ പോയി ശരത്തിന്റെ അച്ഛന്റെ പേരിൽ പുഷ്പാഞ്ജലിയും വഴിപാടും കഴിപ്പിച്ച് കുറച്ചുനേരം അമ്പലത്തിലെ പെണ്ണുങ്ങളെ വായിനോക്കി അവിടെനിന്ന് നേരെ തിരികെ വീട്ടിലെത്തി ചിറ്റപ്പന്റെ വീട്ടിൽ പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കുറച്ചുനേരം അവിടെ ടിവി കണ്ടു ഒൻപതര യോടു കൂടി അവന്റെ വീട്ടിൽ തിരിച്ചെത്തി ഐശ്വര്യയുടെ ഫോട്ടോസ് എടുത്തു ലാപ്ടോപ്പിൽ നോക്കിക്കൊണ്ടിരുന്നു പിന്നീട് ബ്ലൂ ജീൻസ് ബ്ലാക്ക് ടീഷർട്ടും ധരിച്ച് മുടിയെല്ലാം നല്ലപോലെ ഒതുക്കി വിലകൂടിയവർ റോയൽ പെർഫ്യൂം പൂശി അമ്പലത്തിലെ പ്രസാദവും എല്ലാം എടുത്ത് നേരെ അരുണിന്റെ വീട് ലക്ഷ്യമാക്കി പോയി 20 മിനിറ്റിന്റെ യാത്രയ്ക്ക് ഒടുവിൽ അരുണിന്റെ വീട്ടിലെത്തിയ റോഷൻ അവനെ ഫോണിൽ വിളിച്ചു അവന്റെ ഫോൺ സ്വിച്ച് ഓഫ് ആണ് എന്നാണ് റോഷൻ കേൾക്കാൻ കഴിഞ്ഞത് അവസാനം ബൈക്ക് ഗേറ്റിന് വെളിയിൽ പാർക്ക് ചെയ്ത് ഗേറ്റ് തുറന്ന് അകത്തു കയറി കോളിംഗ് ബെൽ അടിച്ചു വാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു പുറത്തുവന്നത് അരുണിന്റെ അച്ഛനായിരുന്നു
അച്ഛൻ: ആരാ
റോഷൻ: എന്റെ പേര് റോഷൻ ഞാൻ അരുണിന്റെ കൂടെ കോളേജിൽ പഠിക്കുന്നതാണ്
അച്ഛൻ: കയറിയിരിക്കും ഞാൻ മോനെ ആദ്യമായിട്ട് കാണുന്നത്
റോഷൻ: വേണ്ട ഞാൻ ഇവിടെ നിന്നു കൊള്ളാം അരുണില്ലേ
അച്ഛൻ: അവൻ അകത്ത് എവിടെയാണ് ഞാൻ വിളിക്കാം ( അച്ഛൻ ഉടനെ അകത്തോട്ട് വിളിച്ചുപറഞ്ഞു എടീ, റോഷൻ എന്ന പേരുള്ള അരുണിന്റെ കോളേജിൽ ഒരു പയ്യൻ വന്നിരിക്കുന്നു ഇത് കേട്ടതും അകത്തുനിന്ന് അരുണിന്റെ അമ്മ ഉമ്മറത്തോട്ട് വന്നു)