അയ്യോ അതല്ല ചേട്ടാ ഇവിടെ രണ്ട് ബെഡ്റൂം ഉണ്ട് ഒന്ന് അടച്ചിരിക്കുകയാണ് അതോണ്ട് ചോദിച്ചതാ ..
ഉം .. അത് എന്റെ ബെഡ് റൂം ആണ് .. അല്ല ആയിരുന്നു എന്ന് പറയുന്നതാവും ശരി. ഞാൻ ഇപ്പോൾ വെറെ ഫ്ലാറ്റിൽ ആണ് താമസം
അതെന്ത് പറ്റി?
നിങ്ങളുടെ സ്വർഗത്തിലെ കട്ടുറുമ്പ് ആകണ്ട എന്നുകരുതി പ്രവീൺ ചിരിച്ചു കൊണ്ടു പറഞ്ഞു
ഉപ്പ്
ഒരു തമാശ കേട്ടതുപോലെ മായയും ചിരിച്ചു..
ഞാൻ ചുമ്മാ പറഞ്ഞതാടോ ഞാൻ വേറെ ഫ്ലാറ്റ് എന്റെ രണ്ട് മൂന്ന് മാസമായി എന്റെ ഫാമിലിയും ഉണ്ട് ഇവിടെ..
ഓഹ് അപ്പോ അനൂപേട്ടനാണെല്ലെ കട്ടുറുമ്പ് ഹ ഹ ഹ .. മായ അതും പറഞ്ഞ് കുറേ ചിരിച്ചു. അപ്പോഴാണ് അനൂപ് കുളിയും കഴിഞ്ഞ് അങ്ങോട്ടേക്ക് വന്നത്. “കഴിക്കാം” അവരിരുപരോടുമായി അവൻ പറഞ്ഞു.. ശേഷം അവൻ തന്നെ അടുക്കളയിൽ നിന്ന് പാത്രങ്ങൾ എടുത്തു കൊണ്ടുവന്നു അപ്പോഴേക്കും പ്രവീൺ കൊണ്ടുവന്ന കവറിൽ നിന്നും ഭക്ഷണം എടുത്ത് പുറത്ത് വച്ചിരുന്നു.
നല്ല ചൂട് പൊറോട്ടയും ബീഫ് കറിയും അവർ മൂവരും പെട്ടെന്ന് തന്നെ അകത്താക്കി. എതാണ്ട് അര മണിക്കൂർ കൂടി അവിടെ ചിലവഴിച്ചതിന് ശേഷം പ്രവീൺ അവരോട് പിന്നെ കാണാം എന്ന് പറഞ്ഞ് പോയി…