രണ്ട് ബെഡ്റൂം ഉണ്ട്, ഒരു ഹാളും കിച്ചണും, അവൾ കിച്ചണിലേക്ക് കയറി അവിടെ ഇവിടെ യായി കുറച്ച് പാത്രങ്ങൾ ഇരിപ്പുണ്ട്. ഗ്യാസിന്റെ മുകളിൽ ഒരു പാത്രത്തിൽ എന്തോ മൂടി വച്ചിട്ടുണ്ട് അവൾ അത് തുറന്ന് നോക്കി, ചോറാണ് ഉച്ചയ്ക്ക് കഴിച്ചതിന്റെ ബാക്കി ആവും, അല്ല അപ്പോൾ അനൂപേട്ടൻ ഇന്ന് ജോലിക്ക് പോയില്ലെ , ഞാൻ വരുന്നതുകൊണ്ട് ചിലപ്പോൾ ലീവ് എടുത്തു കാണും.. അവൾ അടുക്കളയിലെ ഫ്രിഡ്ജ് തുറന്നു നോക്കി അതിൽ കുറച്ച് പച്ചക്കറികൾ ഉണ്ടായിരുന്നു പിന്നെ രണ്ട് കുപ്പിയിൽ വെള്ളവും, മൂന്നോ നാലോ മുട്ടയും അവൾ ഫ്രിഡ്ജ് അടച്ച്, ഹാളിലേക്ക് നടന്നു. ടിവി ഓൺ ചെയ്തു ന്യൂസും കണ്ട് ഇരുന്നു.
ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ അനൂപും പ്രവീണും വന്നു , കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ട് മായ വാതിൽ തുറന്നു. രണ്ട് പേരുടെയും കൈയ്യിൽ ഒരോ പൊതികൾ വീതമുണ്ടായിരുന്നു. അവർ അത് ഡൈനിങ് ടേബിളിന് മുകളിലേക്ക് വച്ചു.
നിനക്ക് വിശക്കുന്നുണ്ടോ മായേ ?
ഇല്ല , ചെറുതായിട്ട് വിശക്കുന്നുണ്ടെങ്കിലും അവൾ കള്ളം പറഞ്ഞു.
എന്നാൽ ഞാൻ ഒന്ന് കുളിക്കട്ടെ എന്നിട്ട് കഴിക്കാം നിങ്ങൾ സംസാരിച്ചിരിക്ക്. അനൂപ് ബെഡ്റൂമിലേക്ക് കയറി, പ്രവീൺ മായയെ നോക്കി ഒന്നു ചിരിച്ചു അവളും എന്ത് പറയണമെന്ന് അറിയാതെ മറുപടി എന്നോണം ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു .. ആ ഹാളിൽ മൗനം തളംകെട്ടി നിന്നു
“പ്രവീണേട്ടനും ഇവിടെ തന്നെയാണോ താമസം” ആ മൗനാന്തരീക്ഷത്തിന് വിരാമമിട്ടുകൊണ്ട് മായ ചോദിച്ചു..
എന്തേ എന്റെ പ്രസൻസ് ബുദ്ധിമുട്ടായോ ?