സംശയിക്കേണ്ട ഇത് തന്നെ ആള് .. അനൂപാണ് മറുപടി കൊടൂത്തത്.
എങ്ങനെയുണ്ടായിരുന്നു മായ യാത്രയൊക്കെ സുഖമായിരുന്നോ ?
ആഹ് കുഴപ്പമില്ലായിരുന്നു പ്രവീണേട്ടാ ..
ആ സമയം അനൂപ് വീട്ടിലേക്ക് വിളിച്ച് മായ ഇവിടെ സുരക്ഷിതമായി എത്തിയ കാര്യം അറിയിച്ചു.
നീ കേറി അകത്ത് ഇരിക്ക് ഞാൻ ഈ ലെഗേജ് ഡിക്കിയിൽ വെക്കട്ടെ അനൂപ് അവൾക്കായി ഡോർ തുറന്ന് കൊടുത്തുകൊണ്ട് പറഞ്ഞു. ബാഗ് എടുത്തു വെക്കാൻ പ്രവീണും അവനെ സഹായിച്ചു. ശേഷം വണ്ടി മുന്നോട്ട് നീങ്ങി
ഒരു നാല് നില കെട്ടിടത്തിന്റെ മുന്നിലാണ് ആ കാറ് ചെന്ന് നിന്നത്. രണ്ടാമത്തെ നിലയിലായിരുന്നു അനൂപിന്റെ ഫ്ലാറ്റ്. അനൂപ് ട്രോളിയുമായി മുന്നിൽ നടന്നു അവന് പിന്നിലായി മായയും അവൾക്ക് പിന്നിലായി പ്രവീണും.
അനൂപ് ഡോർ തുറന്ന് അകത്തേക്ക് കയറി മായ ഹാളിൽ കണ്ട ഒരു സോഫയിലേക്ക് ഇരുന്നു തൊട്ട് എതിർവശത്തായി പ്രവീണും . മായ ക്ഷീണിതയാണെന്ന് മനസ്സിലാക്കിയ അനുപ് ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് അവൾക്ക് കൊടുത്തു.
നീ ഒന്ന് ഫ്രഷ് ആവ് ഞങ്ങൾ എന്തേലും കഴിക്കാൻ വാങ്ങിയിട്ട് വരാം . ദാ അതാണ് ബെഡ്റൂം അവൻ ഒരു റൂം ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു. മായ പെട്ടെന്ന് തന്നെ കുളിച്ച് ഒരു ചുരിദാർ എടുത്തിട്ടു എന്നിട്ട് ഫ്ലാറ്റ് മൊത്തം ഒന്ന് കണ്ണോടിച്ചു