ഉം … എന്നൊരു മൂളൽ മാത്രമായിരുന്നു മായയുടെ മറുപടി..
അവൾക്ക് സംസാരിക്കാൻ താൽപര്യമില്ലെന്ന് മനസ്സിലാക്കിയിട്ടാണോ എന്തോ അയാൾ പിന്നെ ഒന്നും പറഞ്ഞില്ല..
അനൂപേട്ടൻ പുറത്ത് തന്നെ കാത്ത് നിൽക്കുന്നുണ്ടാവുമോ ? പുറത്തിറങ്ങിയാൽ എങ്ങനെയാണ് ഞാൻ അനൂപേട്ടനെ കണ്ട് പിടിക്കുക ഇങ്ങനെ ഓരോ ചിന്തകൾ അവളുടെ മനസ്സിനെ അലോസരപ്പെടുത്തി..
വൈഫൈ കിട്ടുന്നില്ലെങ്കിൽ അവിടെ നിന്ന് ആരുടെയെങ്കിലും ഫോൺ വാങ്ങി ഒന്നു വിളിച്ചാൽ മതി എന്ന് അനൂപ് പറഞ്ഞത് അവൾ ഓർത്തു പക്ഷേ ആരോട് ചോദിക്കും.. അവൾ ചുറ്റും കണ്ണോടിച്ചു. എല്ലാവരും അക്ഷമരായി ലഗേജിന് വേണ്ടി കാത്തിരിക്കുകയാണ്… അവളുടെ കണ്ണുകൾ ആ മധ്യവയസ്കനിൽ ഉടക്കി.. അദ്ദേഹത്തോട് തന്നെ ചോദിക്കാം..
സർ …
എന്താ മോളേ ? ആ വിളികേട്ട് മധ്യവയസ്കൻ അവളെ നോക്കി ചോദിച്ചു..
സർ എനിക്ക് ഒരു ഹെൽപ് ചെയ്യാമോ ?
എന്താ ?
എന്റെ ഫോണിൽ വൈഫെ കിട്ടുന്നില്ല. അതുകൊണ്ട് ഹസിനെ കോൺടാക്ട് ചെയ്യാൻ പറ്റുന്നില്ല. സാറിന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്നാ ഫോൺ തരാമോ ?
അയ്യോ എനിക്കെന്ത് ബുദ്ധിമുട്ട് എന്നു പറഞ്ഞു കൊണ്ട് അയാൾ പോക്കറ്റിൽ നിന്നും മൊബൈലെടുത്ത് അവൾക്ക് നേരെ നീട്ടി…
മായ തന്റെ ഫോണിൽ നോക്കി അനൂപിന്റെ നമ്പർ ഡയൽ ചെയ്തു .