ഇതേ സമയം അപ്പുവിന്റെ മനസ്സിൽ ഇതുവരെയുണ്ടായിരുന്ന അങ്കലാപ്പുകളൊക്കെ മാഞ്ഞു പോയിരുന്നു. മായേച്ചിക്ക് അന്ന് നടന്നതിൽ കുറ്റബോധം ഉണ്ടെങ്കിലും തന്നോട് ദേഷ്യമൊന്നും ഇല്ലെന്ന തിരിച്ചറിവ് അവന് അവളെ പീരിഞ്ഞിരിക്കുന്ന സങ്കടത്തിനിടയിലും ചെറിയ സന്തോഷം നൽകി.
ഏതാണ്ട് മൂന്ന് മണിക്കൂർ നീണ്ട യാത്രയ്ക്ക് ഒടുവിൽ വിമാനം അബൂദാബിയിലെ എയർപോർട്ടിൽ ലാന്റ് ചെയ്തു…
ആ സമയം തന്നെ വേറെ ഏതോ വിമാനം കൂടി ലാന്റ് ചെയ്തതിനാൽ അവിടെ അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു.. മായ ആ ക്യൂവിന് പുറകിലായി നിന്നു
“മോള് വിസിറ്റിംഗ് അല്ലേ ദാ ആ ക്യൂവിൽ നിന്നോളു.. അവിടെ തിരക്ക് കുറവാണ് ” ശബ്ദം കേട്ട് അവൾ പുറകിലേക്ക് തിരിഞ്ഞു നോക്കി
നേരത്തെ തന്റെ ഒപ്പം ഇരുന്ന ആ മധ്യവയസ്കൻ തന്നെ..
നന്ദി സൂചകമെന്നോണം അയാളെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ തന്റെ ഹാന്റ് ബാഗും എടുത്തു അപ്പുറത്തെ ക്യൂവിലേക്ക് മാറി നിന്നു.. അവിടെ തിരക്ക് കുറവായതിനാൽ അവൾ പെട്ടെന്ന് തന്നെ അവിടത്തെ നടപടി ക്രമങ്ങൾ കഴിഞ്ഞ് ലെഗേജിനടുത്തേക്ക് നടന്ന് നീങ്ങി.
ലെഗേജിന് വേണ്ടിയുള്ള കാത്തിരിപ്പ് പക്ഷേ അരമണിക്കൂറിൽ കൂടുതൽ നീണ്ടു നിന്നു.. ആ കാത്തിരിപ്പിനിടയിൽ എയർപോർട്ടിലെ വൈഫൈ കണക്ട് ചെയ്ത് അനൂപിനെ കോൺടാക്ട് ചെയ്യാൻ പലതവണ ശ്രമിച്ചുവെങ്കിലും കണക്ഷൻ സ്ലോ ആയതിനാൽ പരാജയമായിരുന്നു ഫലം..
അപ്പോഴേക്കും നടപടി ക്രമങ്ങൾ പൂർത്തിയാക്കി ആ മധ്യവയസ്കൻ അവളുടെ അടുത്ത് എത്തിയിരുന്നു..
“ചിലപ്പോൾ ഇങ്ങനാ മോളേ ലെഗേജ് വരാൻ ഒത്തിരി താമസിക്കും. ”