മോളെവിടേക്കാ …
അബുദാബി…
ഞാനും അബുദാബിക്കാ ..
പിന്നെ അബുദാബിക്ക് പോകുന്ന ഫ്ലയിറ്റിൽ അഫ്ഗാനിസ്ഥാനിലേക്ക് ആരേലും പോകുവോ എന്ന് അവൾ മനസ്സിൽ പിറുപിറുത്തു..
മോൾ എന്തേലും പറഞ്ഞോ ?
ഇല്ല… അവൾ ഒരല്പം അനിഷ്ടത്തോടെ പറഞ്ഞു
അവിടെ എന്താ ജോലി ആണോ ?
കിളവൻ വിടാനുള്ള മട്ടില്ല.
അല്ല എന്റെ ഹസിന്റെ അടുത്തേക്ക് വിസിറ്റിന് പോകുവാ.. പിന്നെ ജോലിം നോക്കണം.
ആഹ് .. എന്ത് ജോലിയാണ് നേഴ്സാണോ ..
ഇയാൾക്ക് ഇത് എന്തൊക്കെ അറിയണം വീണ്ടും അവൾ മനസ്സിൽ പിറുപിറുത്തു കൊണ്ട് “അല്ല ടീച്ചറാണ് ” എന്ന് മറുപടി കൊടുത്തു.
അയാൾ അടുത്ത ചോദ്യവുമായി വരുന്നതിന് മുൻപ് മായ എനിക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞ് ബാഗിൽ നിന്നും ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ വച്ചു , അവൾ പെട്ടെന്ന് തന്നെ നിദ്രയിലേക്ക് വഴുതി വീണു ..