എന്നിട്ട് മുട്ട് കാല് വച്ച് കൂമ്പിനിട്ട് ഒറ്റ കേറ്റ് ….
അവൻ ശ്വാസം ആഞ്ഞ് വലിച്ചത്തിൽ അവൻ്റെ വായിൽ ഉള്ള പൊടി മണ്ടക്ക് കേറി ….
അവൻ അതിൻ്റെ ഹാങ് ഓവറിൽ അലറി കരയുമ്പോ ആണ് കോളിങ് ബെൽ അടി കേട്ടത് …
അച്ചു ; ആരായിരിക്കും ചേട്ടൻ ആണോ
ഞാൻ : അല്ല നീ ഇവനെ ഒച്ച വരാത്ത പോലെ പാക്ക് ചെയ്ത് കെട്ടി ഇട്…. ഞാൻ പോയി നോക്കാം അല്ലെങ്കിൽ നീ പോ ഞാൻ ചെയ്യാം …
അച്ചു : ശെരി …
അവൻ താഴേക്ക് പോയി ….
അച്ചു ; ടാ സൂസി വന്നിരിക്കുന്നു …
അമ്മു : എന്ത് സൂസിയൊ…
⏩ ഫ്ലഷ് 🔙 🔚
അച്ചു : നിങൾ വരുന്നതിന് ഒരു രണ്ട് മണിക്കൂർ മുന്നേ അവള് വന്നു
അമ്മു : എന്നിട്ട്
അച്ചു : എന്നിട്ട് എന്ത് അവളോട് അവൻ ഹരി അവനെ കളിയാക്കി നിന്നെ പറഞ്ഞത് ഒക്കെ പറഞ്ഞ് അവൻ കരഞ്ഞതും ഇവള് ഇളകി
അച്ചു : പിന്നെ അവള് അവനെ വിളിച്ച് നോക്കി എടുത്തില്ല പിന്നെ അവള് അവളുടെ ശിങ്കിടി ഇല്ലെ അവനെ കൊണ്ട് പോയി തപ്പാൻ പറഞ്ഞു അവനെ
നന്ദൻ : എന്നിട്ട്
അച്ചു : അപ്പോ ഇന്ദ്രൻ എന്നെ അവൻ്റെ കൂടെ വിട്ടു…
നന്ദൻ : നീ പോയോ
അച്ചു : പിന്നെ പോയി പത്ത് മിനിറ്റ് കറങ്ങി ഇന്ദ്രൻ പറഞു പിന്നെ ഞാൻ വീട്ടിലേക്ക് വന്നു അപ്പോ അവള് ഇല്ല ….
ഞാൻ : പോയപ്പോ അവള് ഇല്ല ചോദിച്ചപ്പോ അവള് ഫ്ളാറ്റിൽ പോയി എന്നാ പറഞ്ഞത് ….പിന്നെ കുറച്ച് കഴിഞ്ഞ് അവൻ വന്നൂ ആര് അർജുൻ അവൻ വന്ന് സൂസിയുടെ ഫോൺ വാങ്ങി പോയി ….
സൂര്യ : അപ്പോ
അച്ചു : പിന്നെ അങ്ങോട്ട് അടി ആയിരുന്നു അവനെ അടിച്ച് പൊറം പൊളിക്കുക ആയിരുന്നു അമ്മു ആണ് എന്ന് സങ്കൽപ്പിക്കാൻ പറഞ്ഞ് അവനെ കൊണ്ട് ചെയറിൽ അവളുടെ കാല് പിടിക്കാൻ എന്നപോലെ പറഞ്ഞു അവൻ കാല് പിടിക്കുമ്പോ എൻ്റെ ഭാര്യയെ കേറി പിടിക്കുന്നോ ടാ മൈരേ എന്നും പറഞ്ഞ് അവനെ കൊറേ തല്ലും