എന്തോ ആയുധം കൊണ്ട് അടിയേറ്റത് പോലെ അവൾ അവളുടെ തല അമർത്തിപ്പിടിച്ചിരുന്നു. അതിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു…
വേദന കൊണ്ട് കണ്ണുമറിഞ്ഞു പോകുമ്പോഴും സ്വന്തം ജീവനുവേണ്ടി അവൾ വെപ്രാളത്തോടെ ഓടിക്കൊണ്ടേയിരുന്നു…
* Caterpillar boot ധരിച്ച ഒരാൾ സ്കോർപ്പിയുടെ ഡ്രൈവർ സീറ്റിൽ നിന്നും വെളിയിലേക്ക് ഇറങ്ങി.. ആറടിയോളം ഉയരവും ബലിഷ്ടമായ ശരീരഘടനയുമുള്ള അയാൾ മുഖം ഒരു മാസ്ക് കൊണ്ട് മറച്ചിരുന്നു. ക്രൂരത നിറഞ്ഞ ആ കണ്ണുകൾ ലഹരിയോടെയും ആസക്തിയോടെയും തന്റെ മുന്നിൽ ഓടുന്ന പെൺകുട്ടിയിലേക്ക് നീണ്ടു. അതിനുശേഷം അവൻ അവൾക്ക് പുറകെ കുതിച്ചു…. അവൾക്ക് പിന്നിലെത്തി മുടിയിൽ കുത്തിപ്പിടിച്ച് അവളെ തിരിച്ചു നിർത്തി ചെവിക്കല്ല് പൊട്ടുന്ന തരത്തിൽ കരണത്തിലേക്ക് ആഞ്ഞടിച്ചു. ഒരു അലർച്ചയോടെ നിലത്തേക്ക് വീണ അവളെ നോക്കി അവൻ പുച്ഛത്തിൽ ഒന്ന് ചിരിച്ചു. ശേഷം അവളുടെ കൈയ്യിൽ പിടിച്ച് നിലത്തുകൂടെ വലിച്ചെഴച്ചുകൊണ്ട് സ്കോർപിയോയുടെ അരികിലേക്ക് നടന്നു. നിലത്തുകൂടി ഇഴയുന്ന അവസരത്തിലും അവൾ ഇടത്തു കൈകൊണ്ട് അയാളുടെ കൈകളിൽ ദുർബലമായി അടിച്ചു കൊണ്ടിരുന്നു.
“ഹേയ്…….. നി……നിങ്ങ…ൾ ആ….രാണ്?? ആ പെൺ…കുട്ടി….യെ വി…..വിട്…..”!!!!
പകുതി അടഞ്ഞു പോകുന്ന മിഴികൾ വലിച്ചു തുറന്നുകൊണ്ട് മനോജ് ആ വണ്ടി നോക്കി പറഞ്ഞു…..
നിലത്തു കൂടെ വലിച്ചിഴച്ചു കൊണ്ടുവന്ന അവളെ ഒരു പഴം തുണി കെട്ട് പോലെ അവൻ സ്കോർപിയോയുടെ പിൻസീറ്റിലേക്ക് എറിഞ്ഞു. ഡോർ വലിച്ചടച്ചു കൊണ്ട് സ്കോർപിയോയുടെ ഡ്രൈവിംഗ് സീറ്റ് ലക്ഷ്യമാക്കി അവൻ നടന്നു.ഡോർ തുറന്ന് സീറ്റിലേക്ക് കയറുന്നതിനു മുമ്പ് കൂർത്ത കണ്ണുകളോടെ അവൻ നിലത്ത്, ചോര വാർന്നു കിടക്കുന്ന മനോജിനെ നോക്കി.. ശേഷം ഡ്രൈവിംഗ് സീറ്റിലേക്ക് കയറി Scorpio മുന്നോട്ടു പായിച്ചു……
പൂർണ്ണമായും ബോധം മറഞ്ഞു കണ്ണുകൾ അടയുമ്പോഴും മനോജിന്റെ കണ്ണിൽ അവസാനം പതിഞ്ഞ കാഴ്ച, അലറി കരയുന്ന പെൺകുട്ടിയുമായി പോകുന്ന സ്കോർപിയോയും അവളുടെ കരച്ചിലുമായിരുന്നു……
(തുടരും)