പാതിവരികൾ 01 [ആഞ്ജനേയ ദാസ്]

Posted by

നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് മനോജ്‌ ഫോണിലേക്ക് നോക്കി. വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു ബെന്നി എന്ന കോൺടാക്ട് എടുത്തു

9.93***8,76.34***0

കയ്യിലെ ഫോൺ ബൈക്കിലെ മൊബൈൽ ഹോൾഡറിൽ ലൊക്കേഷൻ സെറ്റ് ചെയ്ത് വെച്ച് മനോജ് വണ്ടി മുൻപോട്ട് എടുത്തു…

ദൂരം വണ്ടി മുൻപോട്ടു പോയപ്പോൾ ഒരു Mahindra Scorpio Classic പുറകിൽ നിന്നും വരുന്നത് റിയർവ്യൂ മിററിലൂടെ മനോജ് കണ്ടു. അതിൽ വലിയ ശ്രദ്ധ കൊടുക്കാതെ മനോജ് വീണ്ടും വണ്ടി മുൻപോട്ടു പായിച്ചു. ഇതേസമയം പുറകിൽ വന്നുകൊണ്ടിരുന്ന Scorpio classic നിയന്ത്രണം നഷ്ടപ്പെട്ടതുപോലെ റോഡിൽ വളഞ്ഞുപുളഞ്ഞ് ഒരു ഇരമ്പലോടെ മനോജിന്റെ Yamaha FZ യുടെ പുറകിൽ ശക്തമായി ഇടിച്ചു.

ഒരു നിമിഷം…………………….

പിന്നിൽ ഇടിച്ച ഇടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഒരു അലർച്ചയോടെ റോഡിൽ നിരങ്ങി നീങ്ങി… വണ്ടിയിൽ നിന്നും തെറിച്ചുപോയ മനോജ് റോഡിൽ നിന്നും ഉരുണ്ട് വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ പുറം അടിച്ചു വീണു…. വലിയൊരു ശബ്ദത്തോടെ സ്കോർപിയോ റോഡിൽ വട്ടം കറങ്ങി നിന്നു.വണ്ടിയിൽ നിന്നും ടയർ കരിഞ്ഞ മണം പടർന്നു…………… കിടന്ന കിടപ്പിൽ നിന്നും കൈ കുത്തി എഴുനേൽക്കാൻ ശ്രമിച്ച മനോജ്‌ നിലത്തേക്ക് തന്നെ വീണു പോയി. കാലിന്റെ മുട്ടിൽ നിന്നും തൊലി ഉരഞ്ഞു പോയിരുന്നു. കൈമുട്ടിൽ നിന്നും വയറിന്റെ ഇടതു ഭാഗത്തു നിന്നും ചോര വാർന്നു പൊക്കൊണ്ടിരിക്കുന്നു…മുഖത്ത് പടർന്ന ചോര ഇടത് കയ്യാൽ തുടച്ച് മനോജ്‌ വീണ്ടും എഴുനേൽക്കാൻ ശ്രമിച്ചു……

കുറച്ചുനേരത്തിനുശേഷം മനോജ് തലയുയർത്തി നോക്കി, വണ്ടിയിൽ നിന്ന് യാതൊരു അനക്കവുമില്ല……

പെട്ടന്ന്……………..

സ്കോർപിയോയുടെ പുറകിലെ സൈട് window ഗ്ലാസ് തകർത്തുകൊണ്ട് ഒരു തല വെളിയിലേക്ക് വന്നു. പൊട്ടിയ ചില്ല് കുത്തിക്കയറിയഅവന്റെ മുഖത്ത് നിന്നും ചോര ഒഴുകാൻ തുടങ്ങി.

പുറകെ ഡോർ തുറന്ന്, ഏകദേശം 20 വയസോളം പ്രായം വരുന്ന ഒരു പെൺകുട്ടി കാറിൽ നിന്നും ഇറങ്ങി ഓടി.

പാതി അടഞ്ഞു പോകുന്ന മിഴികളിലൂടെ മനോജ് അവളെ നോക്കി.. ഒരു നാടൻ വേഷം ധരിച്ചപെൺകുട്ടി.അവളുടെ ടോപ്പിന്റെ തോളും പുറം ഭാഗവും ഒക്കെ ചിലയിടത്തായി കീറിയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *