പാതിവരികൾ 01 [ആഞ്ജനേയ ദാസ്]

Posted by

പാതിവരികൾ 01

Paathivarikal Part 1 | Author : Anjaneya Das


ഈ story യിൽ സൂചിപ്പിക്കുന്ന സ്ഥലങ്ങൾ വ്യക്തികൾ മുതലായവക്ക് ജീവിച്ചിരിക്കുന്നവർക്കുമായോ മരിച്ചവരുമായോ യാതൊരു വിധ ബന്ധവുമില്ല…. എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികമാണ്…..////

————————————————————-

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ 12.01AM

” യാത്രക്കാർ ദയവായി ശ്രദ്ധിക്കുക, ട്രെയിൻ നമ്പർ 16629 തിരുവനന്തപുരത്തു നിന്നും മംഗളുരു സെൻട്രൽ വരെ പോകുന്ന മലബാർ എക്സ്പ്രസ്സ്‌ എറണാകുളം ടൌൺ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് അല്പസമയത്തിനുള്ളിൽ എത്തിച്ചേരുന്നതാണ്” यात्रियों कृपया ध्यान………………

ദൂരെ നിന്നും ട്രെയിനിന്റെ ഉറക്കെയുള്ള സൈറൺ മുഴങ്ങുന്നു. ഒപ്പം തന്നെ ട്രെയിനിന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശം കൂടുതൽ കൂടുതൽ അടുത്തടുത്ത് വരുന്നു. ട്രെയിൻ സാവധാനം ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ വന്നു നിന്നു.

സമയം അർദ്ധരാത്രിയായെങ്കിലും ട്രെയിനിൽ കയറാൻ വേണ്ടി തിരക്കു കൂട്ടുന്ന ആൾക്കാരുടെ എണ്ണത്തിൽ കുറവൊന്നുമില്ല.

” ചായ…… കോഫി…… സമൂസ…… റെയിൽവേയുടെ കേറ്ററിംഗ് തൊഴിലാളികൾ ട്രെയിനിന് തലങ്ങും വിലങ്ങും നടന്നു അവരുടെ കച്ചവടം നടത്തുന്നു

ഇടതു കൈയിലെ വാച്ചിലേക്കും ഫോണിലേക്കും മാറിമാറി നോക്കിക്കൊണ്ട് അക്ഷമയോടേ അയാൾ ട്രെയിനിന്റ് പുറകിലെ ജനറൽ കമ്പാർട്ട്മെന്റ് നോക്കി വേഗത്തിൽ നടന്നു. അതിനിടയിൽ അയാൾ ആരെയോ ഫോണിൽ വിളിക്കുന്നുമുണ്ട്.

കമ്പാർട്ട്മെന്റിന് പുറത്ത് ഓരോ ജനലിലൂടെയും അയാൾ അകത്തേക്ക് സൂക്ഷ്മമായി നോക്കി. കാത്തിരിക്കുന്ന ആളെ കാണാത്തതിന്റെ ദേഷ്യം അയാളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു. ദേഷ്യത്തിൽ കൈ ചുരുട്ടി അടുത്തുള്ള തൂണിലേക്ക് അയാൾ ഇടിച്ചു. ട്രെയിൻ പുറപ്പെടാനുള്ള അനൗൺസ്മെന്റ് മുഴങ്ങി. അപ്പോഴും അയാൾ ചുറ്റിനും ആരെയോ തേടിക്കൊണ്ടിരുന്നു. കുറച്ചുനേരത്തിന് ശേഷം അയാളുടെ ഫോണിലേക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു.

“Call me urgent”

അയാൾ മെസ്സേജ് വന്ന നമ്പറിലേക്ക് വിളിച്ചു.

കുറച്ചുനേരം ബെല്ലടിച്ചതിന് ശേഷം ഫോൺ കണക്ട് ആയി. മറുവശത്തുള്ള ആൾ നന്നായി കിതക്കുന്നതും പതിയെ സംസാരിക്കുന്നതും അയാൾക്ക് സംശയം തോന്നിപ്പിച്ചു

“ഹലോ………. എടാ നീ ഇതെവിടാ…?? അക്ഷമയോടെയും അങ്ങേയറ്റം ദേഷ്യത്തോടെയും അയാൾ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *