എനിക്ക് അറിയാം…പുലർച്ചെ ..ആരും അറിയാതെ കയറി…വാതിൽ പൂട്ടിയിട്ടു ഇല്ലായിരുന്നു…
പോകാൻ നോക്ക് വേഗം…ഇനി ഒന്നും എനിക്ക് കേൾക്കണ്ട…പോ
റസിയ..നിനക്ക് മാത്രമേ എന്നെ രക്ഷിക്കാൻ പറ്റൂ.ഞാൻ കാൽ പിടിക്കാം
വേണ്ട..ഞാൻ രക്ഷിക്കാൻ ഒന്നും ഇല്ല..എന്നെ വിട്ടേക്ക്..ഞാൻ ഇപ്പൊ എല്ലരേം വിളിക്കും
എങ്കിൽ വിളിക്ക്..ഈ ഫോൺ പോലീസ് കാർക്ക് കിട്ടാതെ ഞാൻ ഒളിപ്പിച്ച് ആണ് .ഇതിൽ ഞാനും റജില യും ഒരുമിച്ച് ഉള്ള പത്തിരുപത് ഫോട്ടോ ഉണ്ട് .കാണെട്ടെ എല്ലാവരും…എനിക്ക് നഷ്ടപ്പെടാൻ ഒന്നും ഇല്ല…
ഫോണിൽ ഫോട്ടോ കണ്ടപ്പോൾ റസിയ ആകെ ഞെട്ടി…ഇത് കണ്ടാൽ കല്യാണം മുടങ്ങും എന്ന് ഉറപ്പ് ആണ് .. റസിയ ക്ക് മുന്നിൽ വേറെ ഒന്നും ഇല്ല..
പ്ലീസ്..കല്യാണം മുടക്കരുത്..ജമാൽ ഇക്ക..ഇത് മുടങ്ങിയാൽ പിന്നെ ..ആലോചിക്കാൻ വയ്യ..
ഞാൻ അതിനു ഒന്നും വന്നത് അല്ല..എൻ്റെ അവസ്ഥ അതാണ്…അത് കൊണ്ട് ആണ്..
ഞാൻ ആരോടും പറയുന്നില്ല..ഇക്ക ഇവിടെ നിന്നോ…പക്ഷേ ആരേലും കണ്ടാൽ എൻ്റെ പേര് പറയരുത്..
ഇല്ല..റസിയ..ആരും അറിയില്ല…
പക്ഷേ ഫോട്ടോ ഡിലീറ്റ് ആക്കണം..ഇപ്പൊൾ തന്നെ
ചെയ്യാം..പക്ഷേ നീ സത്യം ചെയ്യണം..ആരോടും പറയില്ല എന്ന് …കുഞ്ഞിനെ വെച്ച് സത്യം ചെയ്യ്
റസിയ ഒന്ന് ആലോചിച്ചു ..
ശെരി..എൻ്റെ കുഞ്ഞു ആണെ ഞാൻ ആരോടും പറയില്ല…എന്നെ വിശ്വസിക്കാം..
ഉറപ്പല്ലേ…
കുഞ്ഞിനെ വെച്ച് ആണ് ഞാൻ പറഞ്ഞത്..ഞാൻ അത് തെറ്റിക്കില്ല… റബ്ബാണെ സത്യം…
ശെരി..എനിക്ക് നിന്നെ വിശ്വാസം ആണ്…ദാ നീ തന്നെ ഡിലീറ്റ് അക്കിക്കോ..
റസിയ ഫോൺ കിട്ടിയ പാടെ എല്ലാം ഡിലീറ്റ് ആക്കി..പഴയ ഒരു ഫോൺ ആണ് അത്…ടച്ച് ശെരിക്കും വർക്ക് തന്നെ ആവുന്നില്ല..എന്തായാലും ഡിലീറ്റ് ആക്കിയപ്പോൾ ആണ് റസിയക്ക് ഒന്ന് ആശ്വാസം ആയത് അവള് ഫോൺ തിരികെ കൊടുത്ത്..
ഇതിൽ ഒന്നും ഇല്ല ഇനി .സിം ആദ്യമേ ഇല്ല… വർക്ക് ആകും എന്ന് തന്നെ കരുതിയത് അല്ല..
റസിയാ.. റസിയാ..ഉമ്മയുടെ വിളി കേൾക്കുന്നു ..നോക്കിയപ്പോൾ ഇടിലി ചെമ്പ് അവിടെ കണ്ടു…
ഞാൻ പോകുന്നു ….ഇവിടെ നിന്ന് എങ്ങോട്ടും പോകരുത്..എല്ലാവരും ഉള്ളത് ആണ് ..ഞാൻ കല്യാണത്തിന് പോകുന്നതിനു മുൻപ് വരാം…ബാക്കി അപ്പോ പറയാം..