റസിയ വാതിൽ തുറന്നു അകത്തു കയറി…ഒരു വരാന്ത പോലെ ഉണ്ട് മുറിക്ക് ചുറ്റും വരാന്ത പോലെ ഡ്രസ്സ് ഒക്കെ ഉണക്കാൻ ഇടാൻ ഒരു സ്പേസ് ഉണ്ട്…
വാതിൽ പൂട്ടാതത് കൊണ്ട് തന്നെ റസിയ അത് തുറന്നു അകത്തു കയറി…
ഇതിൽ എവിടെയാ തിരയുന്നത്…ഒരു ലൈറ്റ് ഉണ്ടായിരുന്നല്ലോ…എവിടെയാ അത്
റസിയ പിറു പിറുത്ത് അകത്തേക്ക് കയറി .സ്വിച്ച് കിട്ടി…ആകെ ഒരു സ്വിച്ച് ഉണ്ട്..അത് ഇട്ടതും അവള് നിൽക്കുന്ന കുറച്ചു ഭാഗത്ത് മാത്രം ആയി ലൈറ്റ് തെളിഞ്ഞു…അത് ഒരു സീറോ ബൾബിനേക്കാൾ ലേശം കൂടിയ മഞ്ഞ ലൈറ്റ് ആയിരുന്നു..
എവിടെയാ തിരയുക ..ടോർച്ച് കൊണ്ട് വന്നാൽ മതി ആയിരുന്നു…റസിയ ആകെ നോക്കുക ആണ്..
പഴയ കസേരകൾ ,സോഫ ,അലമാര , പാത്രങ്ങൾ, എല്ലാം ഉണ്ട് …എല്ലാം പഴയ വീട്ടിലെത് ആണ്…
റസിയ ഉള്ള വെളിച്ചത്തിൽ അവിടെ ഒക്കെ നോക്കി…കിട്ടിയില്ല…ഇനി അലമാരകൾ ഒക്കെ വെക്കുന്ന തിൻ്റെ പിറകിൽ നോക്കാൻ ഉള്ളൂ..അവിടെ ആണേൽ ഒരു സോഫയും ചാടി കടന്നു നോക്കണം…
റസിയ എന്തായാലും അങ്ങോട്ടേക്ക് പോയി..സോഫ സേറ്റിൻ്റെ ഒരാൾക്ക് ഇരിക്കാൻ ഉള്ള ഭാഗം ആണ് വഴിയിൽ..അതിൻ്റെ ബാക്കി ഭാഗം എവിടെ അലമാരക്ക് പിന്നിൽ L ഷേയിപ്പിൽ ആണ് കിടക്കുന്നത്
റസിയ വാതിലിൻ്റെ അവിടെ നിന്ന് ഉള്ള ഉള്ള വെളിച്ചത്തിൻ്റെ ഇതിൽ സോഫയുടെ മുകളിൽ കൂടി കയറി അപ്പുറത്തേക്ക് ഇറങ്ങിയതും അലമാരയുടെ പിന്നിൽ നിന്ന് എന്തോ സൗണ്ട് കേട്ടതും ഒരുമിച്ച് ആയിരുന്നു… റസിയ ആകെ പേടിച്ച് പോയി
അയ്യോ..റബ്ബേ..എന്താണ് അത്… ഒരു നിഴൽ പോലെ ഉണ്ടല്ലോ….
ഒരു നിഴൽ റസിയക്ക് അടുത്തേക്ക് വരുന്നു…റസിയ ആകെ പേടിച്ച് എന്ത് ചെയ്യണം എന്ന് അറിയാതെ ആയി .. സോഫ ചാടി കടക്കാൻ പോലും ആവാതെ ആയി…
അവള് ഉമ്മയെ വിളിക്കാൻ ആയി വാ തുറന്നതും ആരോ വാ പിന്നിൽ നിന്ന് പൊത്തി പിടിച്ചു..
ഉമ്…
എന്ന് മാത്രമേ പുറത്തേക്ക് കേട്ടുള്ളു….
റസിയ .. പ്ലീസ്..ഒച്ച വേക്കല്ലെ…ഞാൻ ആണ്…
റസിയക്ക് സൗണ്ട് കേട്ടപ്പോൾ പെട്ടെന്ന് അങ്ങോട്ട് മനസ്സിലായില്ല….എങ്കിലും എവിടെയോ കേട്ട പോലെ ആണ്.. അവള് ആരാണ് അത് എന്ന് അറിയാൻ ആയി തിരിഞ്ഞു നോക്കാൻ ഒക്കെ നോക്കി..പക്ഷേ ഒന്നും കാണുന്നില്ല…