ഉടനെ മറിയ എന്നെ വലിച്ച് തിരിച്ചു കിടത്തി. എന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു, “എന്റെ മനസ്സ് ഇപ്പോൾ ശാന്തമാണ്, വിക്രം. എന്റെ ഭര്‍ത്താവിനോട് എനിക്കിനി ക്ഷമിക്കാൻ കഴിയും.”
എനിക്ക് ഒന്നുംതന്നെ പറയാൻ കഴിഞ്ഞില്ല. അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഞാൻ വെറുതെ കിടന്നു. എപ്പോഴോ ഞങ്ങൾ ഉറങ്ങുകയും ചെയ്തു.
ഒരാഴ്ച കഴിഞ്ഞ് അവർ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ കഴിഞ്ഞെന്ന് മറിയ പറഞ്ഞതും എനിക്ക് സന്തോഷമായി.
മറിയയ്ക്ക് ഞാൻ ഒരുപാട് കാര്യങ്ങളും ഉപദേശങ്ങളും കൊടുത്തത് കൊണ്ടാണ് അവള്‍ ഒത്തുതീര്‍പ്പിന് തയാറായതെന്ന് മറിയ തോമസിനോട് പറഞ്ഞത്രെ.
അതുകേട്ട് ഞാൻ ഒരുപാട് ചിരിച്ചു.
അതിനു ശേഷമാണ് തോമസ് എന്നെ വിളിച്ച് ആദ്യമായി സ്വയം പരിചയപ്പെടുത്തിയതും, എന്നോട് ബഹുമാനവും, ഭാര്യയെ കാണാന്‍ ദുബായില്‍ വരുമ്പോൾ ഒക്കെ എന്നെ വീട്ടില്‍ ക്ഷണിച്ചു തുടങ്ങിയതും.
“വിക്രം..?” മറിയ ഉറക്കെ വിളിച്ചപ്പോഴാണ് എന്റെ ചിന്തയില്‍ നിന്നും ഞാൻ ഉണർന്നത്.
“മറിയയെ അല്ല ഇപ്പോൾ ഞാൻ സൂചിപ്പിച്ചത്. അതുകൊണ്ട് വെറുതെ എന്നെ കുറ്റപ്പെടുത്താതെ, മറിയ.”
“ഏഹ്…. അപ്പോ എന്നെയല്ലെ പറഞ്ഞത്?” അവളുടെ മുഖത്ത് ആശ്വാസം ഉണ്ടായെങ്കിലും ചെറിയൊരു നിരാശ മിന്നിമറഞ്ഞത് പോലെ തോന്നി.
“എന്റെ മനസ്സിൽ ഇപ്പോഴും മറിയയുടെ ഒരു സെക്സി രൂപം ഉണ്ടെങ്കിലും, ഇപ്പോൾ ഞാൻ മറിയയെ അല്ല ഉദ്ദേശിച്ചത്, ഞാൻ വേറെ പെണ്ണിനെ കുറിച്ചാണ് പറഞ്ഞത്. ഇപ്പൊ പറ ഞാൻ എന്തു ചെയ്യണം?”
“ഇതിലെന്താ ആലോചിക്കാനുള്ളത്. അവളോട് ഇഷ്ടമാണെന്ന് പറയണം.” മറിയ നിസ്സാരമായി പറഞ്ഞ്. ശേഷം കള്ള ദേഷ്യം അഭിനയിച്ച് കൊണ്ട് ചോദിച്ചു, ““ഇപ്പോഴും എന്റെ സെക്സി രൂപം നിന്‍റെ മനസ്സിൽ ഉണ്ടല്ലേ?”
ഞാൻ അവളെ ഇടക്കണ്ണിട്ട് നോക്കി. അവളുടെ മുഖത്ത് ഞാൻ നാണം ഉണ്ടായിരുന്നു, ഒപ്പം നിരാശയും.
“പക്ഷേ അവളുടെ വിവാഹം ആൾറഡി കഴിഞ്ഞു, മറിയ, 3 വര്‍ഷത്തിനു മുന്‍പ്.” ഞാൻ സങ്കടപ്പെട്ടു.
മറിയ ഒരു പുലിയെ പോലെ എന്നെ ചീറി നോക്കി.