“മനസ്സിലായി സർ, ഒരാഴ്ചയ്ക്കുള്ളില്‍ ഫുൾ ലിസ്റ്റ് സാറിന്‍റെ ഓഫീസിൽ ഞാൻ നേരിട്ട് എത്തിക്കാം.”
അവസാനം, പവർ ടൂള്‍സിന്റെ പ്രശ്നം ഞാൻ വേഗം പരിഹരിക്കാം എന്ന ഉറപ്പും നല്‍കി എന്റെ ഓഫീസിലേക്ക് ഞാൻ തിരിച്ചു.
സമയം 8:20 ആയിരുന്നു. അതുകൊണ്ട് ഡോക്യുമെന്‍റ്സ് എല്ലാം എടുത്തുകൊണ്ട് മറിയയെ പാര്‍ക്കിങിൽ വരാൻ ഞാൻ വിളിച്ച് പറഞ്ഞു.
അവിടെ എത്തി അവളെയും കൂടി ഡ്രൈവ് ചെയ്യാൻ തുടങ്ങിയതും മറിയ ചോദിച്ചു, “യാര്‍ഡിൽ പോയിട്ട് എന്തായി?”
കാര്യങ്ങൾ ഞാൻ പറഞ്ഞതും ദേഷ്യത്തില്‍ മറിയയുടെ കണ്ണുകൾ പുകഞ്ഞു. “അവനെ ജയിലില്‍ കേറ്റണമായിരുന്നു, വിക്രം. എനിക്ക് സഹിക്കുന്നില്ല.”
“ഇപ്പൊ എനിക്കും അങ്ങനെയ തോന്നുന്നത്.” ഞാൻ പല്ല് ഞെരിച്ചു.
അല്പനേരത്തേക്ക് ഞങ്ങൾ മിണ്ടാതെ ഇരുന്നു.
ഒടുവില്‍ മറിയ ചോദിച്ചു, “ഓഫീസിൽ വച്ച് നിന്റെ മുഖം ശരിയല്ലായിരുന്നു, വിക്രം, എന്താ പ്രശ്നം?”
“എന്തു പ്രശ്നം, ഒരു പ്രശ്‌നവുമില്ല.” ഞാൻ ഒഴിഞ്ഞുമാറി.
“കള്ളം പറയല്ലേ വിക്രം, സത്യം പറ, എന്താ പ്രശ്നം?”
വണ്ടി ഓടിക്കുന്നതിതിടയിൽ അവളെ ഞാനൊന്ന് പാളി നോക്കി.
“എന്നെ ടെന്‍ഷന്‍ അടിപ്പിക്കാതെ കാര്യം പറ, വിക്രം.”
“ഒരാളോട് ഇഷ്ട്ടം തോന്നിയാല്‍ എന്തു ചെയ്യണം?” നേരെ നോക്കി ഓടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“ഇതെന്ത് ചോദ്യമാ, വിക്രം! ആ ആളോട് ചെന്നു പറയണം.” ഞാൻ ഒരു മണ്ടന്‍ ആണെന്ന പോലെ മറിയ എന്നെ നോക്കി.
അത് കാര്യമാക്കാതെ ഞാൻ ചോദിച്ചു, “എന്നേക്കാളും പ്രായത്തില്‍ മൂത്തതാണെങ്കിലോ?”
ഉടനെ മറിയയുടെ മുഖം വിളറി.
“വിക്രം! അന്നു എന്റെ ഭർത്താവുമായുള്ള പ്രശ്നം കാരണം ഞാൻ മാനസികമായി തകർന്നിരുന്നതല്ലേ. നീ മാത്രമായിരുന്നു എന്റെ ആശ്വാസം. പൂര്‍ണമായി തകർന്ന് പോകാതെ എന്നെ താങ്ങി നിർത്തിയത് നീയാണ്. അതുകൊണ്ട് ആ സാഹചര്യത്തിൽ അങ്ങനെ സംഭവിച്ചു പോയി. പിന്നീട് ഞാൻ നിന്നോട് പറഞ്ഞതല്ലേ. എന്നിട്ടും ഇപ്പൊ നീ ഇങ്ങനെ…!”
അവൾ പറഞ്ഞത് കേട്ട് ഞാൻ കൺഫ്യസ്ഡ് ആയി. അതിനു ശേഷമാണ് എനിക്ക് കത്തിയത്.