അഞ്ചന ചേച്ചി 1 [Cyril]

Posted by

 

അതുകേട്ട് എന്റെ തല ചൂടായി. ഇതിന് മുന്‍പ് ഇവിടെ ഉണ്ടായിരുന്നു മലയാളിയായ യാര്‍ഡ് മാനേജര്‍ ഗോപിയോട് എനിക്ക് കടുത്ത ദേഷ്യവും വെറുപ്പും തോന്നി. ആ കള്ളന്‍ ഇവിടെ യാര്‍ഡില്‍ നിന്നും കുറഞ്ഞത് രണ്ട് ലക്ഷം ദിർഹംസിന്റെ സാധനങ്ങളാണ് കട്ടു വിറ്റത്.

 

അവസാനം, അന്ന് യാര്‍ഡ് സൂപ്പർവൈസർ ആയിരുന്ന റിസ്വാൻ ആണ് അയാളുടെ കള്ളത്തരം കണ്ടുപിടിച്ച് മറിയയെ അറിയിച്ചത്.

 

അയാളെ പൊലീസില്‍ കൊടുക്കാൻ മറിയ നിര്‍ബന്ധിച്ചു വെങ്കിലും ഞാൻ ചെയ്തില്ല. അയാളുടെ ഭാര്യയും മക്കളെയും ഞാൻ കണ്ടിട്ടുള്ളത് കൊണ്ട്‌ പൊലീസില്‍ പരാതിപ്പെടാൻ മനസ്സ് വന്നില്ല. പകരം വിസ റദ്ദാക്കി, രണ്ട് വര്‍ഷത്തേക്ക് നോ എന്‍ട്രിയും അടിച്ചാണ് നാട്ടിലേക്ക് കേറ്റി വിട്ടത്. ഒപ്പം റിസ്വാനെ മാനേജര്‍‍ സ്ഥാനത്തേക്ക് പ്രമോട്ടും ചെയ്തു.

 

ആ കള്ളനെ ജയിലില്‍ കേറ്റിയെങ്കിൽ മതിയായിരുന്നു എന്ന് ഇപ്പൊ തോന്നി പോയി.

 

“ശരി റിസ്വാൻ, ഇവിടെയുള്ള എല്ലാം മെറ്റീരിയൽസും സെഗ്രിഗേറ്റ് ചെയ്ത് അതാത് സ്ഥലങ്ങളില്‍ സ്റ്റോർ ചെയ്യണം, അത് കഴിഞ്ഞു എല്ലാത്തിന്റെയും ആക്ച്വൽ ഡീറ്റെയിൽസ് എടുത്ത് സിസ്റ്റത്തിൽ സേവ് ചെയ്തിട്ട് ഒരു സോഫ്റ്റ് കോപ്പി എനിക്ക് മെയിൽ ചെയ്യൂ.”

 

“ശരി സർ, ഞാൻ ചെയ്യാം.” റിസ്വാൻ ഉടനെ സമ്മതിച്ചു. “പിന്നേ സർ, ഇവിടെ നിന്ന് ചില പവർ ടൂള്‍സ് പോലും ഗോപി കട്ട് വിറ്റിരിക്കുന്നു. അതുകാരണം ഇപ്പോൾ ചില വർക്ക്സ് പെൻഡിങ് ആയി കിടക്കുന്നു, കഴിയുന്നതും വേഗം പുതിയ പവർ ടൂള്‍സ് വാങ്ങി തന്നാല്‍ മാത്രമേ ആ പ്രശ്നങ്ങൾ തീരൂ.”

 

അത് കേട്ട് എനിക്ക് ശെരിക്കും പ്രെഷർ കേറി, എന്റെ പല്ല് കടിച്ച് ഞെരിച്ചില്ലായിരുന്നെങ്കിൽ ഞാൻ ദേഷ്യത്തില്‍ അലറി പോകുമായിരുന്നു.

 

പക്ഷേ എല്ലാം നിയന്ത്രിച്ച് കൊണ്ട്‌ ഞാൻ ചോദിച്ചു, “അയാൾ കക്കാത്തതായി എന്തെങ്കിലും ബാക്കി ഉണ്ടോ ഇവിടെ, റിസ്വാൻ?”

 

എന്റെ ചോദ്യം കേട്ട് റിസ്വാൻ തല ചൊറിഞ്ഞു.

 

“എനിക്ക് നമ്മുടെ യാര്‍ഡിലുള്ള എല്ലാത്തിന്റെയും ഒരു കംപ്ലീറ്റ് ലിസ്റ്റ് വേണം, റിസ്വാൻ. എക്യപ്മെൻസ്, മെറ്റീരിയൽസ്, ടൂള്‍സ് എന്ന് തുടങ്ങിയ സകലതിന്റേയും ലിസ്റ്റ്. മനസ്സിലായോ റിസ്വാൻ?”

Leave a Reply

Your email address will not be published. Required fields are marked *