അഞ്ചന ചേച്ചി 1 [Cyril]

Posted by

 

അച്ഛന്‍റെ രണ്ടാം വിവാഹം കഴിഞ്ഞ് അച്ഛൻ ഭയന്നത് പോലെ ഒന്നും തന്നെ സംഭവിച്ചില്ല. എന്റെ രണ്ടാനമ്മ, സുധ, എന്നെ അവരുടെ സ്വന്തം മകനായി തന്നെയാ സ്നേഹിച്ചതും വളര്‍ത്തിയതും. എനിക്കും എന്റെയീ അമ്മയോട് സ്നേഹം മാത്രമേയുള്ളു.

 

രാകേഷിന് എന്നോട് സ്നേഹം ഉണ്ടെങ്കിലും അവനത് പുറത്ത്‌ കാണിക്കാറില്ല, ചിലപ്പോൾ അതുകൊണ്ടാവാം ഞാനും അവനോട് അധിക സ്നേഹം കാണിക്കാത്തത്.

 

പക്ഷേ നെഷിധയ്ക്ക് എന്നെ ജീവനാണ്, അതുപോലെ  എന്റെ ജീവനേക്കാളും വലുതാണ് നെഷിധ എനിക്ക്.

 

എന്നാൽ എനിക്കു തരുന്ന സ്നേഹത്തിന്‍റെ പകുതി പോലും നെഷിധ രാകേഷിന് കൊടുക്കാത്ത കാരണം ഇപ്പോഴും എനിക്കറിയില്ല.

 

ഒരുപക്ഷേ കുഞ്ഞുനാൾ തൊട്ടേ നെഷിധയെ എന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു കൊണ്ട്‌ നടന്നത് കൊണ്ടുമാവാം.

 

എനിക്ക് 6 വയസ്സ് ഉള്ളപ്പോൾ ആണ് എന്റെ അനിയനും അനിയത്തിയും ജനിച്ചത്. അവരെ എന്റെ കൈയിൽ തരാൻ ഞാൻ എപ്പോഴും ശാഠ്യം പിടിക്കുമായിരുന്നു. പക്ഷേ ഏതാനും മാസങ്ങൾ കഴിഞ്ഞ് അവരുടെ കഴുത്ത് ഉറച്ച ശേഷം മാത്രമാണ് അമ്മ അവരെ എന്റെ മടിയില്‍ കിടത്തി തന്നത്.

 

മൂന്ന്‌ വയസ്സ് വരെ രാകേഷ് അമ്മയെ വിട്ട് ആരോടും പോവില്ലായിരുന്നു. എന്റെ മടിയില്‍ കിടത്തിയ നിമിഷം തന്നെ അവന്‍ കരയാന്‍ തുടങ്ങും, അതുകൊണ്ട്‌ അവനെ ഞാൻ എടുക്കില്ല.

 

പക്ഷേ നെഷിധ അങ്ങനെയല്ല. അവൾ എപ്പോഴും എന്റെ മടിയില്‍ കരയാതെ കിടന്ന് കളിക്കും. അവളെ എടുത്തുകൊണ്ട്‌ നെഞ്ചോട് ചേര്‍ത്തു പിടിച്ചു നടക്കുന്നത് എനിക്ക് പ്രിയപ്പെട്ട കാര്യമായിരുന്നു. അങ്ങനെ ഞാൻ സ്കൂൾ കഴിഞ്ഞു വന്നാലും, അവധി ദിവസങ്ങളിലും ഒക്കെ ഞാൻ നെഷിധയുടെ കൂടെയാണ് സമയം ചിലവഴിച്ചിരുന്നത്.

 

അതുപോലെ നെഷിധ എപ്പോഴും എന്നോടാണ് കൂടുതൽ അടുപ്പവും സ്നേഹവും കാണിച്ചിരുന്നത്. സ്കൂള്‍ ആയാലും കോളേജ് ആയാലും   അവിടെ നടന്ന മുഴുവന്‍ കാര്യങ്ങളും നെഷിധ എന്നോട്  പറയുന്നത് ശീലമാക്കിയിരുന്നു. ആ സ്വഭാവം ഇപ്പോഴും തുടരുന്നു.  എന്നും ക്ലാസ് കഴിഞ്ഞ് വീട്ടില്‍ വന്നതും കോളേജില്‍ നടന്ന എല്ലാ കാര്യങ്ങളും വാട്സ്ആപ് വഴി അവള്‍ ഒന്ന് വിടാതെ എന്നോട് പറയും.

Leave a Reply

Your email address will not be published. Required fields are marked *