ഇനി വീണ്ടും നമുക്ക് കാര്യത്തിലേക്ക് വരാം…
ഇന്ന് ഈ കിടന്നുറങ്ങുന്ന ഞാൻ ബാംഗ്ലൂരിലെ അറിയപ്പെടുന്ന ഒരു ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ് ആണ്…. അത്യാവശ്യം നല്ല പേരും ഉണ്ടെന്ന് കൂട്ടിക്കോ… വയസ്സ് മുപ്പതാവുന്നു… ചെറിയ ചെക്കനാണേലും ചികിത്സയിൽ ഒരു കൈയബദ്ധം പോലും പറ്റിയിട്ടില്ല….
പാതി ഉറക്കത്തിൽ കണ്ണിന്റെ പകുതി മാത്രം തുറന്നു കട്ടിലിൽ കിടന്ന ഞാൻ ബെല്ലടിച്ച ഫോണെടുത്തു ചെവിയിൽ വെച്ചു…
അജു… അച്ഛനാടാ…
അച്ഛാ പറ… ഞാൻ ഉറങ്ങുവാരുന്നു… രാത്രിയിൽ ഒരു സർജറി ഉണ്ടാരുന്നു…
എനിക്കറിയാം… മോനെ.. എനിക്കൊരു കാര്യം പറയാനുണ്ട്…
പറഞ്ഞോ… ഞാൻ കേൾക്കുന്നുണ്ട്…
അച്ഛന് ഒരബദ്ധം പറ്റിയെടാ…..
അബദ്ധമോ… എന്ത് പറ്റി പറ..
മോനെ ദേവി പ്രെഗ്നന്റ് ആയെടാ…
പകുതി തുറന്നു വെച്ച കണ്ണുകളിൽ പുതിയൊരു വെട്ടം വന്നടിച്ച പോലെ ഞാൻ ഞെട്ടി എഴുന്നേറ്റിരുന്നു…
അച്ഛാ എന്താ ഈ പറയുന്നേ…..
ആണെടാ… ഇന്നലെ രാത്രി ഡോക്ടറിനെ കണ്ടു…. ഉറപ്പിച്ചെടാ…
അച്ഛനെന്തിനാ അതിനു ഇത്ര സങ്കടപ്പെടുന്നേ…. നല്ല കാര്യമല്ലേ…
മോനെ.. നിനക്കൊരു നാണക്കേടാവില്ലേ…
അയ്യേ… എനിക്കെന്ത് നാണക്കേട്…. സന്തോഷം മാത്രമേ ഉള്ളൂ….. നിങ്ങളൊക്കെ പോയാലും എനിക്ക് ആരേലും വേണ്ടേ അച്ഛാ….
അപ്പോ നിനക്ക് കുഴപ്പമില്ലല്ലോ അല്ലേ…
ഒട്ടും ഇല്ല… കുഞ്ഞുങ്ങളില്ലാതിരുന്ന ദേവുവിന് ദൈവം കൊടുത്തതാ…
ഇപ്പോഴാ മോനെ എനിക്ക് സന്തോഷായെ…. ദേ ഞാൻ അവളുടെ കയ്യിൽ കൊടുക്കാം…. നിങ്ങൾ സംസാരിക്ക്… അവൾക്കൊരു നാണക്കേടുണ്ട് കേട്ടോ നിന്നോട് പറയാൻ…
അത് സാരമില്ലഛാ കൊടുക്ക്….
അജൂ……
കുറച്ചു ദിവസം കൂടി ഞാൻ ദേവുവിന്റെ ശബ്ദം കേട്ടു….
മോളെ ദേവൂ….. കോളടിച്ചല്ലോ നിനക്ക്..
ടാ കളിയാക്കല്ലേ പ്ലീസ്….
ഞാൻ കളിയാക്കില്ലലോ… ഞാനൊരു അച്ഛനാവാൻ പോകുവല്ലേ….
ടാ ചെറുക്കാ…. ഇതിന്റെ അച്ഛൻ അപ്പുറത്തുണ്ട് കേട്ടോ..
അയ്യോ… അപ്പോ ഞാനല്ലേ അച്ഛൻ….
നല്ല മോഹമാണല്ലോ എന്റെ മോന്…