അത് ഞാൻ വീട്ടിൽ ചെന്ന് ഇട്ടപ്പോ എല്ലാവർക്കും ഭയങ്കര ഇഷ്ടം ആയി . ഞാൻ വേറെ ഒരു ഡ്രസ്സ് ആയിരുന്നു എടുത്തത് ഇന്ന് ഇടാൻ . എല്ലാവരും പറഞ്ഞു വർക് കുറവ് ആണെങ്കിലും ഇട്ടിട്ട് കാണാൻ നല്ല ഭംഗി ഇതിൽ ആണെന്ന്. പിന്നെ ഞാൻ കരുതി ഇത് ഇടാൻ എന്ന് , എങ്ങനെ ഉണ്ട്
നിച്ചു : നല്ല ഭംഗി ഉണ്ട് ചേച്ചി , ചേച്ചിക്ക് നല്ല ചേർച്ച ഉണ്ട് ഇത്
ഞാൻ ഇന്നലെ പറഞ്ഞില്ലേ അടിപൊളി ലുക്ക് ഉണ്ട് എന്ന് .
നിൻ്റെ അഭിപ്രായം കൊണ്ട് മാത്രം ആണ് ഞാൻ ഇത് എടുത്തത് , നിനക്ക് നല്ല സെലക്ഷൻ സെൻസ് ഉണ്ട് അല്ലേ ☺️
ഇതൊക്കെ എന്ത് 😎
😄😄 ഭക്ഷണം കഴിച്ചില്ലല്ലോ
ഇല്ല
എന്നാ ചെല്ല്ട്ടോ
ഞങ്ങൾ താഴേക്ക് ഇറങ്ങി
ഏട്ടൻ എപ്പഴാ അവർക്ക് ഡ്രസ്സ് സെലക്ട് ചെയ്ത് കൊടുത്തേ ?
ഇന്നലെ ഗിഫ്റ്റ് വാങ്ങാൻ നെസ്റ്റോയിൽ പോയപ്പോൾ ഇത്ത അവിടെ ഉണ്ടായിരുന്നു . ഒറ്റയ്ക്ക് നിന്നപോ ഞാൻ ഒന്ന് ഹെൽപ് ചെയ്യാൻ പോയ് 😜
ഞാനെങ്ങനും ഒന്ന് കൂടെ വരാൻ പറഞ്ഞ എന്തൊരു ഡിമാൻഡ് ആണ്, തെണ്ടി. വേറെ വല്ല പെണ്ണുങ്ങളും പറയുമ്പോ എന്തൊരു ഹെല്പിങ്
😄😄 അത് നി , നിൻ്റെ കൂടെ വന്നാ aa ദിവസം അങ്ങ് പോകും . ഇത് വെറും അരമണിക്കൂർ . സിംപിൾ.
ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ച് നേരെ വീട്ടിലേക്ക് പോയ് .
ഒരു 6 മണി ആയപ്പോൾ ഇത്തയും നബീൽ ഇക്കയും കൂടി വീട്ടിലേക്ക് ഒരു പൊതിയുമായി കയറി വന്നു .
അച്ഛൻ : എന്തായി തിരക്കോകെ കഴിഞ്ഞോ
നബീൽ : ഏകദേശം എല്ലാം കഴിഞ്ഞു . ഞാൻ മറ്റന്നാൾ ഗൾഫിലേക്ക് പോകും , അത്യാവശ്യം തിരക്കും ഉണ്ട് അതിന് മുൻപ് എല്ലാ വീടുകളിലും ഒന്ന് കയറി പരിചയപെടാം എന്ന് കരുതി