ആ അത്യന്ധം ആവേശകരമായ മുഹൂർത്തത്തിലും, ഞാൻ നേരെ നടന്നു ചെന്നത് തറയിൽ വീണു കിടക്കുന്ന മാളുവിൻറ്റെ അടുത്തേക്കായിരുന്നു, ഞാൻ അവളെ ഷോൾഡറിൽ പിടിച്ചു ഉയർത്തിയതും അവൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു ” സമ്മതിച്ചു ചേച്ചി,, ഞാൻ തോൽവി സമ്മതിച്ചിരിക്കുന്നു,, നിങ്ങൾ വളരെ വലിയ ഡാൻസർ തന്നെയാണ്”,
ഇത്രയും പറഞ്ഞു മാളു എൻ്റെ കാൽക്കൽ തൊട്ടു വണങ്ങാൻ തുടങ്ങിയതും, ഞാൻ അവളെ തടഞ്ഞു, (ഇവിടെയുള്ളവർക്ക് ഇങ്ങനെയുള്ള മര്യാദകൾ സാധാരണമായിരിക്കാം, പക്ഷെ എനിക്കിതൊന്നും ശീലമില്ലാത്ത കാര്യങ്ങളാണ്, എന്തോ അവൾ അപ്പോൾ എന്നോട് കാണിച്ച ആ ബഹുമാനം കാരണം എനിക്ക് അവളോടുള്ള അസൂയ അലിഞ്ഞില്ലാതായി എന്ന് മാത്രമല്ല അവളോട് വല്ലാത്ത സ്നേഹവും തോന്നിത്തുടങ്ങി)!!
പ്രേകഷകരുടെ കരഘോഷങ്ങൾ അപ്പോഴും തീർന്നിട്ടുണ്ടായിരുന്നില്ല, ആദ്യമായിട്ടാവും അവർ ഇത്രയും ആവേശകരമായ ഒരു മത്സരത്തിന് സാക്ഷ്യം വഹിക്കുന്നത് എന്ന് അവരുടെ മുഖത്തെ സന്തോഷം കണ്ടാൽ തന്നെ അറിയാം!!
അല്പം കഴിഞ്ഞതും, സദ്യ പാകമായിട്ടുണ്ടെന്നും എല്ലാവരോടുമായി തീന്മേശയുടെ ഭാഗത്തേക്ക് ചെല്ലാനും ആരോ ഒരാൾ വിളിച്ചു പറഞ്ഞു!!
ഞാൻ വീട്ടിനകത്തേക്ക് കയറുമ്പോൾ, മഹി ഏതോ ഒരു കൈക്കുഞ്ഞിനെ മടിയിലിരുത്തി താലോലിക്കയായിരുന്നു, നല്ല രസമുണ്ടായിരുന്നു മഹിയെ അങ്ങനെ ഒരു കോലത്തിൽ കാണാൻ.
ഞാൻ കപടദേഷ്യം ഭാവിച്ചു കൊണ്ട് മഹിയുടെ അടുത്തേക് ചെന്ന് ചോദിച്ചു
ഞാൻ: സത്യം പറഞ്ഞോ,, ആരുടെയാ ഈ കൊച്ചു??
മഹി: (പേടിച്ച പോലെ അഭിനയിച്ചു കൈകൂപ്പിക്കൊണ്ട് പറഞ്ഞു) ഓഹ്,,, എൻ്റെ പൊന്നേ,, ഏതോ ഒരു സ്ത്രീ കുറച്ചു നേരം നോക്കുമോ എന്ന് ചോദിച്ചപ്പോ കൊതികൊണ്ടു വാങ്ങിച്ചതാ,,, നീ വെറുതെ എന്നെ ആരാന്റ്റെ കൊച്ചിന്റെ തന്തയാക്കല്ലേ,,,
ചിത്ര: അവൻ്റെ കാതിലേക്കു ചുണ്ടു ചേർത്ത് രഹസ്യം പോലെ പറഞ്ഞു ” സാറിനു ഇത്രയ്ക്കു കൊതിയുണ്ടെങ്കിൽ, സ്വന്തമായി ഒരെണ്ണത്തിനെ ഉണ്ടാക്കരുതോ??,,,
മഹി: പിന്നെന്താ,, നൂറു വട്ടം സമ്മതം,, പക്ഷെ നിൻറ്റെ ഫുൾ സപ്പോർട്ട് ഇണ്ടായിരിക്കണം,,
ഇത്രയും പറഞ്ഞു അവർ രണ്ടുപേരും ഒരുപോലെ പൊട്ടിച്ചിരിച്ചു,,,
മഹി തുടർന്നു: എന്നാ നീ പോയി ആന്റ്റിയോടൊപ്പം ഭക്ഷണം കഴിക്കാൻ നോക്കു, ഞാൻ ഈ കൊച്ചിനെ തിരിച്ചേല്പിച്ചു കഴിഞ്ഞാൽ വരാം.