ഞാൻ : എടാ എല്ലാർക്കും തെറ്റ് പറ്റും ഞാൻ ആയിട്ട് ഇനി അവളുടെ അടുത്തേക്ക് പോവുന്നില്ല പോരെ
സൂര്യ : അത് മതി…
ഞാൻ : അതെ ശെരി ഞാൻ. മാമനെ കണ്ടിട്ട് വരാം
നന്ദൻ : ഞാനും വരണോ
ഞാൻ : വേണ്ട…
രാവിലെ പോയ ഞാൻ രാത്രി ആയപ്പോ ആണ് തിരിച്ച് വന്നത് …
ഇത് ഒരു പതിവായി രണ്ട് ദിവസം കഴിഞ്ഞതും
⏩ 11 :00 സൂര്യ ശ്രീ അമ്മു നന്ദൻ : നാലും കൂടെ അമ്മുവിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ട് വരുന്ന വഴി
ശ്രീ : ടാ അവൾക്ക് സപ്പ്‌ളിമെൻ്ററി ടാബ്‌ലറ്റ് വാങ്ങണം വല്ല മെഡിക്കൽ ഷോപ്പിൻ്റെ മുന്നിൽ നിർത്ത് ….
സൂര്യ. കാർ ഒതുക്കി
പെട്ടെന്ന് ബൈക്കിൻ്റെ ശബ്ദം
നന്ദൻ : ഇന്ദ്രൻ ആണ് തോന്നുന്നു …
സൂര്യ കണ്ണാടി വഴി നോക്കി …
സൂര്യ : അവൻ തന്നെ 🧐 ഹേ ഇവളോ
നന്ദൻ : ദേ സൂസി അവൻ്റെ കൂടെ
സൂര്യ : നിനക്ക് തോന്നിയത് ആയിരിക്കും 😐😐
നന്ദൻ : അത് അവൻ അല്ല തോന്നുന്നു
വീണ്ടും വണ്ടി തിരിച്ച് പോയി
അമ്മു : ഇപ്പൊ എന്ത് പറയുന്നു ….🥺 😊 സാരം ഇല്ല എന്നെ വേദനിപ്പിച്ച് കൊതി തീരുമ്പോ നിർത്തിക്കോളും.. നമ്മക്ക് പോവാം ….
പെട്ടെന്ന് വണ്ടിക്ക് മുന്നിൽ ബൈക് വന്ന് നിന്നു….
ഞാൻ : നിങ്ങള് എന്താ ഇവിടെ
സൂര്യ : നീ എന്താ ഈ ശവത്തിൻ്റെ കൂടെ…
ഞാൻ : ഏയ് ഞങ്ങള് ചുമ്മാ കറങ്ങാൻ … അപ്പോ ശെരി ഞങ്ങള് വൈകീട്ട് വരാം കേട്ടോ …. പോവാ ടാ…
സൂസി : ഉം 😃
സൂര്യ : എന്താ ഇവൻ
അമ്മു ബൈക്ക് പോയതിന് പിന്നാലെ കരയാൻ തുടങ്ങി….
ശ്രീ : സാരം ഇല്ല അവൻ്റെ മനസ്സിൽ എന്തോ ഉണ്ട്
അമ്മു : അതെ ഞാൻ കരയണം അല്ലെങ്കിൽ മരിക്കുന്നത് കാണണം അതാണ് അവന് വേണ്ടത് … അല്ലടി ഞാൻ അത്ര വലിയ തെറ്റാണോ ചെയ്തത്….പറ