ഞാൻ : എനിക്ക് അറിയാം നീ പറഞ്ഞത് ഒക്കെ ദേഷ്യത്തോടെ ആണ് എന്നൊക്കെ അറിയാം പക്ഷേ നിൻ്റെ വായിൽ നിന്ന് കേക്കുമ്പോ എൻ്റെ അവസ്ഥ നീ ആലോചിച്ച് നോക്കിയിട്ടുണ്ടോ … ദേ ഈ സാധനം പൊട്ടി ചോര വരും ഞാൻ നെഞ്ചത്ത് കൈ വച്ച് ആഞ്ഞ് ആഞ്ഞ് തല്ലി….
അതും പറഞ്ഞ് ഞാൻ വെളിയിലേക്ക് പോയി….
⏩ സമയം പൊയ്ക്കൊണ്ടെ ഇരുന്നു
ഞാൻ പുറത്ത് വണ്ടിയിൽ ചാരി ഇരുന്ന് ഫോൺ സംസാരിക്കുക ആയിരുന്നു ….
മുന്നേ നടന്ന സംഭവത്തിന് മൂല കാരണം ആയാ തെണ്ടികൾ തിരിച്ച് വന്നു…
വണ്ടിയിൽ നിന്ന് ഇറങ്ങിയ നന്ദൻ എൻ്റെ അടുത്തേക്ക് വന്നു
മാറടാ ഞാൻ അവൻ്റെ കൈ തട്ടി മാറ്റി
എന്താ ടാ ദേഷ്യം ആണോ നന്ദൻ വീണ്ടും കൈ എൻ്റെ തോളിൽ ഇട്ട് ചോദിച്ചു
മോന്ത കണ്ട അറിഞ്ഞൂടെ കൊന്നോ അവളെ അമർ അങ്ങോട്ട് വന്നു
അപ്പോ നീയും കൂടെ അറിഞ്ഞൊണ്ട് ആണ് ഞാൻ അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു….
അതെ എത്ര കാലം ഇങ്ങനെ നടക്കും പറ അവൻ എന്നെ നോക്കി ചീറി
ഇനി ഇങ്ങനെ തന്നെ ആയിരിക്കും വേണേൽ മതി ഇല്ലെങ്കിൽ പോ ഞാൻ അവനോടായി പറഞ്ഞിട്ട് ഉള്ളിലേക്ക് പോയി
⏩ 2:45
ഞാൻ : ഉറക്കം വരുന്നില്ല മൈര് ചെ
അടുത്ത് കിടക്കുന്ന റെമോ ഒടുക്കത്തെ കൂർക്കം വലി ….
ഞാൻ : ഇവൻ്റെ ഒക്കെ ആണ് ജീവിതം ഒരു ടെൻഷൻ ഇല്ല അല്ല ഒരുകണക്കിന് അവനെങ്കിലും സന്തോഷം ആയിട്ട് ഇരിക്കട്ടെ …
ഞാൻ വീണ്ടും കിടന്ന് ഇങ്ങനെ ഓരോന്ന് ആലോചിച്ചു…അവസാനം ഒന്ന് മുതൽ നൂറ് വരെ എന്നാണ് തുടങ്ങി എപ്പഴോ ഉറങ്ങി പോയി…
⏩ അടുത്ത ദിവസം രാവിലെ 11 മണി
പാവം സൂസി എന്നാലും അവൾക്ക് എങ്ങനെ ഈ മണ്ടത്തരം പറ്റി ഹരി കൊണ്ട് പെടിതിയത് ആയിരിക്കും
സൂര്യ : എന്ത് പാവം സൂസിയൊ
ഞാൻ ; എന്താ
നന്ദൻ : മിണ്ടി പോവരുത് …പാവം സൂസി പോലും നിനക്ക് വട്ടായോ ടാ മൈരെ എനിക്ക് അറിയാതെ ചോദിക്കുക ആണ്. …. എന്താ ടാ എല്ലാം തല തിരിഞ്ഞ് ചെയ്യുന്നത് സൂസി പാവം പോലും ….