വധു is a ദേവത 32 [Doli]

Posted by

ഞാൻ ഫോൺ നന്ദന് കൊടുത്തിട്ട് വീഡിയോ ഇടാൻ ഏൽപ്പിച്ചു… അവൻ അത് വൃത്തിക്ക് എഡിറ്റ് ചെയ്ത് ഇട്ട് കാണും ….

ഒരു ഏട്ടേകാൽ ആയപ്പോ പിള്ളേര് എല്ലാം കൂടെ ഒരു പാട്ട് ഒക്കെ വച്ച് സൂര്യ × ശ്രീ രണ്ട് പേരെയും ക്ലീഷെ സെറ്റപ്പിൽ വിളിച്ച് കൊണ്ട് വന്ന് ഡാൻസ് കളി ഒക്കെ ആയി ഞാൻ ഇതൊക്കെ ആയപ്പോ നൈസിന് വലിഞ്ഞ് മുറ്റത്ത് പോയി ഇരുന്നു….

” എനിക്ക് ഒരു ജീവിതം ഉണ്ടായിരുന്നു ഞാൻ ആഗ്രഹിച്ച നേടിയ ജീവിതം സമയ ദോഷം കൊണ്ട് ഇല്ലാതായ എൻ്റെ ജീവിതം …. ദൈവനിശ്ചയം ”

ഒരു കൈ വന്ന് എൻ്റെ തോളിൽ കൈ ഇട്ടു….

ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി…

റെമോ : എന്ത് അടുത്ത വല്ലതും പ്ളാൻ ചെയ്യാൻ ആണോ

ഞാൻ : ഏയ് ഞാൻ വെറുതെ അവിടെ എന്തിനാ എല്ലാരും ഹാപ്പി ആയി ഇരിക്കുമ്പോ വെറുതെ അത് നശിപ്പിക്കാൻ ആയിട്ട് …

റെമോ : എന്താ ടാ എന്താ നിൻ്റെ കുഴപ്പം നീ എന്നോട് പറ

ഞാൻ : എനിക്ക് ഒരു കുഴപ്പവും ഇല്ല

റെമോ : നീ എന്നെ ഇങ്ങനെ ആണോ കണ്ടത് എന്ന് എനിക്ക് അറിയില്ല പക്ഷേ ഞാൻ നിൻ്റെ സ്വന്തം സഹോദരൻ ആയിട്ട് ആണ് കാണുന്നത് … അറിയാലോ നീ പറ നിനക്ക് എന്താ കുഴപ്പം ….

ഞാൻ : ഇപ്പൊ അതിൻ്റെ അകത്ത് എല്ലാരും ഇല്ലെ അല്ല ഒട്ട് മിക്ക എല്ലാരും ഇല്ലെ

റെമോ : അതെ

ഞാൻ : എല്ലാരും ഹാപ്പി അല്ലെ…

റെമോ : അല്ല നിൻ്റെ ഭാര്യ ഹാപ്പി അല്ല

ഞാൻ ; ശെരി കുറച്ച് പേര് എങ്കിലും ഹാപ്പി അല്ലെ ….

റെമോ : അതെ …

ഞാൻ : നിനക്ക് അറിയോ കഴിഞ്ഞ രണ്ട് മാസം ആയി കാണില്ലേ ഇത് സംഭവിച്ചിട്ട്

റെമോ : ആയിക്കാണും

ഞാൻ : ഞാൻ കഴിഞ്ഞ രണ്ട് മാസം ആയി സമാധാനം എന്താ എന്ന് അറിഞ്ഞിട്ട് …

Leave a Reply

Your email address will not be published. Required fields are marked *