സൂര്യ : ഉം….
ഞാൻ : എന്താ ഭാര്യയും ഭർത്താവും ഒരു ചർച്ച ….ഞാൻ അവൻ്റെ തോളിൽ കൈ ഇട്ട് ഇരുന്നു…
സൂര്യ : കൈ എടുക്ക്
ഞാൻ : എന്താ ടാ ഭാര്യ അയപ്പോ നമ്മളെ വേണ്ടേ
സൂര്യ : നീ എൻ്റെ അടുത്ത് എന്തെങ്കിലും മറക്കുന്നുണ്ടോ….
ഞാൻ ; എന്താ ഇപ്പോ അങ്ങനെ ഒരു ടോക്ക്
സൂര്യ : പറ
ഞാൻ : ഇല്ല എന്താ
സൂര്യ : എന്നിട്ട് നീ മസ്കറ്റ് പോവാൻ വിസക്ക് കൊടുത്തിട്ട് എന്നോട് പറയാത്തത് എന്താ ….
ഞാൻ : അത് എൻ്റെ ഒന്നും അല്ലാ
സൂര്യ : പിന്നെ
ഞാൻ : അത് വീർ ഭായ്ക്കാണ് പുള്ളിക്ക് ജോലി സെറ്റ് ആയിട്ടുണ്ട് അപ്പോ പപ്പയുടെ സ്ഥിരം ട്രാവൽസ് ഉണ്ട് അവിടെ കൊടുത്ത് എളുപ്പത്തില് റെഡി ആക്കി തരാം എന്ന് പറഞ്ഞ് ഞാൻ ആണ് കൊണ്ട് വന്നത്….
സൂര്യ : കള്ളം
ഞാൻ ; അല്ല ബ്രോ …ഇപ്പൊ വിളിക്കട്ടെ.
സൂര്യ : വിളിക്ക് എന്നാ…
ഞാൻ ഫോൺ എടുത്ത് വിളിക്കാൻ പോയി
സൂര്യ : വേണ്ട വേണ്ട
ഞാൻ : അതെ ഇത് റൂഹി ഓണത്തിന് ഇങ്ങോട്ട് വരും അപ്പോ അവളുടെ കൈയ്യില് കൊടുത്ത് വിടാം അതാ…. പ്ളാൻ
ശ്രീ : സത്യം
ഞാൻ : അതെ സത്യം
ശ്രീ : ശെരി…
ഞാൻ : അതെ എന്താ പരിപാടി അപ്പോ പിന്നെ ഇത് വെറും ഒരു ഇതാണ് കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല കേട്ടല്ലോ
സൂര്യ : എടാ നാറി നീ മറ്റത് അല്ലേ ഉദ്ദേശിച്ചത്
ഞാൻ : അതെ എന്താ അതിന് പ്ളാൻ ഒന്നും എൻ്റെ കൈയ്യില് ഇല്ല ….
സൂര്യ : അയ്യാ നടക്ക് വാ ബിരിയാണി വക്കാ
ഞാൻ : നീയും ഉണ്ടോ
സൂര്യ : നീ വാ നമ്മക്ക് പൊളിക്കാം
⏩ ഞാൻ മുറിയിൽ പോയി ഡ്രസ്സ് മാറി വന്ന് വെപ്പ് തുടങ്ങി പിള്ളേര് എല്ലാം കൂടെ അടുക്കള ഒരു കള്ള് ഷാപ്പ് ആക്കി … പാട്ടും ഡാൻസും അടിയും ഇടിയും ഒക്കെ ആയിട്ട് ഒരു കിടിലം ഫൂഡ് അതിൻ്റെ ഇടക്ക് ഒരു കിടിലം റീൽ കൂടെ എടുത്ത് രാത്രി എട്ട് മണി ഒക്കെ ആയപ്പോ സംഗതി തീർന്നൂ….