അവൾ ഓടി പോയി അമ്മുവിനെ ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി….
അമ്മു : സാരം ഇല്ല ഒക്കെ നല്ലതിന് വേണ്ടി അല്ലേ…അമ്മു ചിരിച്ച് കൊണ്ട് പറഞ്ഞു
അമ്മു പുറകിലേക്ക് നോക്കി സൂര്യയുടെ കണ്ണുകളിലേക്ക് നോക്കി എവിടെ എന്ന് തല ആട്ടി ചോദിച്ചു അവൻ ഇല്ല എന്ന് തല ആട്ടി
അമർ : വന്നോ ഒക്കെ അല്ലേ അളിയാ കുഴപ്പം ഒന്നും ഇല്ലലോ
സൂര്യ : ഇല്ല
അമർ : അവൻ എവിടെ
സൂര്യ : അവൻ അവളെയും കൊണ്ട് പോയി … അവൻ നടന്നത് മുഴുവൻ പറഞ്ഞു…
അമർ : ഇത് ശെരി ആവില്ല …നോക്കാം …വരട്ടേ…
⏩ 17:43
ഞാൻ കാറും കൊണ്ട് വീട്ടിലേക്ക് വന്നൂ….
അമറും നന്ദനും ഉമ്മറത്ത് തന്നെ ഉണ്ട്…
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി …
ഞാൻ : ടാ അമറേ വണ്ടി ഒന്ന്
അമർ ഇറങ്ങി വന്ന് ചാവി വാങ്ങി… അല്ലാ എങ്ങോട്ട് പോയത് അവൻ എന്നോട് ചോദിച്ചു
ഞാൻ : ഫോക്സ്വാഗൺ ഷോ റൂം വരെ
അമർ : എന്താ കാര്യം
ഞാൻ : സൂസിക്ക് ഒരു വണ്ടി എടുക്കാൻ ബുക്ക് ചെയ്തു പത്ത് ദിവസം കഴിയുമ്പോ കിട്ടും… വെർട്ടസ്സ്
അമർ : നീ എന്താ അവളുടെ പണിക്കാരൻ ആണോ
ഞാൻ ; ഓ വണ്ടി ബുക്ക് ചെയ്യാൻ പോവുമ്പോ കൂടെ പോയാ പണിക്കാരൻ ആവോ …അവൾക്ക് ഇതൊന്നും അറിയില്ല പിന്നെ സെറ്റ് ചെയ്ത് കൊടുത്തു….അല്ല പാർട്ടി ഉണ്ട് ഇന്ന് ഒരുക്കം ഒന്നും ഇല്ലെ …
അച്ചു ; എല്ലാം സെറ്റ് നീ പറഞ്ഞ പോലെ മട്ടൻ ചിക്കൻ എല്ലാം വാങ്ങി വച്ചിട്ടുണ്ട് ഇനി നീ വന്നാ മതി …
ഞാൻ : ദേ പോയി ദാ വന്നൂ….
അച്ചു : പോയിട്ട് വാ ….
ഞാൻ നടന്ന് ഉള്ളിലേക്ക് പോയി എൻ്റെ മുറിക്ക് മുന്നിലേക്ക് പോവുന്ന വഴി ആണ് ഒരു സംസാരം കേട്ടത്….
ഞാൻ കതകില് തട്ടി ഹലോ ഉള്ളിലേക്ക് വരാമോ