നന്ദൻ : എന്തോ ഉണ്ടല്ലോ
ഞാൻ : അതെ ഒരു കാര്യം ഉണ്ട് പേടിക്കണ്ട …
അച്ചു : എന്താ അത്
ഞാൻ : അത് മറ്റെ പട്ടാളവും വിഷ്ണുവും കൂടെ ശ്രീയെ പിടിച്ച് കൊണ്ട് പോവാൻ പ്ളാൻ ഉണ്ട്
അച്ചു : ആര് പറഞ്ഞു
ഞാൻ : ആര് പറഞ്ഞു
ഞാൻ : അതൊക്കെ ഞാൻ അറിഞ്ഞു
സൂര്യ : ഓ സൂസി ആയിരിക്കും ഇത് ചതി ആണ്
ഞാൻ : ആര് പറഞ്ഞ എന്താ … സംഭവം ഉള്ളതാ …അവളെ കൊണ്ട് പോയാ അവനെ കൊണ്ട് കെട്ടിക്കും നോക്കിക്കോ അയാൾക്ക് വാശി ആണ്
സൂര്യ : അങ്ങനെ ഒന്നും പിടിച്ച് കൊണ്ട് പോവാൻ പറ്റില്ല …
ഞാൻ : അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല നീ എന്താ വച്ചാ ചെയ്തോ ഞാൻ നിങ്ങളുടെ കാര്യത്തില് പറയാൻ ആളല്ല ✋
നന്ദൻ : അങ്ങനെ പോവാതെ എന്തെങ്കിലും നിൻ്റെ ഉള്ളില് ഉണ്ടാവുമല്ലോ അതും കൂടെ പറഞ്ഞിട്ട് പോ
ഞാൻ : വേണ്ട സാറിന് എൻ്റെ ബുദ്ധി ഇഷ്ട്ടം ആവില്ല ഞാൻ പറയുന്നത് പിടിക്കില്ല നമ്മളെ കാണുന്നത് പോലും പിടിക്കില്ല വേണ്ട ഇനി ഞാൻ ഒന്ന് പറഞ്ഞ് എന്തിനാ കണ്ടവൻ്റേ വായിൽ ഉള്ളത് കേക്കാനോ വേണ്ട …
സൂര്യ : അല്ല പറ എന്താ വേണ്ടത്
ഞാൻ : 👀 👿 …
ഞാൻ തിരിഞ് അവരുടെ നേരെ നോക്കി …
സൂര്യ : പറ കേക്കാം
ഞാൻ : ഇത്തിരി ഡാർക് ആണ് എന്നാലും കുഴപ്പം ഇല്ല
നന്ദൻ : നീ കാര്യം പറ
ഞാൻ : രജിസ്റ്റർ മാരജ്
അമർ : ബെസ്റ്റ് അടിപൊളി
നന്ദൻ : നടന്നത് തന്നെ …
ഞാൻ : ഇതാ ഞാൻ പറഞ്ഞത് വേണ്ട നിങ്ങള് നിങ്ങളുടെ രീതിക് ചെയ്തോ എന്ന് പറഞ്ഞത് പിന്നെ അവളെ പിടിച്ച് കൊണ്ട് പോയിട്ട് ഒരു കരഞ്ഞ് ഒച്ച ഇട്ടിട്ട് കാര്യം ഇല്ല കേട്ടോ …