സൂര്യ : നോക്കാം എവിടെ വരെ പോവും എന്ന്…
⏩ ഒരാഴ്ച കറക്കം കഴിഞ്ഞ് ഇന്ദ്രനും അച്ചുവും ഇന്ന് തിരിച്ച് എത്തും
⏩ 13:23 കാബ് വീട്ടിലേക്ക് എത്തി
അമർ : അവൻ വന്നില്ലേ
അച്ചു : അവൻ വീട്ടിലേക്ക് പോയി വൈകീട്ട് വരും …
അമർ : എന്ത് കാര്യം
അച്ചു : വണ്ടിയുടെ രജിസ്ട്രേഷൻ ഒപ്പിടാൻ
സൂര്യ : അവൻ വന്നില്ലേ
അച്ചു : അവൻ വീട്ടിലേക്ക് പോയി
അമർ : മറ്റെ വണ്ടിയുടെ രജിസ്ട്രേഷൻ …..
അച്ചു ഉള്ളിലേക്ക് കേറി
എല്ലാരും അങ്ങോട്ട് വന്നൂ അവൻ കാര്യം അവരോട് പറഞ്ഞു
അച്ചു : അതെ അവൻ ഏതോ ട്രാവൽ ഏജൻസിയില് വിളിച്ച് കാര്യങ്ങള് സംസാരിക്കുന്നുണ്ട് ….
അമർ : എന്ത്
അച്ചു : ഇന്നപോലെ വിസ വേണം എന്നൊക്കെ പറയുന്നത് കേട്ടു…
അമർ : പോടാ അവനൊന്നും അങ്ങനെ ചെയ്യില്ല …
അച്ചു : എന്തോ എനിക്ക് അറിയില്ല അവൻ മനസ്സില് എന്തൊക്കെയോ പ്ളാൻ ചെയ്തിട്ടുണ്ട്…
അമ്മു : പോട്ടെ ടാ സന്തോഷം ആയിട്ട് ജീവിക്കട്ടെ …
അച്ചു : ഹേ അതൊന്നും കാര്യം ഇല്ല നീ അത് വിട് നിങ്ങൾക്ക് കൊറേ സാധനം കൊണ്ട് വന്നിട്ടുണ്ട് വാ തരാം…
അച്ചു പോയി ഇന്ദ്രൻ്റെ ബാഗ് തുറന്നു …. എല്ലാർക്കും വാങ്ങിയ സാധങ്ങൾ കൊടുത്തു…
⏩ സന്ധ്യക്ക് പുറത്ത് ഇരിക്കുന്ന പിള്ളേര്
അച്ചു : അളിയാ എന്താ പരിപാടി എന്ന് വച്ചാ ശോ ഇതാണ് കല്യാണം …എന്തോരം ആളുകൾ ആണ്
അമർ : അവൻ്റെ കല്യാണം അടിച്ച് പൊളിക്കണം എന്ന് വച്ച് ഇരുന്നതാ എവിടെ എല്ലാം പോയി
നന്ദൻ : കല്യാണം , ഈ പോക്ക് പോയാ രണ്ടും പിരിയും
അമർ : അത് സംഭവിച്ച വലിയ പ്രശ്നം ആവും ആർക്കും സമാധാനം ഉണ്ടാവില്ല…
റെമോ : ദേ അളിയൻ വരുന്നുനുണ്ട്
ഞാൻ വണ്ടി കേറ്റി ഇട്ട് നേരെ അങ്ങോട്ട് പോയി…ഞാൻ വേഗം നടന്ന് അവരുടെ അടുത്തേക്ക് ചെന്നു