വധു is a ദേവത 32 [Doli]

Posted by

ഞാൻ : ബൈ ബൈ 👋

വണ്ടി പോയതും ഞാൻ വീടിൻ്റെ ബാക്കിലെക്ക് പതിയെ നടന്നു … ഇരുട്ടത്ത് അന്തവും കുന്തവും ഇല്ലാതെ ഇങ്ങനെ നടന്നു.

🧠 ( എൻ്റെ മോൻ കഷ്ട്ടപെട്ട് അഭിനയിക്കുക ആണ് എന്ന് അമ്മക്ക് അറിയാം … എൻ്റെ മോൻ കഷട്ടപെട്ട് അഭിനയിക്കുക ആണ് എന്ന് എനിക്ക് അറിയാം .. എൻ്റെ മോൻ കഷ്ട്ടപെട്ട്)

എൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി ഇത്ര തുടച്ചിട്ടും നിക്കുന്നില്ല….

ഞാൻ ചുറ്റും ഒന്ന് നോക്കി ചീവിടിൻ്റെ ശബ്ദം എനിക്ക് ചുറ്റും ഉണ്ട് അങ് ദൂരെ ഒരു സ്ട്രീറ്റ് ലൈറ്റ് വെളിച്ചം കാണാം

ഒറ്റക്ക് അവിടെ നിന്ന് കൊണ്ട് ഞാൻ നെഞ്ച് പൊട്ടി കരഞ്ഞു… ജീവിതത്തിൽ ഒരിക്കലും കരായില്ല എന്ന് തീരുമാനിച്ച ഞാൻ എൻ്റെ പിടിത്തം വിട്ട് മണ്ണിൽ മുട്ട് കുത്തി ഇരുന്ന് കരയാൻ തുടങ്ങി ….

എൻ്റെ കുടുംബം അവരുടെ സന്തോഷം എൻ്റെ ജീവിതം എല്ലാം നഷ്ട്ടം ആയി എന്ന കാര്യം ഞാൻ തിരിച്ച് അറിഞ്ഞ നിമിഷം ആയിരുന്നു അത്…. ആ കൂരാകൂരിരുട്ടിൽ ഞാൻ എൻ്റെ എല്ലാ സങ്കടവും ഒഴുക്കി കളഞ്ഞു…

ഇങ്ങനെ ഒരു ജീവിതം എന്തിന് എന്ന് പോലും ചിന്തിക്കാൻ തോന്നി പോവും ….

അവർക്ക് സംശയം ഉണ്ടാകുന്നതിന് മുന്നേ വീട്ടിലേക്ക് പോണം ഞാൻ എണീറ്റ് അടുത്ത് കണ്ട പൈപ്പിൽ നിന്ന് വെള്ളം എടുത്ത് മുഖം കഴുകി തിരിഞ്ഞതും നന്ദൻ അവിടെ നിക്കുന്നു

നന്ദൻ : നീ എന്താ ഇവിടെ ഒറ്റക്ക് ചെയ്യുന്നത്

ഞാൻ : ഏയ് … പിസ്സടിക്കാൻ

നന്ദൻ : ശെരി കരഞ്ഞ് കഴിഞ്ഞെങ്കിൽ വാ പോവാം….

ഞാൻ : 🙄

നന്ദൻ : നിനക്ക് ഇപ്പൊ എന്നോട് പറയാൻ പോലും മടി ആയി അപ്പോ

ഞാൻ : ഏയ് ഒന്നൂല്ല ടാ … നീ വാ

നന്ദൻ : പോടാ നീ ഒരുപാട് മാറി ആരോടോക്കെയോ ഉള്ള ദേഷ്യത്തിന് നീ സ്വയം നശിക്കുക ആണ്

ഞാൻ : ഏയ് … ശെരി ഇത് ആരോടും പറയണ്ട നീ വാ…

Leave a Reply

Your email address will not be published. Required fields are marked *