നന്ദൻ : വെഷമിക്കാൻ പറഞ്ഞതല്ല …. ഡീ അവൻ്റെ വെഷമം കാണുമ്പോ ഒരു രാത്രി മുഴുവൻ നിൻ്റെ ഈ വർത്താനം കെട്ടൊണ്ട് കിടക്കുക ആണ് അവൻ്റെ പണി അറിയോ …നീ അവനോട് പറഞ്ഞത് മുഴുവൻ ആലോചിച്ച് ആലോചിച്ച് ഇങ്ങനെ ഇങ്ങനെ ഉരുകി ഉരുകി ജീവിക്കുക ആണ് അവൻ …😐
സൂര്യ : ഇപ്പോഴും അവൻ ഇത്
നന്ദൻ : എടാ ഇന്നലെ രാത്രി ടാ ഞാൻ നോക്കുമ്പോ ചെവിയിൽ വച്ച് ഉറങ്ങുന്നു എടുത്ത് നോക്കിയപ്പോ ഇത് ഒരു പത്ത് പതിനഞ്ച് സെക്കൻ്റ് ഉള്ള ഒരു ഓഡിയോ ലൂപ്പിട്ട് കേട്ടോണ്ട് കിടക്കുന്നു ഞാൻ എടുത്ത് കുറച്ച് കഴിഞ്ഞതും അവൻ ചാടി എണീറ്റ് എൻ്റെ കൈയ്യിൽ നിന്ന് പിടിച്ച് വാങ്ങി എന്നിട്ട് ഒരു ചോദ്യം നീ എന്തെങ്കിലും നോക്കിയോ എന്ന്
സൂര്യ : നീ എന്ത് പറഞ്ഞു
നന്ദൻ : ഞാൻ പറഞ്ഞു ഇല്ല എന്ന് …
സൂര്യ : അപ്പോ അവനോ
നന്ദൻ : അവൻ എന്നെ നോക്കിയിട്ട് ഒരു പറച്ചിൽ മേലാൽ എൻ്റെ സാധനം എടുത്താ ചവിട്ടി കൊല്ലും മൈരെ എന്ന് …
അമ്മു : എനിക്ക് അറിയാം ഇന്ദ്രൻ ഞാൻ ചെയ്തത് താങ്ങാൻ പറ്റാതെ സ്വയം നശിച്ച് വൈരാഖ്യം തീർക്കുക ആണ് …😭😭
ശ്രീ : എന്തെങ്കിലും ചെയ്യാം നീ കരയാതെ ഇരിക്ക് ഞങ്ങള് ഒക്കെ ഇല്ലെ …
⏩ 19:23
ഞാനും അച്ചുവും വീട്ടിലേക്ക് വരുമ്പോ മുറ്റത്ത് കാർ ഉണ്ട് പപ്പയും അമ്മയും ഒക്കെ വന്നിട്ടുണ്ട് അപ്പോ…
ഞാൻ വേഗം ഉള്ളിലേക്ക് പോയി…
പപ്പ : ഹാ വന്നല്ലോ
ഞാൻ : നിങ്ങള് എപ്പോ വന്നൂ
പപ്പ : കുറച്ച് നേരം ആയി നിനക്ക് വീട്ടിൽ ഒതുങ്ങി ഇരുന്നൂടെ കുട്ടാ
ഞാൻ : അതെ സാർ നാളെ എനിക്ക് പോവമ്പോ കൊണ്ട് പോവാൻ ഉള്ള സാധനങ്ങൾ ആണ്….
അച്ചു സാധനങ്ങളും ആയിട്ട് പിന്നാലെ വന്നൂ…
അച്ചു : അങ്കിൾ എന്താ പെട്ടെന്ന്
പപ്പ : ഒന്നും ഇല്ല വെറുതെ ഒന്ന് കാണാൻ … നിങ്ങള് ചെല്ല് ഞാൻ ഒരു ഫോൺ ചെയ്തിട്ട് വരാം