ബീന മിസ്സ് : പാർവതി ആരാണവൻ സത്യം പറ നീയും അവനും തമ്മിൽ എന്താ ബന്ധം
പാർവതി : അത് അച്ഛന്റെ ബിസിനസ് പാർട്ണർ ആയിരുന്ന മുകുന്ദേട്ടന്റെ മകൻ ഹരി ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ
ബീന മിസ്സ് : അപ്പോൾ അമ്പലത്തിൽ പ്രാർത്ഥിക്കാൻ അല്ല അവനെ കാണാനാണ് വന്നത് നീയല്ലേ നമ്മൾ വരുമ്പോൾ അവൻ ഹോൺ അടിച്ചത് നിനക്കുള്ള സിഗ്നൽ ആയിരുന്നു അല്ലേ. മോളെ പാറു ലക്ഷ്മിക്ക് ഒരുപാട് പ്രതീക്ഷയുണ്ട് നിന്റെ പുറത്ത് നീയായിട് തകർക്കരുത് ഇപ്പോൾ നീ പഠിക്കുന്ന കാലമാണ് അതിൽ മാത്രം ശ്രദ്ധിച്ചാൽ മതി ഈ ബന്ധം ഇവിടെ നിർത്തിക്കോണം നിന്റെ ഭാവിക്കുവേണ്ടിയാണ് ഞാൻ പറയുന്നതൊന്നും ഓർക്കണം വാ പോകാം
( ഇരുവരും തിരികെ വീട്ടിലെത്തി വീട്ടിൽ കയറി നേരെ മുറിയിലോട്ടു പോയി ഫ്രഷ് ആയി ഫോണിലെ നെറ്റ് ഓൺ ആക്കി ഫോണുമായി താഴോട്ട് ഭക്ഷണം കഴിക്കാൻ വന്നു ബീന ടീച്ചർ )
അമ്മച്ചി: എന്താ മോളെ നിന്റെ മുഖത്ത് ആകെ ഒരു മാറ്റം നല്ല ഭംഗിയുണ്ട് കുറച്ചു ചെറുപ്പമായ പോലെ
മോൻ : ശരിയാ അമ്മയെ കാണാൻ നല്ല ഭംഗിയുണ്ട് ശരിക്കും
ബീന മിസ്സ് : അതോ ടൗണിലെ ഒരു ബ്യൂട്ടിപാർലർ നടത്തുന്നത് എന്റെ കൂടെ കോളേജിൽ പഠിച്ച എന്റെ ഒരു പഴയ കൂട്ടുകാരിയാണ് ചിത്ര. അവളെ കണ്ടപ്പോൾ അവളുടെ കടയിൽ ഒന്ന് കയറി അവൾ ഒരുക്കിയതാണ് എന്നെ ഇങ്ങനെ
അമ്മച്ചി: നിന്നെ ഇപ്പോൾ കാണുമ്പോൾ പ്രിൻസ് നിന്നെ വിവാഹം കഴിച്ചു കൊണ്ടുവരുമ്പോൾ എങ്ങനെയായിരുന്നു അതുപോലെ ഒക്കെയുണ്ട് നിന്നെ ഇപ്പോൾ കാണാൻ
( അപ്പോഴാണ് ബീന ടീച്ചറുടെ ഫോണിൽനിന്ന് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്. ഫോൺ എടുത്തു നോക്കാൻ തുടങ്ങിയ മകനെ ബീന ടീച്ചർ തടഞ്ഞു ഭക്ഷണം കഴിക്കുമ്പോൾ ഫോൺ നോക്കിയാണോ കഴിക്കുന്നത് എന്നുപറഞ്ഞ് ഫോണെടുത്ത് മാറ്റിപ്പിടിച്ചു)
ബീന മിസ്സ് : അമ്മച്ചി ഇങ്ങനെ ഇരുന്നാൽ നേരം അങ്ങ് പോകും എനിക്ക് നാളെ ക്ലാസ് ഉള്ളതാ എടാ നീ കഴിച്ചു കഴിഞ്ഞിട്ട് അമ്മച്ചിയുടെ കൂടെ കിടന്നു കാലിന്റെ വേദന ശരിയായി വരുന്നതേയുള്ളൂ